Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെമ്മരുതി ഗ്രാമപഞ്ചായത്ത്

[തിരുത്തുക]

AFD പ്രക്രിയ പൂർണമാക്കുന്നു. കാരണം ഒറ്റവരി. --സിദ്ധാർത്ഥൻ 18:32, 24 ഡിസംബർ 2008 (UTC)[മറുപടി]


ഫയർ ആന്റ് സേഫ്റ്റി

[തിരുത്തുക]

തലക്കെട്ടിൽ കാണുന്ന വിഷയത്തേക്കുറിച്ച് ലേഖനത്തിൽ ഇതേവരെ വിവരങ്നഗ്ല് ഒന്നും വന്നിട്ടില്ല.--അഭി 17:49, 2 ജനുവരി 2009 (UTC)[മറുപടി]

(ഫലകം പ്രവർത്തിക്കാത്തതിനാൽ പഴയ രൂപത്തിലേയ്ക്കു തന്നെ മാറ്റി.)
en:Fire protection എന്ന താളിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഇവിടെ നന്നായി വിവരിച്ചിട്ടുണ്ട്. കുറച്ച് അവശ്യവിവരങ്ങൾ ചേർത്ത് ഒന്നു വൃത്തിയാക്കുകയാണ്‌ വേണ്ടതെന്നാണ്‌ എന്റെ അഭിപ്രായം. അതുപോലെ ചില ഭാഗങ്ങൾ തീ/അഗ്നി എന്ന മറ്റൊരു ലേഖനത്തിലേയ്ക്കും മാറ്റാം. --ജേക്കബ് 01:58, 4 ജനുവരി 2009 (UTC)[മറുപടി]
തിരുത്തി വിക്കിവത്കരിക്കാവുന്ന എഴുതാവുന്ന ലേഖനം, ഒഴിവാക്കേണ്ടതില്ല --ബിപിൻ 09:48, 4 ജനുവരി 2009 (UTC)[മറുപടി]
ഇതിന്റെ ഉള്ളടക്കത്തിൽ കുറെ മലയാളീകരിച്ചിട്ടുണ്ട്. പിന്നെ ഉള്ളടക്കത്തിനനുസരിച്ച് പേരു മാറ്റിയിട്ടുണ്ട്. അഗ്നിയുടെ തരം തിരിക്കൽ എന്ന വിഭാഗത്തിൽ വ്യക്തമായ വിവരങ്ങൾ ചേർക്കാനുണ്ട്. അറിയാവുന്ന വിധത്തിൽ ചേർത്തിട്ടുണ്ട്. വൃത്തിയാക്കുക, നീക്കം ചെയ്യുക എന്നീ ഫലകങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിക്കുന്നു. --  Rameshng | Talk  09:50, 4 ജനുവരി 2009 (UTC)[മറുപടി]

ചെയ്തു. ഇനി ലേഖനം മായ്ക്കേണ്ടതില്ല. --Shiju Alex|ഷിജു അലക്സ് 09:57, 4 ജനുവരി 2009 (UTC)[മറുപടി]

ഈ താളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് ഒരു നല്ല ലേഖനമുണ്ടാകാൻ ഇടയായി :)--അഭി 10:00, 4 ജനുവരി 2009 (UTC)[മറുപടി]


ഉള്ളിച്ചാമ്പ

[തിരുത്തുക]

ഒറ്റവരി ലേഖനം --Anoopan| അനൂപൻ 07:12, 4 ജനുവരി 2009 (UTC)[മറുപടി]

എന്റമ്മോ!! അറിയാവുന്ന വിധത്തിൽ ഇംഗ്ലീഷിന്ന് കാപ്പിയടിച്ച് ശരിയാക്കിയിട്ടുണ്ട്. ആ പ്ലേറ്റ് മാറ്റാമെന്ന് തോന്നുന്നു.. ഇനി നല്ല തർജ്ജമ വിവരമുള്ളവർ ആരെങ്കിലും ഒന്ന് നോക്കിയാൽ ഒന്നു കൂടെ ശരിയാക്കാം.--  Rameshng | Talk  10:15, 4 ജനുവരി 2009 (UTC)[മറുപടി]

