ഉള്ളടക്കത്തിലേക്ക് പോവുക

റിതു കരിധാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dr. Ritu Karidhal Srivastava
Ritu Karidhal at ISRO after Chandrayan mission
ജനനം13th April 1975
തൊഴിൽScientist
സജീവ കാലം1997–present
സംഭാവനകൾMars Orbiter Mission, Chandrayaan-2
ജീവിതപങ്കാളിAvinash Srivastava
കുട്ടികൾAditya, Anisha
അവാർഡുകൾISRO Young Scientist Award

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആർഒ) വനിതാ ശാസ്ത്രജ്ഞയാണ്‌ റിതു കരിധാൾ.

ഉത്തർപ്രദേശിലെ ലക്‌നോ സ്വദേശിനിയാണ്.

ലക്നോ സർവകലാശാലയിൽ നിന്ന് എയ്റോസ്പെയ്സ് എൻജിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കിയ ശേഷമാണ് റിതു ബെംഗളൂരു ഐഎസ്ആർഒ കേന്ദ്രത്തിൽ ജോലിക്ക് കയറുന്നത്.[1] തുടർന്ന് 18 വർഷമായി ഐഎസ്ആർഒയിൽ ജോലിചെയ്യുന്നു. ഇക്കാലയളവിൽ ഐഎസ്ആർഒ നടത്തിയ മംഗൾയാൻ അടക്കമുള്ള പ്രധാന ദൗത്യങ്ങളിലെല്ലാം പങ്കാളിയായി. 2013 നവംബർ 5 ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ഡയറക്ടർ ആയിരുന്നു അവർ.[2] ആദ്യ ചന്ദ്രയാൻ ദൗത്യത്തിൽ ഡെപ്യൂട്ടി ഓപറേഷൻസ് ഡയറക്ടറായി പ്രവർത്തിച്ച റിതു ചന്ദ്രയാൻ-2 മിഷൻ ഡയറക്ടർ ആയിരുന്നു.[1]

റോക്കറ്റ് വുമൻ ഓഫ് ഇന്ത്യ എന്നാണ് റിതു അറിയപ്പെടുന്നത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "ചന്ദ്രയാൻ ടു ദൗത്യത്തിലെ വനിതാ പ്രതിഭകൾ ഇവർ; രാജ്യത്തിന് അഭിമാനിക്കാം". ManoramaOnline.
  2. "ലോകം കാണട്ടെ, ഐഎസ്ആർഒയിലെ ഈ പെൺകരുത്ത്". ManoramaOnline.
"https://ml.wikipedia.org/w/index.php?title=റിതു_കരിധാൾ&oldid=3592621" എന്ന താളിൽനിന്ന് ശേഖരിച്ചത്