തുളസിത്തറ
ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ് പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക് തുളസിത്തറയിൽ തിരിവെച്ച് ആരാധിക്കുകയും ചെയ്യാറുണ്ട്.
പുരാണങ്ങളിൽ
[തിരുത്തുക]ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത് തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട് പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട് വിവരിക്കുന്നുണ്ട്. തുളസീഭാഗവതം എന്ന് പറയുന്നതാണ് തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നും ഹൈന്ദവർ വിശ്വസിക്കുന്നു
തുളസിമന്ത്രം
[തിരുത്തുക]ശ്രീതുളസ്സ്യൈസ്വാഹാ
വിഷ്ണുപ്രിയായൈസ്വാഹാ
അമൃതായൈസ്വാഹാ
തുളസി ഗായത്രി
ശ്രീതുളസ്യൈവിദ്മഹേ
വിഷ്ണു പ്രിയായൈധീമഹി
തന്നോഅമൃതം പ്രചോദയാത്.
തുളസിത്തറയുടെ സ്ഥാനം
[തിരുത്തുക]മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്. [1]
ചിത്രശാല
[തിരുത്തുക]-
തുളസിത്തറ
-
തുളസിത്തറയിലെ വിളക്ക്
-
മറ്റൊരുതരം തുളസിത്തറ