പി. ചന്ദ്രകുമാർ
P. Chandrakumar | |
---|---|
ജനനം | |
തൊഴിൽ(കൾ) |
|
സജീവ കാലം | 1977 – 1993 |
ബന്ധുക്കൾ | P. Sukumar (brother) |
പി. ചന്ദ്രകുമാർ മലയാള സിനിമാരംഗത്തെ ഒരു അറിയപ്പെടുന്ന സംവിധായൻ ആണ്. 1970 മുതൽ ചന്ദ്രകുമാർ ഏകദേശം അമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[1] കഥ, തിരക്കഥ ഛായാഗ്രഹണം, അഭിനയം, നിർമ്മാണം എന്നീ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. 1977-ൽ ആണു ആദ്യത്തെ സിനിമ പുറത്ത് വന്നത്.[2]. അദ്ദേഹത്തിന്റെ ആദ്യപാപം എന്ന ബൈബിൾ സംബന്ധമായ സിനിമ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. അതോടെ അദ്ദേഹം ഏറ്റവും താരമൂല്യമുള്ള സംവിധായകൻ ആവുകയും ആ മൂശയിൽ എട്ടോളം സിനിമകൾ ഇറങ്ങുകയും ചെയ്തു. [3]
ജീവിതരേഖ
[തിരുത്തുക]പി ചന്ദ്രകുമാർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 1954 ജൂലൈ 4 ന് ജനിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന കുമാരൻ നായർ ആണ് പിതാവ്. അതിനോടൊപ്പം അദ്ദേഹം ഒരു വിഷവൈദ്യൻ കൂടിയായിരുന്നു.പിതാവിന്റെ അടുക്കൽ വിഷവൈദ്യവും കഥകളിയും പഠിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകനും അഭിനേതാവും സംവിധായകനുമായ പി സുകുമാർ.പി ചന്ദ്രകുമാറിന്റെ അനുജനാണ് ചന്ദ്രകുമാറിന്റെ ഭാര്യയുടെ പേര് ജയന്തി. രണ്ടു മക്കൾ കിരൺകുമാർ,കരിഷ്മ.
അച്ഛന് സ്ഥലത്തില്ലാത്ത സമയത്ത് പതിനാലു വയസ്സുമുതൽ ചന്ദ്രകുമാർ വിഷചികിത്സ നടത്തിയിരുന്നു. കൊല്ലങ്കോട് കൊട്ടാരത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് മുന്നിൽ കഥകളി അവതരിപ്പിയ്ക്കുകയും ചെയ്തിരുന്നു.ഒരിയ്ക്കൽ വാസു ഫിലിംസ് കമ്പനി,വാസു സ്റ്റുഡിയോ എന്നിവയുടെ ഉടമയായിരുന്ന വാസുമേനോൻ പാമ്പുകടിയേറ്റ് ചന്ദ്രകുമാറിന്റെ അടുത്ത് ചികിത്സ നേടിയിരുന്നു. ചന്ദ്രകുമാർ ഒരു കഥകളി നടൻ കൂടിയാണെന്ന് മനസ്സിലാക്കിയ വാസു മേനോൻ അദ്ദേഹത്തെ സിനിമയിലേയ്ക്ക് ക്ഷണിച്ചു. അത് ചന്ദ്രകുമാറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.
പി ഭാസ്ക്കരൻ സംവിധാനം ചെയ്ത ഉമ്മാച്ചു എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സംവിധായകനായി 1971-ലായിരുന്നു ചന്ദ്രകുമാറിന്റെ തുടക്കം. തുടർന്ന് വിവിധ സിനിമകളിലായി 13 സംവിധായകരുടെ കീഴിൽ വർക്ക് ചെയ്തു. 1977-ൽ മനസ്സൊരു മയിൽ എന്ന ചിത്രത്തിലൂടെ പി ചന്ദ്രകുമാർ സ്വതന്ത്ര സംവിധായകനായി. രണ്ടാമത്തെ സിനിമ മധു നായകനായ ജലതരംഗം ആയിരുന്നു. ചന്ദ്രകുമാറിന്റെ മൂന്നാമത്തെ സിനിമ, മധുവിന്റെ ഉമ സ്റ്റുഡിയോ നിർമ്മിച്ച അസ്തമയം വലിയ വിജയം നേടി. ഉമ്മാച്ചു എന്ന സിനിമമുതൽ മധുവുമായി ചന്ദ്രകുമാർ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ചന്ദ്രകുമാർ സംവിധാനം ചെയ്ത 29 സിനിമകളിൽ മധു അഭിനയിയ്ക്കുകയും 6 സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തു.
ചന്ദ്രകുമാർ 1980-ൽ ഇംഗ്ലീഷ് സിനിമകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു കമ്പനി സ്ഥാപിച്ചു. 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി ആദിപാപം എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമാണ് ആദിപാപം. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സോഫ്റ്റ്പോൺ സിനിമയാണ് ആദ്യപാപം. സംവിധാനം കൂടാതെ നിരവധി സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ എന്നിവ രചിച്ചിട്ടുണ്ട്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.