കാട്ടുഴുന്ന്

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള വിവരപ്പെട്ടി മാത്രം, ഉള്ളടക്കത്തിന്റെ അഭാവം --ജുനൈദ് (സം‌വാദം) 09:30, 10 ജനുവരി 2009 (UTC)[മറുപടി]

ഉള്ളടക്കവും, അവലംബവും ആയല്ലോ ഇനി ഫലകം മാറ്റിക്കൂടേ?--സുഭീഷ് - സം‌വാദങ്ങൾ 10:24, 10 ജനുവരി 2009 (UTC)[മറുപടി]
  • ആംഗലേയ വിക്കിയിൽ ഇതേപ്പറ്റി ലേഖനമില്ല! “ഒന്നന്വേഷിക്കട്ടെ” എന്ന് പറഞ്ഞ് പോയി തിരിച്ചുവന്നപ്പോഴേക്കും.. എന്റമ്മെ! this is what makes mal wiki different.. :)

Arayilpdas 10:30, 10 ജനുവരി 2009 (UTC)[മറുപടി]

അഷ്ടധാതുക്കൾ

[തിരുത്തുക]

നിർവ്വചനമില്ലാതെ ധാതുക്കളുടെ പേരുകൾ മാത്രം നൽകിയിരിക്കുന്നു --ജുനൈദ് (സം‌വാദം) 10:24, 14 ജനുവരി 2009 (UTC)[മറുപടി]

പാഞ്ചാലി മേടും പരുന്തും പാറയും

[തിരുത്തുക]

AFD പ്രക്രിയ പൂർത്തിയാക്കുന്നു. കാരണം വിക്കിപീഡിയ സ്വഭാവമില്ലാത്തതു തന്നെ. --സിദ്ധാർത്ഥൻ 18:34, 24 ഡിസംബർ 2008 (UTC)[മറുപടി]

മൂലോട്

[തിരുത്തുക]

ഒരു ലേഖനമാകാനുള്ള വിവരങ്ങളില്ല--Vssun 04:46, 13 നവംബർ 2008 (UTC)[മറുപടി]

കളയാം. മേച്ചിലോട് എന്ന താളുണ്ടാക്കി അതിന്റെ ഭാഗമാക്കാനും ന്യായം കാണുന്നു. --സിദ്ധാർത്ഥൻ 14:51, 10 നവംബർ 2008 (UTC)[മറുപടി]

പാതാളം

[തിരുത്തുക]

ആധികാരകിത? --സിദ്ധാർത്ഥൻ 03:37, 13 നവംബർ 2008 (UTC)[മറുപടി]

ആധികാരികമല്ല എന്നുള്ള ഒറ്റക്കാരണത്താൽ ഇത്തരം ലേഖനങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതുണ്ടോ? --Anoopan| അനൂപൻ 12:43, 16 നവംബർ 2008 (UTC)[മറുപടി]

എല്ലാ ആധികാരികതയില്ലാത്ത ലേഖനങ്ങളും നീക്കം ചെയ്യണം എന്നു പറയുന്നില്ല. ലേഖനത്തിന്റെ തുടക്കം തന്നെ നോക്കൂ.. "പുരാണങ്ങളിൽ പയുന്നതനുസരിച്ച് അസുരന്മാരും, ഘോരവിഷമുള്ള നാഗങ്ങള്ളും വസികുന്ന ന്ഥലമാണ് പാതാളം. നീചന്മാരുടെ ലോകമാണിത്."

