Jump to content

ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paramilitary forces of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, തീവ്രവാദത്തെ ചെറുക്കുക, കലാപങ്ങൾ തടയൽ, യുദ്ധ കാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ[1]ഇന്ത്യയിൽ "അർദ്ധസൈനിക സേനകളെ" ഔദ്യോഗികമായി ഒരു പ്രവൃത്തിയിലും അധികാരികളോ ഭരണകൂടമോ പരാമർശിക്കുന്നില്ല, എന്നിരുന്നാലും അവ പരമ്പരാഗതമായി അസം റൈഫിൾസ്, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയെ നിർവചിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഔദ്യോഗിക പരമായി അർധസൈനികസേനകൾ നിലവിലില്ല, മറിച്ച് കേന്ദ്രസായുധപോലീസ് സേനകളാണുള്ളത്. ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഇവയുടെ പ്രവർത്തനം. ഔദ്യോഗികപരമായി കേന്ദ്ര സായുധ പോലീസ് സേനകൾ (Central Armed Police Forces-CAPF) എന്നാണ് ഇവ അറിയപ്പെടുന്നത്.

സാങ്കേതികപരമായി, അസം റൈഫിൾസ്, സ്പെഷ്യൽ ഫ്രൻ്റിയർ ഫോഴ്സ് (Special Frontier Force), ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയാണ് ഇന്ത്യയുടെ അർദ്ധസൈനിക സേനകൾ. ആഭ്യന്തര മന്ത്രാലയ

പ്രധാനപ്പെട്ടവ[തിരുത്തുക]

ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക സേനകൾ താഴെപ്പറയുന്നവയാണ്. ഇതിൽ അസ്സം റൈഫിൾസ് ഒഴിച്ചുള്ള മറ്റുള്ള സേനകൾ എല്ലാം സായുധ പോലീസ് സേനകൾ ആണ്.[2]

  1. ആസ്സാം റൈഫിൾസ്
  2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
  3. കേന്ദ്ര വ്യവസായ സുരക്ഷാസേന (CISF)
  4. കേന്ദ്ര റിസർവ്വ് പോലീസ് (CRPF)
  5. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
  6. നാഷണൽ സെക്യൂൂരിറ്റി ഗാർഡ് (NSG)
  7. സശസ്ത്ര സീമാ ബൽ (SSB)

അതിർത്തി സുരക്ഷാ സേനകൾ:

  1. അതിർത്തിരക്ഷാസേന (BSF)
  2. ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് (ITBP)
  3. ആസാം റൈഫിൾസ് (AR)
  4. സശാസ്ത്ര സീമ ബല് (SSB)

ആഭ്യന്തര സുരക്ഷാ സേനകൾ:

  1. കേന്ദ്ര റിസർവ്വ് പോലീസ് (CRPF)
  2. കേന്ദ്ര വ്യവസായ സുരക്ഷാസേന (CISF)

പ്രതേക ദൗത്യ സേനകൾ:

  1. ദേശീയ സുരക്ഷാസേന (NSG)

ആസ്സാം റൈഫിൾസ്[തിരുത്തുക]

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗമാണിത്. കാച്ചാർ ലെവി എന്ന പേരിൽ 1835-ൽ ആരംഭിച്ചു. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനൻ്റ് ജനറൽ റാങ്കിലുള്ള ഒരു ഡയറക്ടർ ജനറലാണ് ആസാം റൈഫിൾസിൻ്റെ സേനാത്തലവൻ. ആസ്ഥാനം ഷില്ലോങ്ങ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി കാത്തുസൂക്ഷിക്കുക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അഭ്യന്തര സുരക്ഷ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ.[3] ഇന്ത്യാ-മ്യാന്മാർ അതിർത്തി സുരക്ഷാ ചുമതല ഇവർക്കാണ്.

