ഡാർലിങ് നിരകൾ
ദൃശ്യരൂപം
പശ്ചിമ ഓസ്ട്രേലിയയിലെ ഒരു പർവത നിരയാണ് ഡാർലിങ് നിരകൾ അഥവാ ഡാർലിങ് സ്കാർപ്. ഇത് പശ്ചിമ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിന് കിഴക്കായി സ്ഥിതിചെയ്യുന്നു. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിനു സമാന്തരമായി ഗിൻജിൻ മുതൽ ബ്രിഡ്ജ് ടൗൺ വരെ വ്യാപിച്ചുകിടക്കുന്ന ഈ മലനിരയ്ക്ക് ഏതാണ്ട് 320 കിലോമീറ്റർ നീളമുണ്ട്. ഡാർലിങ് നിരകളുടെ ശരാശരി ഉയരം 270 മീറ്റർ ആണ്. മൗണ്ട് കുക്ക് (582 മീ.) മൗണ്ട് സോളസ് (557 മീ.) എന്നിവ ഈ പർവത നിരയിലെ ഉയരം കൂടിയ കൊടുമുടികളാകുന്നു. പെർത്തിലെ മുഖ്യ ജലവിതരണ സ്രോതസ്സായ കാനിങ് ജലസംഭരണി (Canning Dam) ഈ നിരയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന ഉയരം കുറഞ്ഞ ഈ നിരകൾക്ക് 1827-ലാണ് ഡാർലിങ് നിരകൾ എന്ന പേരു ലഭിച്ചത്. ന്യൂസൗത്ത് വെയ്‌ൽസ് ഗവർണർ ആയിരുന്ന സർ റാൽഫ് ഡാർലിങിന്റെ (Sr.Ralph Darling ) സ്മരണാർഥമായിരുന്നു ഇത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർലിങ് നിരകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
[തിരുത്തുക]- Bean, Alison.(1993) A brief history of the Darling Range : for the Department of Planning and Urban Development. Perth, W.A. : The Dept. Darling Range Regional Park supplementary report ; no. 4. ISBN 0730953041
- Blainey, Geoffrey.(1997) White gold : the story of Alcoa of Australia St. Leonards, N.S.W. : Allen & Unwin. ISBN 1864483555
- (1970)The Darling Scarp : a natural entity: proceedings of symposium held at the Geography Department of the University of Western Australia, November 1969 Perth, W.A.: Nature Conservation Council of Western Australia,
- Department of Planning and Urban Development, Western Australia.(1993) The Natural resources of the Darling Ranges Perth, W.A. : The Dept., Darling Range Regional Park supplementary report ; no. 2. ISBN 0730953025
- Murphy, Mike.(1998) ( Coles, Helena - editor) Jarrahdalians : the story of the Jarrahdale Mine Booragoon, W.A. Alcoa of Australia. ISBN 064636670X
- Myers JS (1992) Pinjarra Orogen, in Geology and Mineral Resources of Western Australia: Western Australia Geological Survey, Memoir 3, 77-119.
- Schur, Basil. (1985)Jarrah forest or bauxite dollars? : a critique of bauxite mine rehabilitation in the jarrah forests of southwestern Australia Perth, W.A. : Campaign to Save Native Forests (W.A.). ISBN 0959744975 (pbk.)
- Watson, Lindsay (1995) The Railway History Of Midland Junction : Commemorating The Centenary Of Midland Junction, 1895-1995 Swan View, W.A : L & S Drafting in association with the Shire of Swan and the Western Australian Light Railway Preservation Association.