ഇതു വായിച്ചാൽ ഒറ്റയടിക്ക് തന്നെ ഏതു പുരാണത്തിൽ എന്നു സംശയം വരും.. ലേഖനത്തിന്‌ നിലവാരവും തോന്നിയില്ല.. അതു കൊണ്ടാണ് എ.എഫ്.ഡി. ചേർത്തത്.. നീക്കം ചെയ്യണം എന്നു തന്നെ അഭിപ്രായപ്പെടുന്നു. --Vssun 09:50, 18 നവംബർ 2008 (UTC)[മറുപടി]

ആവശ്യത്തിന് വിവരങ്ങളില്ല. അവലംബമില്ലാതെ ഒരു വർഷമായി ഇങ്ങനെ കിടക്കുന്നു. --സിദ്ധാർത്ഥൻ 05:16, 14 നവംബർ 2008 (UTC)[മറുപടി]

പരസ്യസ്വഭാവം --സിദ്ധാർത്ഥൻ 14:45, 14 നവംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയതയില്ലാത്ത ഉല്പ്പന്നം--അഭി 16:40, 14 നവംബർ 2008 (UTC)[മറുപടി]

എ വി ആനന്ദരാജൻ

[തിരുത്തുക]

നിലവിൽ AFD ഉള്ള താൾ. തീരുമാനമെടുക്കണം. ലേഖനം വികസിപ്പിക്കാൻ സ്കോപ്പുണ്ടോ? --സിദ്ധാർത്ഥൻ 17:19, 14 നവംബർ 2008 (UTC)[മറുപടി]

വാസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം

[തിരുത്തുക]

ഒറ്റവരി --സിദ്ധാർത്ഥൻ 17:21, 14 നവംബർ 2008 (UTC)[മറുപടി]

സമയം ഓൺലൈൻ മാഗസിൻ

[തിരുത്തുക]

ശ്രദ്ധേയത --സിദ്ധാർത്ഥൻ 17:23, 14 നവംബർ 2008 (UTC)[മറുപടി]

ലേഖനത്തിൽ പരസ്യവാചകങ്ങളല്ലാതെ മറ്റൊന്നുമില്ല. ഡിലീറ്റ് ചെയ്യാം. --സിദ്ധാർത്ഥൻ 20:03, 24 നവംബർ 2008 (UTC)[മറുപടി]

ചിരിച്ചെപ്പ്.കോം

[തിരുത്തുക]

ശ്രദ്ധേയതയില്ല--Anoopan| അനൂപൻ 17:44, 15 നവംബർ 2008 (UTC)[മറുപടി]

വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയൊന്നും കൈവരിച്ചിട്ടില്ല. ഡിലീറ്റ് ചെയ്യാം. --സിദ്ധാർത്ഥൻ 20:02, 24 നവംബർ 2008 (UTC)[മറുപടി]

ഹരിതകം.കോം

[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 17:45, 15 നവംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയത തെളിയിക്കാൻ സ്രോതസ്സുകളുടെ പിൻബലമില്ല. ഡിലീറ്റ് ചെയ്യാം. --സിദ്ധാർത്ഥൻ 20:00, 24 നവംബർ 2008 (UTC)[മറുപടി]

ഇന്ദുലേഖ.കോം

[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 17:47, 15 നവംബർ 2008 (UTC)[മറുപടി]

ഇപ്പോൾ ഇതൊരു പരസ്യ സൈറ്റ് മാത്രമാണന്ന് തോന്നുന്നു. ലേഖനം ഡിലീറ്റ് ചെയ്യാം. --സിദ്ധാർത്ഥൻ 19:59, 24 നവംബർ 2008 (UTC)[മറുപടി]

വയലാർ ഗോപാലകൃഷ്ണൻ

[തിരുത്തുക]

ശ്രദ്ധേയതയുണ്ടോ? --അഭി 12:36, 16 നവംബർ 2008 (UTC)[മറുപടി]

--ജ്യോതിസ് 16:52, 17 നവംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയമായ സ്രോതസ്സുകൾ കൊണ്ട് ശ്രദ്ധേയത ഉറപ്പുവരുത്താൻ പറ്റുന്നില്ല. തല്ക്കാലം ഡിലീറ്റ് ചെയ്യാം. കൂടുതൽ ഫെയ്മസ് ആകുമ്പോൾ കൂടുതൽ സ്രോതസ്സുകൾ വരട്ടെ. അപ്പോൾ ലേഖനം കൊണ്ടുവരാം. --സിദ്ധാർത്ഥൻ 19:55, 24 നവംബർ 2008 (UTC)[മറുപടി]