സാങ്കേതികപരമായും അനൗദ്യോഗികപരമായും ഇന്ത്യയിൽ നിലവിലുള്ള അർദ്ധസൈനികവിഭാഗമാണ് ആസാം റൈഫിൾസ്, കാരണം ആസാം റൈഫിൾസിൻ്റെ മേധാവിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ത്യൻ ആർമിയിൽ നിന്നുള്ളവരാണ്. എന്നിരുന്നാലും ഭരണപരമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അധികാര പരിധിയിൽ ആണ് ആസാം റൈഫിൾസ് പ്രവർത്തിക്കുന്നത്.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്[തിരുത്തുക]

ഇന്ത്യയുടെ അതിർത്തി സംരക്ഷണസേനകളിലൊന്നാണിത്. 1965 ഡിസംബർ 1 ന് [3] സ്ഥാപിതമായി. കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നായ അതിർത്തി സുരക്ഷ സേന (ബി.എസ്.എഫ്.) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവത്തിക്കുന്നത്. ഒരു മുതിർന്ന ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) ഉദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ആണ് ഇതിന് നേതൃത്വം നൽകുന്നത്. സമാധാനകാലത്ത് ഇന്ത്യയുടെ കര അതിർത്തി കാത്തുസൂക്ഷിക്കുക, നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രധാന കർത്തവ്യങ്ങൾ. ആസ്ഥാനം ന്യൂ ഡെൽഹി. നിലവിൽ ലോകത്തെ ഏറ്റവും വലിയ അതിർത്തി സംരക്ഷണ സേനയാണിത്.[4] ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുമാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

കേന്ദ്ര വ്യവസായ സുരക്ഷാസേന[തിരുത്തുക]

1969 ൽ സ്ഥാപിക്കപ്പെട്ടു. തുറമുഖങ്ങൾ, വൻവ്യവസായ ശാലകൾ എന്നിവയുടെ സുരക്ഷയാണ് പ്രധാന ചുമതല.[3] ഇന്ത്യൻ പോലീസ് സർവീസിൽ നിന്നുള്ള ഒരു ഡയറക്ടർ ജനറൽ ആണ് തലവൻ.

കേന്ദ്ര റിസർവ്വ് പോലീസ്[തിരുത്തുക]

1939 ൽ ക്രൗൺ റെപ്രസെന്റേറ്റീവ്സ് പോലീസ് എന്ന പേരിൽ ആരംഭിച്ചു. സ്വതന്ത്ര്യാനന്തരം കേന്ദ്ര കരുതൽ സേനയായി. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇവരുടെ സേവനം ഉപയോഗിക്കുന്നു. കേന്ദ്ര റിസർവ്വ് പോലീസ് സേനയുടെ (സി.ആർ.പി.എഫ്) ആസ്ഥാനം ന്യൂഡൽഹിയിൽ ആണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ആണ് തലവൻ.[3]

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്[തിരുത്തുക]

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് 1962 ഒക്ടോബർ 24ന് ചൈനീസ് അതിർത്തിപ്രദേശത്തെ സുരക്ഷയ്ക്കായി ഇന്ത്യ രൂപം കൊടുത്ത ഗറില്ലാ-ഇന്റലിജൻസ് സായുധസേനയാണിത്. ഇന്ത്യയിലെ ഹിമാലയ അതിർത്തികളുടെ സുരക്ഷയാണ് പ്രധാന കർത്തവ്യം[5] ഐപിഎസ് ഉദ്യോഗസ്ഥനായ ഒരു ഡയറക്ടർ ജനറൽ ആണ് തലവൻ.

നാഷണൽ സെക്യൂരിറ്റി ഗാർഡ്[തിരുത്തുക]

ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984 ൽ രൂപം കൊടുത്ത സേനയാണിത്. ഭീകര, വിധ്വംസക പ്രവർത്തനങ്ങൾ തടയൽ, വി.ഐ.പി സുരക്ഷ തുടങ്ങിയവയാണ് കർത്തവ്യങ്ങൾ. "സർവത്ര സർവോത്തം സുരക്ഷ" എന്നതാണ് ഈ സേനയുടെ ആപ്തവാക്യം.

