Jump to content

അടൂർ, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസറഗോഡ് നിന്നും 45 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അടൂർ. അർജ്ജുനൻ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്ന പുരാതനമായ ഒരു ശിവക്ഷേത്രം ഇവിടെയുണ്ട്. അർജ്ജുനനും ശിവനും തമ്മിൽ കിരാതയുദ്ധം നടന്നത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അടൂരിന് അടുത്തുള്ള വനങ്ങൾ ശിവന്റെയും പരിവാരങ്ങളുടെയും വിഹാരരംഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേയ്ക്ക് തദ്ദേശവാസികളും ആദിവാസികളും പോകാറില്ല.

"https://ml.wikipedia.org/w/index.php?title=അടൂർ,_കാസർഗോഡ്&oldid=4111582" എന്ന താളിൽനിന്ന് ശേഖരിച്ചത്