പതിമംഗലം

[തിരുത്തുക]

കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായി! --സിദ്ധാർത്ഥൻ 17:21, 14 നവംബർ 2008 (UTC)[മറുപടി]

ഇൻഫോബൊക്സ് മാത്രം! --സാദിക്ക്‌ ഖാലിദ്‌ 07:44, 23 നവംബർ 2008 (UTC)[മറുപടി]

അക്കരക്കാഴ്ചകൾ (ടെലിവിഷൻ പരിപാടി)

[തിരുത്തുക]

എന്താണിതിന്റെ ശ്രദ്ധേയത? --സിദ്ധാർത്ഥൻ 19:52, 24 നവംബർ 2008 (UTC)[മറുപടി]

സാമാന്യം പോപ്പുലറായ ഒരു സിറ്റ്കോമാണ്‌. --ജ്യോതിസ് 20:58, 24 നവംബർ 2008 (UTC)[മറുപടി]

പോപ്പുലറായതുകൊണ്ടുമാത്രം വിക്കിപീഡിയയിലേക്ക് വരുത്താൻ സാധിക്കുമോ? ഹിന്ദുവിലേക്കുള്ള ലിങ്കും ഗുണപ്രദമല്ല. ഇത്തരത്തിൽ എല്ലാ പത്രങ്ങളും വിവിധ പരിപാടികളെയും മറ്റും റിവ്യൂ ചെയ്യാറുണ്ട്. അതിന് നിഷ്പക്ഷതയുണ്ടെന്ന് പറയാൻ പറ്റില്ല. --സിദ്ധാർത്ഥൻ 03:56, 25 നവംബർ 2008 (UTC)[മറുപടി]

കൈരളി ടി.വി.-യുടെ താളിൽ ചേർത്തുകൂടെ? --സാദിക്ക്‌ ഖാലിദ്‌ 06:33, 25 നവംബർ 2008 (UTC)[മറുപടി]

വിഭാഗം:ടെലിവിഷൻ പരിപാടികൾ എന്ന സൂചികയിൽ സഞ്ചാരം (ടെലിവിഷൻ പരിപാടി) ഒഴികെയുള്ള ലേഖനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല - റഫറൻസുകൾ ഇല്ല/കുറാവാണ്‌.

ഇവയും നീക്കണോ?--ഷാജി 15:59, 25 നവംബർ 2008 (UTC)[മറുപടി]

ഈ വിഭാഗത്തിലുള്ള ലേഖനങ്ങളിൽ സാമാന്യം വിവരങ്ങളുള്ളവ നീക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. ഒരു വിജ്ഞാനകോശത്തിൽ ആവശ്യമുള്ളതാണല്ലോ ഇവയൊക്കെയും. --ജേക്കബ് 16:04, 25 നവംബർ 2008 (UTC)[മറുപടി]
വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകൾ എന്നൊരു താൾ വന്നതിനു ശേഷം ലേഖനങ്ങൾ ഒഴിവാക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു. ലേഖനം നീക്കം ചെയ്യുക എന്നത് ഏറ്റവും അവസാനത്തെ നടപടി മാത്രമായിരിക്കണം. അല്ലാതെ വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകൾ എന്നോരു താൾ സൃഷ്ടിച്ചതു കൊണ്ട് മാത്രം കുറെ ലേഖനങ്ങൾ അതിൽ നിറക്കുകയും ഒരു ആഴ്ച പോലും കഴിയാതെ ഡിലീറ്റ് ചെയ്യുകയും ചെയ്യുക എന്നത് നല്ല പ്രവണതയല്ല. ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല--Anoopan| അനൂപൻ 16:28, 25 നവംബർ 2008 (UTC)[മറുപടി]

