ആശാനും ശിഷ്യനും (പടയണി)
ദൃശ്യരൂപം
പടയണിയിലെ ഒരു ഹാസ്യക്കോലമാണ് ആശാനും ശിഷ്യനും. പഠിക്കാൻ എഴുത്തോലയുമായി വീട്ടിൽ നിന്നിറങ്ങിയ കുട്ടി കൂട്ടുകാരു മൊത്ത് കളിക്കുകയും പിന്നീട് എഴുത്താശാന്റെ അടുക്കലേക്ക് തിരിക്കുകയും ചെയ്യുന്നു. വട്ടമിട്ടിരുന്നു കളിക്കുന്ന കുട്ടികളുടെ ഇണക്കങ്ങളും പിണക്കങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഗുരുശിഷ്യബന്ധത്തെ ഹാസ്യാത്മകമായി ഈ കോലങ്ങൾ അവതരിപ്പിക്കുന്നു. ഇതിലെ പാട്ടുകളും വ്യത്യസ്തമാണ്.
വെണ്മതികലാഭരണനംബികഗണേശൻ
നിർമലഗുണ കമലവിഷ്ണുഭഗവാനും
നാന്മുഖനുമാദികവിമാതുഗുരുഭൂതര
നന്മകൾ വരുത്തുക നമുക്കു ഹരിരാമാ...
എന്ന് ആശാൻ ചൊല്ലുന്നു. ശിഷ്യൻ പറയുന്നത് ഇങ്ങനെയാണ്.
വെമ്മതികലപരണനമ്മക്കെട്ടിത്തൂക്കി
നിമ്മലഗുണാകമലനേണികൊണ്ടച്ചാരി
നാരായണനാമ്പിന്ന് ക്ലാങ്കാലെറിഞ്ഞു...