Jump to content

സി. നാരായണ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C. Narayana Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി. നാരായണ റെഡ്ഡി
Ci Na Re
ജനനം
സിംഗിറെഡ്ഡി നാരായണ റെഡ്ഡി

സിംഗിറെഡ്ഡി നാരായണ റെഡ്ഡി (തെലുങ്ക്:సి.నారాయణరెడ్డి) ഒരു പ്രശസ്ത തെലുങ്ക് കവിയാണ്. 1931, ജൂലൈ 29-ന് ആന്ധ്രാപ്രദേശിലെ ഹനുമാജിപ്പേട്ടയിൽ ജനിച്ചു. ഒസ്മാനിയ സർവകലാശലയിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാരത സർക്കാർ നൽകുന്ന പദ്മശ്രീ പുരസ്കാത്തിന് 1977-ലും പദ്മഭൂഷൺ പുരസ്കാരത്തിന് 1992-ലും അർഹനായി. 1988-ൽ ഇദ്ദേഹത്തിന്റെ വിശ്വംബര എന്ന കവിതക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. 1997 ഓഗസ്റ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. രുടുചക്രം (1964), കർപുര വസന്തരയളു, പ്രപഞ്ചപഡളു (1991) ഗഡിലൊ സമുദ്രം(1998) എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.


"https://ml.wikipedia.org/w/index.php?title=സി._നാരായണ_റെഡ്ഡി&oldid=2429664" എന്ന താളിൽനിന്ന് ശേഖരിച്ചത്