അവൽ മിൽക്ക്




മലബാറിൽ പലഭാഗങ്ങളിലും കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക് അല്ലെങ്കിൽ അവിൽ മിൽക്ക്. സാധാരണ, വീടുകളിൽ ഇതുണ്ടാക്കാറില്ല. ഏകദേശം അവൽ പ്രഥമനോട് സാമ്യം തോന്നുന്ന ഈ വിഭവം ചെറുനഗരങ്ങളിലും വഴിയോരങ്ങളിലും കൂൾബാറുകളിലും വ്യാപകമായി കാണാവുന്നതാണ്. അരി ഇടിച്ചുണ്ടാക്കുന്ന കട്ടി കൂടിയ ചുവന്ന അവലാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചേരുവകൾ
[തിരുത്തുക]- ഒരു ഗ്ലാസ് പാൽ
- ചെറുപഴം 3-4 എണ്ണം
- 3, 4 ടീസ്പൂൺ അവൽ
- വെള്ളം കാൽ ഗ്ലാസ് മതിയാവും
- ഒരല്പം ഏലക്ക (ഒന്നോ രണ്ടോ മതിയാവും) ചതച്ചെടുത്തത്
- കുറച്ച് ഉണക്ക മുന്തിരി
- ആവശ്യത്തിന് പഞ്ചസാര
- വറുത്ത തൊലികളഞ്ഞ കടലമണികൾ
ഉണ്ടാക്കേണ്ട വിധം
[തിരുത്തുക]പഴങ്ങൾ തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് തണുത്ത പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചസാരയും ചേർത്ത് ഒന്നു അടിച്ചെടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. അവൽ അധികം പൊടിഞ്ഞ് പോവാത്ത രീതിയിൽ വേണം മിക്സിയിൽ അടിക്കാൻ. ചെറിയ പീടികകളിൽ പഴം ഗ്ലാസിലിട്ട് മരക്കഷണം കൊണ്ട് ഉടച്ചാണ് അവിൽ മിൽക്ക് തയ്യാറാക്കാറ്.
സ്പെഷ്യൽ അവിൽ മിൽക്ക്
[തിരുത്തുക]പാലിനു പകരം ഐസ്ക്രീമും ചേർത്ത് ചെറിപ്പഴവും മറ്റു അലങ്കാരങ്ങളും ചെയ്ത് തയ്യാറാക്കുന്നതാണ് സ്പെഷ്യൽ അവിൽ മിൽക്ക്.
.