വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-11-2008
ദൃശ്യരൂപം

അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ കണ്ടുവരുന്ന ഒരു പഴവർഗ്ഗമാണ് പാഷൻ ഫ്രൂട്ട്. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണ് ഇവയുടെ കനികൾ. ഇത് കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും ഉപയോഗിക്കുന്നു. മഞ്ഞ, ധൂമ നിറങ്ങളിൽ ഇവ കണ്ടുവരുന്നു. പാഷൻഫ്രൂട്ടിന്റെ ഒരു ഭാഗം ഛേദിച്ചതാണ് ചിത്രത്തിൽ. ഫലത്തിന്റെ ഉൾഭാഗവും വിത്തുകളും കാണാം.
ഛായാഗ്രഹണം: ചള്ളിയാൻ