ഉള്ളടക്കത്തിലേക്ക് പോവുക

അമ്മൂമ്മേം അപ്പൂപ്പനും (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മധ്യതിരുവിതാംകൂറിൽ നടത്തപ്പെടുന്ന പടയണിയിലെ ഒരു വിനോദക്കോലമാണ് അമ്മൂമ്മേം അപ്പൂപ്പനും. പടുവൃദ്ധരുടെ വേഷത്തിൽ സദസ്സിൽ എത്തുന്ന ഈ കഥാപാത്രങ്ങൾ കരവാസികൾക്ക് ഹരമാണ്. പശയുടെ സഹായത്താൽ തല മുഴുവൻ പഞ്ഞികൊണ്ട് മൂടി രണ്ടുതുണിസഞ്ചി മാറിൽ തൂക്കി അമ്മൂമ്മ കളത്തിലെത്തുന്നു. തലയും താടിയും എല്ലാം പഞ്ഞികൊണ്ട് നരപ്പിച്ചിരിക്കുകയാണ്. അപ്പൂപ്പന്റെ നേര്യത് തോളിൽ ചുറ്റിയിട്ടുണ്ട്. പ്രസ്തുത കഥാപാത്രങ്ങളെ സദസ്സിന്റെ പ്രോത്സാഹനത്തോടുകൂടി വളരെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

സാധാരണ മലയാളഭാഷയാണ് പ്രസ്തുത കഥാപാത്രങ്ങൾ പ്രയോഗിക്കുന്നത്.

അങ്ങനമാരേ നമുക്കോണമിങ്ങടുത്തല്ലോ
ഭങ്ങിയോടൊരുങ്ങുവിൻ - നിങ്ങളെല്ലാം
കൊണ്ടയും കോതിക്കെട്ടി മുണ്ടും നൊറിഞ്ഞുടുത്ത് കണ്ഠത്തിൽ താലികെട്ടി - കണ്ണെഴുതി
ഭങ്ങിയോടൊരുങ്ങിക്കൊണ്ടങ്ങനമാരെല്ലാരും
ഇങ്ങിതമോടു പാടി - കളിതുടങ്ങി.


അവലംബം

[തിരുത്തുക]

പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്