ഈ താൾ വന്നതുകൊണ്ടല്ല ഇവിടെ ഡിലീഷൻ കൂടുതൽ നടന്നുകൊണ്ടിരിക്കുന്നത്. AFD ടാഗിട്ട് ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ലേഖനങ്ങളെയെല്ലാം ഈ താൾ വന്നപ്പോൾ ഇങ്ങോട്ട് മാറ്റി. അപ്പോൾ തീരുമാനമെടുക്കുന്നത് എളുപ്പമായി എന്നു മാത്രം. കൂടുതൽ സിസ്റ്റമാറ്റിക്കായതുകൊണ്ടുണ്ടായ മാറ്റമാണത്. ഡിലീറ്റ് ചെയ്തവയിൽ അഭിപ്രായവ്യത്യസമില്ലാത്ത സ്ഥിതിയ്ക്ക് ഈ വിമർശനത്തിൽ വലിയ കാര്യമില്ല. വിക്കിപീഡിയയിൽ ഇത്തരം മാറ്റമാണുണ്ടാകേണ്ടതും. അല്ലാതെ കാലങ്ങളായി afd ടാഗിട്ട് യാതൊരു മാറ്റവുമില്ലാതെ കിടക്കുന്നതല്ല ഉചിതം. ഇവിടേക്ക് മാറ്റിയതിൻറെ പേരിൽ മാത്രം കുറേ ലേഖനങ്ങൾ afd ടാഗിൽനിന്ന് മോചിതരായി എന്നും ഓർക്കുക.

ഈ ലേഖനം കളയാൻ വേണ്ടി മാത്രമല്ലല്ലോ ഇവിടേക്ക് കൊണ്ടുവരുന്നത്. അതിനാൽത്തന്നെ ഇതിൽ കൂടുതൽ സംഭാവന നല്കാൻ സാധിക്കുന്നവർക്ക് നല്കാവുന്നതാണ്. അങ്ങനെ ലേഖനത്തെ ഡിലീഷനിൽനിന്ന് മുക്തമാക്കുകയും ചെയ്യാം. ഇപ്പോഴത്തെ അവസ്ഥയിൽ ഈ ലേഖനം നിലനിർത്താൻ പറ്റില്ല എന്നാണ് എൻറെ അഭിപ്രായം. അതിൻറെ അർത്ഥം വിഭാഗം:ടെലിവിഷൻ പരിപാടികൾ എന്ന കാറ്റഗറിയിലെ എല്ലാ ലേഖനങ്ങളും കളയുക എന്നല്ല. --സിദ്ധാർത്ഥൻ 17:09, 25 നവംബർ 2008 (UTC)[മറുപടി]


ടെലിവിഷൻ പരമ്പരകൾ വിക്കിയിൽ ലേഖനം ആകണമെങ്കിൽ പാലിക്കേണ്ട നയങ്ങൾ രൂപവത്കരിച്ചാൽ മതി. ഏതു ചപ്പു ചവറു ടെലിവിഷൻ പരമ്പരയും വിക്കിയിൽ വരാം എന്ന നില ആവരുത്. --Shiju Alex|ഷിജു അലക്സ് 17:13, 25 നവംബർ 2008 (UTC)[മറുപടി]

