ഒസ്സാത്തി
ദൃശ്യരൂപം
എഴുത്തുകാരി ബീന എഴുതിയ ഒരു നോവലാണ് ഒസ്സാത്തി. കേരള മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ വിഷയമാക്കിയാണ് നോവൽ
മുന്നോട്ട് പോകുന്നത്[1]. ഡി.സി ബുക്സ് ആണ് നോവൽ പുറത്തിറക്കിയിരിക്കുന്നത്. 104 പേജുകളുള്ള പുസ്തകം മെയ് 2017 നാണ് ഒന്നാമത്തെ പതിപ്പ് ഇറങ്ങിയത്[2].
വി.കെ. ശ്രീരാമനാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്[3]. ആശയപരമായ സമത്വത്തെ കവച്ചുവെക്കുന്ന സാമൂഹിക ഉച്ചനീചത്വത്തെ നോവൽ തുറന്നുകാട്ടുന്നുണ്ട്.
കഥ
[തിരുത്തുക]ഒരു വലിയ തറവാട്ടിലെ മരുമകളായി സൽമ എന്ന പെൺകുട്ടി (സൽമ നാട്ടിലെ ക്ഷുരകന്റെ മകളാണ്) കടന്നുവരുന്നതും, അവരനുഭവിക്കുന്ന അവഗണനയും പ്രയാസങ്ങളുമാണ് നോവലിന്റെ വിഷയം. ഗൾഫ് പ്രവാസവും ഇതിന്റെ പരിസരത്തായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ഐ.ഇ മലയാളം". ഇന്ത്യൻ എക്സ്പ്രെസ്സ്. 3 ജൂലൈ 2017. Retrieved 4 ഓഗസ്റ്റ് 2019.
- ↑ "ഒസ്സാത്തി". ഗുഡ്റീഡ്സ്. Retrieved 4 ഓഗസ്റ്റ് 2019.
- ↑ "ഡി.സി ബുക്സ്". 29 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2019.