തൃപ്പൂണിത്തുറ രാധാകൃഷ്ണൻ
കർണാടക സംഗീതജ്ഞനും ഘടം വാദകനുമാണ് തൃപ്പൂണിത്തുറ രാധാകൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]സംഗീതലോകത്ത് ആച്ചാസാമിയെന്നറിയപ്പെട്ടിരുന്ന മൃദംഗവിദ്വാൻ പൂണിത്തുറ വലിയ പറമ്പുമീത്തിൽ ജി. നാരായണസ്വാമിയുടെയും അലമേലു അമ്മാളിന്റെയും നാലു മക്കളിൽ ഇളയവനാണ്. നാലാം ക്ളാസ് വിദ്യാർഥിയായിരിക്കെ മരട് തുരുത്തി ക്ഷേത്രത്തിൽ ബന്ധുവായ രാജനയ്യരുടെ കച്ചേരിക്ക് അച്ഛന്റെ മൃദംഗവാദനത്തിനൊപ്പം ഗഞ്ചിറ വായിച്ചായിരുന്നു തുടക്കം. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് മൃദംഗത്തിൽ എംഎ ബിരുദം. പിന്നീട് അവിടെ അധ്യാപകനായി. 1976 മുതൽ യേശുദാസിനൊപ്പം ഘടം വായിക്കുന്നു. ഡോ. ബാലമുരളീകൃഷ്ണ, ഡോ. ടി എൻ കൃഷ്ണൻ,ഡോ. എൽ സുബ്രഹ്മണ്യം, ലാൽഗുഡി ജയറാം, ലാൽഗുഡി വിജയലക്ഷ്മി, സന്താനഗോപാലം, പി ഉണ്ണികൃഷ്ണൻ, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങിയവരോടൊപ്പം കച്ചേരിക്ക് ഘടം വായിച്ചിട്ടുണ്ട്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2020
അവലംബം
[തിരുത്തുക]- ↑ "അംഗീകാരം ഘടത്തിന്; രാധാകൃഷ്ണന് സന്തോഷം". Retrieved 7 ഫെബ്രുവരി 2021.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-30. Retrieved 2021-02-06.