ഇപ്പോൾ പുറത്തു നിന്നു വീക്ഷിക്കുന്ന ഒരാൾക്ക് തോന്നാവുന്ന കാര്യം കാര്യനിർവാഹകരുടെ ജോലി ലേഖനത്തിൽ AFD ചേർക്കലും ഡിലീറ്റ് ചെയ്യലും മാത്രമാണെന്നാണ്‌. പക്ഷേ, ഒരു ലേഖനം ഡിലീറ്റ് ചെയ്യുന്നതിനു മുൻപ് ആ ലേഖനത്തിൽ ചേർക്കാൻ പറ്റുന്ന രീതിയിലുള്ള റഫറൻസുകൾ ഗൂഗിൾ ചെയ്തോ മറ്റോ കണ്ടുപിടിക്കുകയും അത് ചേർക്കുകയും ചെയ്യുകയും ചെയ്യേണ്ടതാണ്‌. ഉദാഹരണമായി അക്കരെക്കാഴ്ചകൾ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ ഒരു ലിങ്ക് ഇതാ ഇവിടെ. ഇതൊന്നും ചെയ്യാതെ ലേഖനങ്ങളിൽ AFD ഇടുന്നതും, പിന്നീട് ആ ലേഖനത്തെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ (അത് ലേഖനം സൃഷ്ടിച്ചവരുടെയോ മറ്റോ കർത്തവ്യം ആണെന്ന മട്ടിൽ) ഡിലീറ്റ് ചെയ്യുന്നതും സിസ്റ്റമാറ്റിക് ആണെന്ന് തോന്നുന്നില്ല. ഇത് ഇംഗ്ലീഷ് വിക്കിപീഡിയയുടെ അനുകരണമാണെങ്കിൽ, അവിടെ ലേഖനത്തെ രക്ഷിക്കാൻ കഴിയുമോ എന്ന വിധത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ല. അതാണിവിടത്തെ യഥാർത്ഥ പ്രശ്നവും. ഇത് അക്കരെക്കാഴ്ചകൾ എന്ന ലേഖനത്തിനു മാത്രം ബാധകമായ കാര്യമല്ല. എല്ലാ ലേഖനങ്ങളെയും പൊതുവിൽ പറഞ്ഞ കാര്യമാണ്‌. --Anoopan| അനൂപൻ 17:44, 25 നവംബർ 2008 (UTC)[മറുപടി]
മുന്നേറ്റം, അഗ്നിയുദ്ധം, അഗ്നിശരം, അഭിനയം, അമ്മക്കൊരുമ്മ, അഹിംസ, ആക്രമണം, ആമ്പൽപൂവ്‌, ആരതി, ഒമാൻ എന്നിവ ഈ താൾ വന്നതിനുശേഷം രക്ഷപ്പെടുത്തിയ ലേഖനങ്ങളാണ്. അതുപോലെ അക്കരക്കാഴ്ചകളും രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. :) --സിദ്ധാർത്ഥൻ 18:05, 25 നവംബർ 2008 (UTC)[മറുപടി]

സർഗാലയ

[തിരുത്തുക]

ശ്രദ്ധേയതയില്ല --Anoopan| അനൂപൻ 11:17, 10 ഡിസംബർ 2008 (UTC)[മറുപടി]

ഹുമനിസ്റ്റ് പാർട്ടി

[തിരുത്തുക]

ഈ ലേഖനത്തിന്റെ ശ്രദ്ധേയത എന്താണ്? എഴുതിയതൊന്നും മനസ്സിലാകുന്നില്ല. --സിദ്ധാർത്ഥൻ 14:46, 18 ഡിസംബർ 2008 (UTC)[മറുപടി]

w:Humanist Party (India) ഇംഗ്ലീഷ് വിക്കി ലേഖനം തന്നെ നോട്ടബിളിറ്റിയും തൂക്കി ഇരിപ്പാണ്. ഇവിടാണെങ്കിൽ കണ്ടെന്റുമില്ല. ഉടനെ മായ്ക്കാവുന്നത്.--അഭി 16:52, 18 ഡിസംബർ 2008 (UTC)[മറുപടി]

പുഴ.കോം

[തിരുത്തുക]

നല്കിയിരിക്കുന്ന അവലംബം പ്രസ് റിലീസിനെ ആധാരമാക്കിയുള്ളതാണ്. ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധേയത കാണുന്നില്ല --സിദ്ധാർത്ഥൻ 20:13, 24 നവംബർ 2008 (UTC)[മറുപടി]

AFD ടാഗിട്ട് മാസം ഒന്നര കഴിഞ്ഞിട്ടും കാര്യമായ ചർച്ചയോ ലേഖനത്തിൽ കൂട്ടിച്ചേർക്കലോ നടന്നിട്ടില്ല. ഡിലീറ്റാൻ ഇതുതന്നെ മതിയായ കാരണം എന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 17:48, 14 ജനുവരി 2009 (UTC)[മറുപടി]

ആൾക്കൂട്ടം (നോവൽ)

