മൗനനൊമ്പരം
മൗനനൊമ്പരം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ചെറുപുഷ്പം ഫിലിംസ് |
രചന | കെ.എൻ വത്സ |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | രതീഷ് രോഹിണി തിലകൻ സുകുമാരി |
സംഗീതം | ജോൺസൺ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചെറുപുഷ്പം ഫിലിംസ് |
വിതരണം | ചെറുപുഷ്പം ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശശികുമാർ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് മൗനനൊമ്പരം . [1]കെ.എൻ വത്സയുടെ കഥക്ക് തോപ്പിൽഭാസി തിരക്കഥയും സംഭാഷണവുമെഴുതി [2] ജോൺസണാണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്. പൂവച്ചൽ ഖാദർ ഗാനങ്ങളെഴുതി
കഥാതന്തു
[തിരുത്തുക]നല്ലവനായ കാമുകനും ലമ്പടനായ ഭർത്താവിനുമിടയിൽ മൗനമായി നൊമ്പരപ്പെടുന്ന ഒരു സുന്ദരി. മധുവിന്റെ (രതീഷ്) സോദരിയായ ഇന്ദു (മേനക) ബാല്യകാലം തൊട്ടെ വേണുവിനെ(ശങ്കർ) സ്നേഹിക്കുന്നു. മധു പക്ഷേ തന്റെ ചീഫ് എഞ്ചിനീയറായ ചന്ദ്രനു (സുകുമാരൻ) ഇന്ദുവിനെ നിർബന്ധിച്ച് വിവാഹം ചെയ്തു കൊടുക്കുന്നു. മധു മരിക്കുന്നു. ചന്ദ്രൻ കൈക്കൂലിയും വേശ്യാസ്ത്രീയും ഒക്കെ ആയി വളരെ ലാലസമായ വ്യവസ്ഥാരഹിതമായ ജീവിതത്തിനുടമയാണ്. അയാളൂടെ ലമ്പടത്വം ഇന്ദു കാണൂന്നു. ഇന്ദുവിന്റെ പേരിൽ സംശയിക്കുന്ന ചന്ദ്രൻ അവലെ ഉപേക്ഷിക്കുന്നു. ഇന്ദുവിനു വേണു സഹായത്തിനെത്തുന്നു. സമൂഹം പലതും പറയുന്നു. ഇന്ദു ആത്മഹത്യ ചെയ്യുന്നു. കുറ്റം ഉൾക്കൊണ്ട് ചന്ദ്രൻ കുഞ്ഞിനേയും സോദരിയേയും വേണുവിനെ ഏൽപ്പിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | രതീഷ് | മധു |
2 | സുകുമാരൻ | ചന്ദ്രൻ |
3 | ശങ്കർ | വേണു |
4 | മേനക സുരേഷ്‌കുമാർ | ഇന്ദു |
5 | ജലജ | സതി |
6 | രോഹിണി | രേഖ |
7 | തിലകൻ | |
8 | സുകുമാരി | ഭാർഗ്ഗവിയമ്മ |
9 | ജഗതി ശ്രീകുമാർ | കുഞ്ഞപ്പൻ |
10 | ശങ്കരാടി | ചന്ദ്രന്റെ അച്ഛൻ |
11 | കുട്ട്യേടത്തി വിലാസിനി | |
12 | കവിയൂർ പൊന്നമ്മ | മീനാക്ഷി |
13 | ബീന | ലക്ഷ്മി |
14 | ശാന്തകുമാരി | അമ്മു |
14 | മീന | ചന്ദ്രന്റെ അമ്മ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അന്തഃരംഗത്തിൻ | കെ ജെ യേശുദാസ്,പി സുശീല | |
2 | മധുചഷകം | വാണി ജയറാം,കോറസ് | |
3 | മൗനനൊമ്പരം | കെ ജെ യേശുദാസ് | |
4 | സ്വപ്‌നങ്ങൾ എന്റെ സ്വപ്‌നങ്ങൾ | കെ ജെ യേശുദാസ്,വാണി ജയറാം |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "മൗനനൊമ്പരം (1985)". www.malayalachalachithram.com. Retrieved 2014-11-17.
- ↑ "മൗനനൊമ്പരം (1985)". malayalasangeetham.info. Retrieved 2014-11-17.
- ↑ "മൗനനൊമ്പരം (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-20.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മൗനനൊമ്പരം (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-12-20.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]മൗനനൊമ്പരം Archived 2020-06-25 at the Wayback Machine1985
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പൂവച്ചൽഖാദർ-ജോൺസൺ ഗാനങ്ങൾ
- ജഗതി ശ്രീകുമാർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശങ്കർ-മേനക ജോഡി