Jump to content

കവാടം:സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:Literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
edit   

സാഹിത്യ കവാടം

അക്ഷരങ്ങളുമായി ഉള്ള പരിചയമാണ് സാഹിത്യം. ഇങ്ങനെയാണ് സാഹിത്യം എന്ന പദത്തെ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു നിർ‌വ്വചിച്ചു തുടങ്ങുന്നത്. (ലത്തീൻ ഭാഷയിലെ ലിറ്റെറാ എന്ന പദത്തിന്റെ അർത്ഥം എഴുതിയ അക്ഷരം എന്നാണ്, ഇതിൽ നിന്നാണ് ലിറ്ററേച്ചർ എന്ന ഇംഗ്ലീഷ് പദം രൂപംകൊണ്ടത്.) പ്രസ്തുത പദം കാലാനന്തരം ലിഖിതങ്ങളുടെ ഒരു ശേഖരത്തെ അല്ലെങ്കിൽ ഒരു കലാസൃഷ്ടിയെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടു. പടിഞ്ഞാറൻ സംസ്കാരത്തിൽ പ്രധാനമായും ഇത് ഗദ്യത്തെ, പ്രത്യേകിച്ച് കാല്പനികസാഹിത്യം, കാല്പനികേതരസാഹിത്യം, നാടകം, കവിത എന്നിവയെ സൂചിപ്പിച്ചുപോ‍ന്നു. ലോകത്തിന്റെ വളരെ ഭാഗങ്ങളിൽ, എല്ലായിടത്തുമല്ലങ്കിലും, സാഹിത്യസൃഷ്ടികൾ വാച്യരൂപത്തിലും നിലനിന്നിരുന്നു, പ്രത്യേകിച്ച് ഇതിഹാസം‍, ഐതിഹ്യം, പരമ്പരാഗതവിശ്വാസം , ബാലെ മുതലായ വിവിധ തരം പദ്യ രൂപങ്ങളും, നാടോടിക്കഥകളും. “സാഹിത്യം” എന്ന പദം നാമരൂപത്തിൽ പൊതുവേ ഏതു തരം ലിഖിതത്തെയും വിവക്ഷിക്കാൻ ഉപയോഗിക്കാം, ഉദാ‍:ഉപന്യാസം; സംജ്ഞാനാമരൂപത്തിൽ ഇത് ഒരു സാഹിത്യസൃഷ്ടിയെ അതിന്റെ പൂർണ്ണതയിൽ‍ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

സാഹിത്യത്തിന്റെ ചരിത്രം വെങ്കലയുഗത്തിൽ മെസൊപ്പൊട്ടേമിയയിലും പുരാതന ഈജിപ്തിലും ആരംഭിച്ച അക്ഷരങ്ങളുടെ ചരിത്രത്തിൽ ആരംഭിക്കുന്നു. എന്നാൽ അറിയപ്പെടുന്ന ഏറ്റവും പഴയ സാഹിത്യ കൃതികൾ അക്ഷരങ്ങളുടെ കണ്ടുപിടിത്തത്തിനും ഒരു സഹസ്രാബ്ദത്തിനു ശേഷം ക്രി.മു. മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനപാദത്തിൽ ആയിരുന്നു എഴുതപ്പെട്ടത്. ലോകത്തെ ആദ്യത്തെ അറിയപ്പെടുന്ന സാഹിത്യകാരന്മാർ ക്രിസ്തുവിനു മുമ്പ് 24ഉം 23ഉം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്റ്റാ‌ഓറ്റെപും എൻ‌ഹെഡുഅന്നയും ആയിരുന്നു.

edit   

തിരഞ്ഞെടുത്ത ലേഖനം

ഏണസ്റ്റ് ഹെമിങ്‌വേ

നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജുലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. കൂടുതൽ...


edit   

തിരഞ്ഞെടുത്ത ചിത്രം

edit   

തിരഞ്ഞെടുത്ത ജീവചരിത്രം

edit   

നിങ്ങൾക്കറിയാമോ? ...


edit   

മലയാള സാഹിത്യകാരന്മാർ

edit   

വിഷയങ്ങൾ

edit   

ഉദ്ധരണികൾ

edit   

വിശ്വസാഹിത്യകാരന്മാർ

ഡി.എച്ച്. ലോറൻസ്

20-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം. കൂടുതൽ...

edit   

സാഹിത്യത്തിൽ ഒരു ദിവസം

edit   

വാർത്തകൾ

  • 2007 ആഗസ്റ്റ് 25 - മലയാളം വിക്കിപീഡിയയിൽ സാഹിത്യ കവാടം ആരംഭിച്ചു.
edit   

വിഭാഗങ്ങൾ

edit   

വിക്കിപദ്ധതികൾ

edit   

താങ്കൾക്ക് ചെയ്യാവുന്നത്

edit   

അനുബന്ധ കവാടങ്ങൾ

edit   

വിക്കിമീഡിയ കൂട്ടുകെട്ടുകൾ

Purge server cache


"https://ml.wikipedia.org/w/index.php?title=കവാടം:സാഹിത്യം&oldid=2158888" എന്ന താളിൽനിന്ന് ശേഖരിച്ചത്