[തിരുത്തുക]

user:Lee2008 ഇട്ട AFD ടാഗിന്റെ തുടർപ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ 17:31, 14 ജനുവരി 2009 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ഈ ലേഖനം ഒഴിവാക്കണം. ഈ ലേഖനത്തിനു വിക്കിയിൽ വരാനുള്ള നോട്ടബിലിറ്റി ഇല്ലാത്തതോ ഒന്നുമല്ല വിഷയം. തീർച്ചയായും വിക്കിയിൽ വരേണ്ടതു തന്നെയാണ്‌. ഈ ലേഖനം എഴുതാൻ തക്ക വിവരം ഉള്ളവർ വിക്കിയിൽ വരുന്ന കാലത്ത് ആൾക്കൂട്ടം എന്ന നോവലിനെ കുറിച്ചുള്ള ലേഖനം വിക്കിയിൽ വന്നാൽ മതി. നിലവിൽ വിക്കിയെ പരിഹസിക്കാൻ വേണ്ടി മാത്രം സൃഷ്ടിച്ച ഈ ലേഖനം ഒഴിവാക്കണം. --Shiju Alex|ഷിജു അലക്സ് 17:38, 14 ജനുവരി 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ലേഖനം തുടങ്ങിയതു് ഈയുള്ളവൻ തന്നെയാണു്. പരിഹസിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഈ ലേഖനം എഴുതാൻ തക്ക വിവരം ഉള്ളവർ വിക്കിയിൽ വരുന്ന കാലത്ത് ആൾക്കൂട്ടം എന്ന നോവലിനെ കുറിച്ചുള്ള ലേഖനം വിക്കിയിൽ വന്നാൽ മതി എന്നതിനോടു് യോജിക്കുവാൻ എനിക്കു് യാതൊരു പ്രയാസവുമില്ല. സർവ്വാത്മനാ ഷിജുവിനെ പിന്തുണയ്ക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

സുരാജ് വെഞ്ഞാറമൂട്

[തിരുത്തുക]

Mangalat ഇട്ട AFD ടാഗിന്റെ തുടർപ്രക്രിയ പൂർത്തിയാക്കുന്നു. കാരണം നോട്ടബിലിറ്റി. --സിദ്ധാർത്ഥൻ 17:34, 14 ജനുവരി 2009 (UTC)[മറുപടി]