സശസ്ത്ര സീമാ ബൽ[തിരുത്തുക]

പ്രധാന ലേഖനം: സശാസ്ത്ര സീമ ബല്

നേപാൾ, ഭൂട്ടാൻ അതിർത്തികളിൽ ആണ് ഇവരെ വിന്യസിച്ചിരിക്കുന്ന്ത്. അതിർത്തി സുരക്ഷയാണ് പ്രധാന ചുമതല. അതിർത്തി വഴിയുള്ള കള്ളക്കടത്ത്, ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, അനധികൃത കുടിയേറ്റം എന്നിവ ചെറുക്കലാണ് ദ്വത്യം. ഐപിഎസ് ഉദ്യോഗസ്ഥനായ ഒരു ഡയറക്ടർ ജനറൽ ആണ് സേനയുടെ തലവൻ.


കീഴ്ദ്യോഗസ്ഥർ
Rank group Junior commissioned officers Non commissioned officer Enlisted
ആസാം റൈഫിൾസ്[6]
No insignia
സുബേദാർ മേജർ
Subedar major
സുബേദാർ
Subedar
നയബ് സുബേദാർ
Naib subedar
വാറന്റ് ഓഫീസർ
-
ഹവിൽദാർ[note 1]
Havildar
റൈഫിൾമാൻ[note 2]
Raifleman


ദേശിയ സുരക്ഷാ സേന (NSG)[7]
ചിഹ്നമില്ല
സുബേദാർ മേജർ
Subedar Major
അസിസ്റ്റന്റ് കമാന്റർ-1
-
അസിസ്റ്റന്റ് കമാന്റർ-2
-
അസിസ്റ്റന്റ് കമാന്റർ-3
-
റേഞ്ചർ ഗ്രേഡ് I
-
റേഞ്ചർ ഗ്രേഡ് II
-
Combatised tradesmen
-


കേന്ദ്ര റിസർവ്വ് പോലീസ് (CRPF)[8][9]
ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-


അതിർത്തിരക്ഷാസേന (BSF)
ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-


കേന്ദ്ര വ്യവസായ സുരക്ഷാസേന (CISF)
ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-


സശാസ്ത്ര സീമ ബല് (SSB)
ചിഹ്നമില്ല
സുബേദാർ മേജർ
-
ഇൻസ്‌പെക്ടർ
-
സബ് ഇൻസ്‌പെക്ടർ
-
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
-
ഹെഡ് കോൺസ്റ്റബിൾ
-
കോൺസ്റ്റബിൾ
-
Rank group Junior commissioned officers Non commissioned officer Enlisted

അവലംബം[തിരുത്തുക]

  1. "Paramilitary Forces". ഭാരത് രക്ഷക്. Retrieved 2 സെപ്റ്റംബർ 2015.
  2. "Central Armed Police Forces". ഇന്ത്യൻ ഗൃഹ മന്ത്രാലയം. Archived from the original on 2016-11-20. Retrieved 6 സെപ്റ്റംബർ 2015.
  3. 3.0 3.1 3.2 3.3 "കേന്ദ്ര പോലീസ് സേനകൾ". മാതൃഭൂമി ഹരിശ്രീ. 27 ആഗസ്ത് 2005. {{cite journal}}: |access-date= requires |url= (help)
  4. "ബോർഡർ സെക്യൂരിറ്റി ഫോഴ്സ്". ബി.എസ്.എഫ്. Archived from the original on 2011-10-30. Retrieved 6 സെപ്റ്റംബർ 2015.
  5. "ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്". Retrieved 6 സെപ്റ്റംബർ 2015.
  6. "Two Hundred Thirteenth Report - Security Situation in the North Eastern States of India" (PDF). Department-Related Parliamentary Standing Committee on Home Affairs. 19 July 2018. pp. 6–8. Retrieved 21 August 2022.
  7. "The National Security Guard Act, 1986 (47 of 1986)" (PDF). Government of India. 22 സെപ്റ്റംബർ 1986. Archived from the original (PDF) on 4 മാർച്ച് 2016. Retrieved 23 ഓഗസ്റ്റ് 2014.
  8. "The Central Reserve Police Force Rules/Regulations/Scheme,1955" (PDF). 24 February 1955.
  9. "Career Prospects". Central Reserve Police Force. Archived from the original on 23 March 2022.

കുറിപ്പുകൾ[തിരുത്തുക]


  1. Also referred to by the rank Head constable (-)
  2. Also referred to by the rank Constable (-)