സിനിമകൾ
[തിരുത്തുക]- ചെമ്മരത്തി പൂക്കും കാലം (2023)
- മിനി (1996)
- അഗ്നിശലഭങ്ങൾ (1993)
- തിരശ്ശീലക്കു പിന്നിൽ (1993)
- ആലസ്യം (1990)
- റോസ ഐ ലവ് യു(1990)
- ഉർവശി (1990)
- അമാവാസി രാവിൽ (1989)
- കല്പന ഹൗസ് (1989)
- കാനന സുന്ദരി (1989)
- രതി ഭാവം(1989)
- ആദിപാപം (1988)
- മിനി (1995)
- തടവറയിലെ രാജാക്കന്മാർ (1989)
- ജങ്ഗിൾ ബോയ് (1987)
- കുറുക്കൻ രാജാവായി (1987)
- പി.സി.369 (1987)
- യാഗാഗ്നി(1987)
- ഇത്രമാത്രം (1986)
- ഞാൻ പിറന്ന നാട്ടിൽ (1985)
- ഉയരും ഞാൻ നാടാകെ (1985)
- തീരെ പ്രതീക്ഷിക്കാതെ (1984)
- ആന(1983)
- എന്നെ ഞാൻ തേടുന്നു(1983)
- രതി ലയം(1983)
- ആയുധം (1982)
- രക്തസാക്ഷി (1982)
- ഞാൻ ഏകനാണ് (1982)
- ദ്രോഹി (1982)
- ആരതി(1981)
- കാട്ടുകള്ളൻ (1981)
- ആവർത്തനം(1981)
- ദന്തഗോപുരം (1981)
- സംഭവം (1981)
- തടവറ(1981)
- അധികാരം (1980)
- എയർഹോസ്റ്റസ്(1980)
- അരങ്ങും അണിയറയും (1980)
- ദീപം (1980)
- ഏദൻ തോട്ടം(1980)
- ഇതിലേ വന്നവർ (1980)
- കാവൽ മാടം(1980)
- പ്രളയം(1980)
- തീരം തേടുന്നവർ (1980)
- അഗ്നിപ്രവേശം(1979)
- അഗ്നിവ്യൂഹം (1979)
- എനിക്കു ഞാൻ സ്വന്തം(1979)
- നീയോ ഞാനോ(1979)
- പ്രഭാതസന്ധ്യ (1979)
- ശുദ്ധികലശം (1979)
- അനുഭൂതികളുടെ നിമിഷം (1978)
- അസ്തമയം (1978)
- ജലതരംഗം(1978)
- മനസ്സൊരു മയിൽ (1977)
- ഏദൻ തോട്ടം
- ഇത്രമാത്രം
- തീരെ പ്രതീക്ഷിക്കാതെ
- ഇതിലെ വന്നവർ
- എന്നെ ഞാൻ തേടുന്നു
- ചുവന്ന അങ്കി
- ഊർവ്വശി
- താണ്ഢവം
- അഭിമന്യു
- ഒരു യുദ്ധത്തിൻ്റെ - അവസാനം
- കൽപ്പനാ ഹൗസ്
- PC 369
- റോസ I Love you
- നീല ചിത്രങ്ങൾക്കെതിരെ
- അഗ്നിവ്യഹം
- അരങ്ങും അണിയറയും
- അധികാരം
- ആരതി
- കാനന സുന്ദരി
- ആദ്യപാപം
- മിനി (National & State award)
- തുടി കൊട്ട്
- രക്തസാക്ഷി
- കുറുക്കൻ രാജാവായി
- അവതാരം
- അരങ്ങും അണിയറയും
- ശുദ്ധികലാശം
- പ്രഭാതസന്ധ്യ
- ഞാൻ ഏകനാണ്
- സംഭവം
- പ്രളയം
- തീരം തേടുന്നവർ
- ദ്രോഹി
- ഇത്രമാത്രം
- കിളിവാതിൽ
- ദീപം
- രതിലയം
- ജംഗിൾ ബോയ്
- കൽപ്പന ഹൗസ്
- HINDI MOVES
- Meena Bazar
- chudale
- Kaithi NO 1,
- Pyasi Athma
- chudale No 1 ,
- Khooni Barsath,
- Bangla No 666
- kuli kidiki
- Jangly Jawani
- Oh Maria
- Kullam kulla Pyar Karenge
- Pehaly Ourath Phala Marth
- kaduva Sach
- KANNADA MOVES
- Muthattu Pava
- First Night
- model girl
- Ravathi Bar
- Mathatta Papa
- THAMIL MOVE
- Amavasai Iravil
- Rakhi
- Nathu Rathri Silk
- Adyapapam
- THELUGU MOVIE
- Kshudra Pooja
- INDI No 13
- Model girl
- Athma
- Adavi Rani
- Muthalu papa
- Agni Sakshi
- Jala kanyaka
- Jwala Mukhi
- Rudra
NB : ലിസ്റ്റ് അപൂർണ്ണമാണ് ഇനിയും ,കൂട്ടിച്ചേർക്കലുകൾ നടക്കാനിരിക്കുന്നു
അവലംബം
[തിരുത്തുക]- ↑ http://malayalasangeetham.info/displayProfile.php?category=director&artist=P%20Chandrakumar
- ↑ http://www.malayalachalachithram.com/profiles.php?i=2247
- ↑ R. Ayyappan (January 1, 2000). "Sleaze time, folks". Rediff. Retrieved April 14, 2011.