Jump to content

തെഫ്നട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tefnut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെഫ്നട്ട്
മഴ, വായു, ആർദ്രത, കാലാവസ്ഥ, മഞ്ഞ്, ഫലപുഷ്ടി, ജലം എന്നിവയുടെ ദേവി
സിംഹ ശിരസ്സോടുകൂടിയ തെഫ്നട്ട് ദേവി
Name in hieroglyphs
t
f
n
t
I13
Major cult centerഹീലിയോപോളിസ്, ലിയോൺതോപോളിസ്
ചിഹ്നംസിംഹിണി
Personal information
Parentsറാ / അത്തും, ഇയൂസാസെറ്റ്
Siblingsഷു
ഹാത്തോർ
മാറ്റ്
ജീവിത പങ്കാളിഷു
Offspringഗെബ്, നട്ട്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഈർപ്പം, ആർദ്ര വായു, മഞ്ഞ്, മഴ എന്നിവയുടെ ദേവിയാണ് തെഫ്നട്ട് (ഇംഗ്ലീഷ്: Tefnut).[1] വായുദേവനായ ഷുവിന്റെ സഹോദരിയും പത്നിയുമാണ് തെഫ്നട്ട്. ഗെബ്, നട്ട് എന്നിവർ തെഫ്നട്ടിന്റെ മക്കളാണ്.

ഹീലിയോപോളിസിലെ നവദൈവ സങ്കൽപ്പമായ എന്നിയാഡിലെ ഒരു ദേവതയാണ് തെഫ്നട്ട്. ഒരു പെൺസിംഹത്തിന്റെ ശിരസ്സോടുകൂടിയ സ്ത്രീരൂപത്തിലാണ് എന്നിയാഡിൽ തെഫ്നട്ടിനെ ചിത്രീകരിക്കാറുള്ളത്. അർദ്ധ-മനുഷ്യ രൂപത്തിലും പൂർണ്ണ-മനുഷ്യരൂപത്തിലും തെഫ്നട്ടിനെ ചിത്രീകരിക്കാറുണ്ട്.[2]

അവലംബം[തിരുത്തുക]

  1. The Routledge Dictionary of Egyptian Gods and Goddesses, George Hart ISBN 0-415-34495-6
  2. Wilkinson, Richard H (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 183. ISBN 0-500-05120-8.
"https://ml.wikipedia.org/w/index.php?title=തെഫ്നട്ട്&oldid=3779749" എന്ന താളിൽനിന്ന് ശേഖരിച്ചത്