Jump to content

ഗ്രെംലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gremlin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രെംലിൻ
ജീവി
ഗണംപൗരാണിക ജീവി
യക്ഷി
ഉപഗണംശല്യക്കാരൻ ഭൂതം
വിവരങ്ങൾ
ആദ്യം കണ്ടത്നാടോടിക്കഥകളിൽ
രാജ്യംപടിഞ്ഞാറ്
യൂറോപ്പ് (ആരംഭത്തിൽ)

ഇംഗ്ലീഷ് ഐതിഹ്യങ്ങളിൽ കാണുന്ന ഒരു ജീവിയാണ് ഗ്രെംലിൻ. വികൃതി സ്വഭാവമുള്ളവരും യന്ത്രങ്ങളേപ്പറ്റി അറിവുള്ളവരും ആകാശനൗകകളിൽ പ്രത്യേക താത്പര്യമുള്ളവരുമായാണ് ഇവയെ പൊതുവെ ചിത്രീകരിക്കാറ്. ആകാശനൗകകൾ പറപ്പിക്കുന്നവരുടെ ഇടയിലാണ് ഗ്രെംലിൻ സങ്കല്പത്തിന്റെ ഉദ്ഭവം. വിമാനങ്ങൾ കേടാക്കുന്നത് ഗ്രെംലിനുകളാണെന്ന് അവർ വിശ്വസിച്ചു. പുരാതന ഇംഗ്ലീഷിലെ "നാശമുണ്ടാക്കുക", "ദേഷ്യപ്പെടുത്തുക" എന്നെല്ലാം അർത്ഥമുള്ള ഗ്രെമിയൻ എന്ന പദത്തിൽനിന്നാണ് ഗ്രെംലിൻ എന്ന പേരിന്റെ ഉദ്ഭവം എന്ന് ജോൺ. ഡബ്ലിയു. ഹേസൻ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല സാങ്കല്പിക ജീവികളെയും ഗ്രെംലിൻ എന്ന പേരിൽ പരാമർശിക്കുവാൻ ആരംഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഗ്രെംലിൻ&oldid=1806934" എന്ന താളിൽനിന്ന് ശേഖരിച്ചത്