അമൃത ഫഡ്‌നാവിസ്
അമൃത ഫഡ്‌നാവിസ് | |
---|---|
![]() Amruta Fadnavis recording song | |
ജനനം | |
തൊഴിൽ(s) | ബാങ്കർ, നടി, ഗായിക, സാമൂഹ്യപ്രവർത്തക |
ജീവിതപങ്കാളി | ദേവേന്ദ്ര ഫഡ്‌നാവിസ് |
കുട്ടികൾ | 1 |
അമൃത ഫഡ്‌നാവിസ് (മുമ്പ്, റാനഡെ; ജനനം 9 ഏപ്രിൽ 1979) ഒരു ഇന്ത്യൻ ബാങ്കറും നടിയും ഗായികയും സാമൂഹ്യ പ്രവർത്തകയുമാണ്. അവർ ആക്‌സിസ് ബാങ്കിന്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ടിക്കുന്നു.[1][2]
യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള അന്താരാഷ്ട്ര സമാധാന സംരംഭമായ നാഷണൽ പ്രെയർ ബ്രേക്ക്ഫാസ്റ്റ് - 2017-ൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു.[3][4][5][6]
ആദ്യകാല ജീവിതം
[തിരുത്തുക]1979 ഏപ്രിൽ 9 ന് മഹാരാഷ്ട്ര സംസ്ഥാനത്തെ നാഗ്പൂരിൽ നേത്രരോഗവിദഗ്ദ്ധനായ ശരദ് റാനഡെയുടെയും ഗൈനക്കോളജിസ്റ്റായ ചാരുലത റാനഡെയുടെയും മകളായി അമൃത റാനഡെ ജനിച്ചു. നാഗ്പൂരിലെ സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിലാണ് പഠനം നടത്തിയത്. സംസ്ഥാനതലത്തിൽ അണ്ടർ 16 ടെന്നീസ് താരമായിരുന്നു.[7] നാഗ്പൂരിലെ ജിഎസ് കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ധനകാര്യത്തിൽ എം.ബി.എ.യും പൂനെയിലെ സിംബയോസിസ് നിയമ വിദ്യാലയത്തിൽ നിന്ന് ടാക്സേഷൻ നിയമങ്ങളും പഠിച്ചു.[8] 2003ൽ ആക്‌സിസ് ബാങ്കിൽ എക്‌സിക്യൂട്ടീവ് കാഷ്യറായി കരിയർ ആരംഭിച്ച അമൃത ഫഡ്‌നാവിസ് പിന്നീട് നാഗ്പൂരിലെ ആക്‌സിസ് ബാങ്ക് ബിസിനസ് ബ്രാഞ്ച് മേധാവിയായി.
അവലംബം
[തിരുത്തുക]- ↑ Mehta, Tejas (1 March 2016). "This New Singer Debuting In Bollywood Is A Chief Minister's Wife". NDTV. Retrieved 11 April 2022.
- ↑ Mathur, Barkha (29 October 2014). "Fadnavis's banker wife to seek transfer from Nagpur". The Times of India (in ഇംഗ്ലീഷ്). Retrieved 11 April 2022.
- ↑ "Amruta Fadnavis attends 'National Prayer Breakfast' in the US". Business Standard. Press Trust of India. 8 February 2017. Retrieved 11 April 2022.
- ↑ PTI (8 February 2017). "Amruta Fadnavis attends National Prayer Breakfast in the US". India Today (in ഇംഗ്ലീഷ്). Retrieved 11 April 2022.
- ↑ "Amruta Fadnavis talks on drought in US". The Indian Express (in ഇംഗ്ലീഷ്). 7 February 2017. Retrieved 11 April 2022.
- ↑ Banage, Mihir (10 February 2017). "Trump event was a learning experience: Amruta Fadnavis". The Times of India (in ഇംഗ്ലീഷ്). Retrieved 11 April 2022.
- ↑ "I used to call him sir, have never demanded his time: Amruta Fadnavis". The Indian Express (in ഇംഗ്ലീഷ്). 31 October 2014. Retrieved 11 April 2022.
- ↑ Desai, Geeta (2 November 2014). "How my life changed in 24 hours: Maharashtra Chief Minister Devendra Fadnavis' wife speaks". DNA India (in ഇംഗ്ലീഷ്). Retrieved 11 April 2022.