എനിക്കറിയാവുന്ന വിധത്തിൽ എഴുതിയിട്ടുണ്ട്. ഇത് രക്ഷിക്കാൻ പാകത്തിലുള്ള വിവരങ്ങൾ കിട്ടിയില്ല. ഡിലീറ്റണമെന്ന് താൽപ്പര്യമുള്ളവർക്ക് ഡിലീറ്റാം. നയങ്ങൾ നടപ്പാക്കപ്പെടണം. --  Rameshng | Talk  17:41, 14 ജനുവരി 2009 (UTC)[മറുപടി]
സുരാജ് വെഞ്ഞാറമൂട് മറ്റുള്ള മിമിക്രി കലാകാരന്മാരേക്കാളും ചലച്ചിത്ര രംഗത്ത് ഹാസ്യ വേഷത്തിൽ ശ്രദ്ധേയനാണ്. ഈ ലേഖനത്തെ കൂടുതൽ വിവരങ്ങൾ ചേർത്ത് സംരക്ഷിക്കാൻ ഒരു ശ്രമം നടത്തണം എന്നഭ്യർഥിക്കുന്നു. --  Rameshng | Talk  19:27, 14 ജനുവരി 2009 (UTC)[മറുപടി]
തെരോന്തൊരം ഭാഷ സിനിമയിൽ കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച സുരാജ് തീർച്ചയായും ശ്രദ്ധേയനാണ്‌ എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 22:58, 14 ജനുവരി 2009 (UTC)[മറുപടി]
നിലനിർത്തുക - സുരാജ് വെഞ്ഞാറമൂട് സാമാന്യം പ്രശസ്തനായ ഒരു നടനാണ്‌.വിനായകൻ എന്ന നടന്റെ നോട്ടബിലിറ്റി പ്രശ്നം ചർച്ച ചെയ്തപ്പോൾ സുനിൽ പറഞ്ഞ കാര്യങ്ങൾ നയം ആക്കി സ്വീകരിക്കാമെങ്കിൽ ഈ ലേഖനവും നിലനിർത്താം. ഇതും കാണുക--Anoopan| അനൂപൻ 04:50, 15 ജനുവരി 2009 (UTC)[മറുപടി]
നിലനിർത്തുക എന്ന അഭിപ്രായത്തെ ഞാനും അനുകൂലിക്കുന്നു. കാരണം ഇദ്ദേഹം മലയാളികൾക്കിടയിൽ അത്യാവശ്യം ശ്രദ്ധേയനായ ഒരു ഹാസ്യനടനാണ്. തിരുവനന്തപുരം ഗ്രാമ്യഭാഷയിലുള്ള സംസാരവും, ‍മായാവി, കനകസിംഹാസനം, ഹലോ, ക്ലാസ്മേറ്റ്സ്, റോമിയോ തുടങ്ങിയ ചിത്രങ്ങളിലെ കാഥാപാത്രങ്ങൾ ഇദ്ദേഹത്തിൻറെ ശ്രദ്ദേയത പ്രകടമാക്കുന്നവയാണ്. കൂടാതെ ഉജാല ഏഷ്യാനെറ്റിൻറെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം സുരാജിന് ലഭിച്ചതെല്ലാം നമ്മൾ ടി വിയിൽ കണ്ടതാണല്ലോ. ഇനി ഒരു തീരുമാനമെടുത്ത് താളിലുള്ള ആ ഫലകം നീക്കം ചെയ്താൽ നന്നായിരിക്കും. പിന്നെ സുരാജിനെ നായകനാക്കി ലാൽജോസ് ഒരു പടമെടുക്കുന്നു എന്ന് ഈയിടെ കേൾക്കുകയുണ്ടായി, ഇപ്പറഞ്ഞത് വരാനിരിക്കുന്ന ഒരു സംഭവമായതുകൊണ്ട് പ്രസ്തുത താൾ നിലനിർത്താനുള്ള കാരണമായി പരിഗണിക്കുന്നത് വിക്കിനയമല്ല എന്നറിയാം എന്നാലും പറഞ്ഞുവെന്നുമാത്രം :) --സുഭീഷ് - സം‌വാദങ്ങൾ 13:53, 15 ജനുവരി 2009 (UTC)[മറുപടി]
നിലനിർത്തുക - ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നീ ഹാസ്യനടന്മാരെപ്പോലെ തന്നെ മലയാളം സിനിമയിലെ പ്രധാനപ്പെട്ട ഒരു അഭിനേതാവ് ആണ് സുരാജ്. സിനിമ കാണുന്ന ഏത് മലയാളിയും സുരാജിനെ അറിയും. സുരാജിനു ഒരു ശ്രദ്ധേയതാ പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ലേഖനത്തിനു ഒരു നിലവാരം ഇല്ല എന്നതിനോട് യോജിക്കുന്നു. ലേഖനം വിപുലപ്പെടുത്താൻ കുറച്ചുകൂടി സമയം കൊടുക്കണം. ദുരുദ്ദേശപരമൊന്നുമല്ലല്ലോ ഈ ലേഖനം എന്തായാലും. -- ശ്രീജിത്ത് കെ 00:37, 16 ജനുവരി 2009 (UTC)[മറുപടി]

ബഹു ഭാര്യത്വം സ്വീകരിച്ചതായി ബൈബിൾ പരിചയപ്പെടുത്തുന്നവരുടെ പട്ടിക

[തിരുത്തുക]

നടപടി പൂർത്തീകരിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 07:23, 19 ജനുവരി 2009 (UTC)[മറുപടി]

  • അനുകൂലിക്കുന്നു, ഡിലീറ്റു ചെയ്യണം. ബൈബിൾ ഇങ്ങനെ പരിചയപ്പെടുത്തുന്നുവെന്നു് പറയുന്നതു് സത്യവിരുദ്ധമാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