Jump to content

ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Franz Steindachner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Franz Steindachner, 1912

ആസ്ട്രിയക്കാരനായ ഒരു ജന്തുശാസ്ത്രജ്ഞനും, മൽസ്യശാസ്ത്രജ്ഞനും, തവളശാസ്ത്രജ്ഞനും ആയിരുന്നു ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ'(Franz Steindachner)' (ജനനം 11 നവംബർ 1834 വിയന്നയിൽ – മരണം 10 ഡിസംബർ 1919 വിയന്നയിൽ). അദ്ദേഹം മൽസ്യങ്ങളെപ്പറ്റി 200 -ലേറെയും ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി 50 -ലേറെയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.[1] നൂറുകണക്കിനു മൽസ്യങ്ങളെപ്പറ്റിയും നിരവധി പുതിയ ഉഭയജീവികളെപ്പറ്റിയും ഉരഗങ്ങളെപ്പറ്റിയും അദ്ദേഹം വിവരണങ്ങൾ നൽകി.[2] കുറഞ്ഞത് ഏഴ് ഉരഗ-സ്പീഷിസുകൾ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നുണ്ട്.[3]

ജീവിതവും സംഭാവനകളും[തിരുത്തുക]

തന്റെ സുഹൃത്തായഎഡ്വാർഡ് സ്യൂസ്ന്റെ (1831-1914) അഭിപ്രായം മാനിച്ച് പ്രകൃതിചരിത്രത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഫോസിൽ മൽസ്യങ്ങളെപ്പറ്റിയുള്ള പഠനത്തിൽ ഏർപ്പെട്ടു. ജോഹാൻ ജേക്കബ് ഹെകെലിന്റെ (1790-1857) മരണം മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്ന നാച്യുർഹിസ്റ്റോറിഷെസ് മ്യൂസിയത്തിലെ മൽസ്യശേഖരത്തിന്റെ ഡിറക്ടർ സ്ഥാനത്ത് അദ്ദേഹം 1860 -ൽ നിയമിതനായി.[4]

മൽസ്യശാസ്ത്രജ്ഞൻ എന്ന നിലയിൽ സ്റ്റെയ്ൻഡാക്നർക്കുള്ള അംഗീകാരം നാൾക്കുനാൾ വർദ്ധിച്ചുവരികയും 1868 -ൽ അദ്ദേഹത്തെ ഹാർവാർഡ് സർവ്വകലാശാലയിലെ താരതമ്യജീവശാസ്ത്രമ്യൂസിയത്തിൽ ഒരു സ്ഥാനമേറ്റെടുക്കാൻ ലൂയിസ് അഗാസിസ് (1807-1873) ക്ഷണിക്കുകയും ചെയ്തു. 1871-1872 കാലത്ത് ഹസ്ലർ പര്യവേക്ഷണത്തിൽ പങ്കെടുത്തിരുന്നു.(തെക്കേഅമേരിക്കയിലെ ബോസ്റ്റണിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്ര). 1874-ൽ അദ്ദേഹം വിയന്നയിലേക്ക് തിരിച്ചു. 1887-ൽ അദ്ദേഹം നാച്യുർഹിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സുവോളജിക്കൽ വകുപ്പിന്റെ ഡയറക്ടറായി. 1898 -ൽ അദ്ദേഹം മ്യൂസിയത്തിന്റെ ഡയറക്ടറായി.[4]

അവലംബം[തിരുത്തുക]

  1. Kähsbauer P (1959). "Intendant Dr. Franz Steindachner, sein Leben und Werk ". Ann. Naturhist. Mus. Wien 63: 1-30. (in German).
  2. "Search results".
  3. "The Reptile Database".
  4. 4.0 4.1 "Naturhistorisches Museum Wien". (in German).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]