വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-08-2012
ദൃശ്യരൂപം

കേരളത്തിലെ കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് ചെറുപുള്ളിച്ചാടൻ. തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും. ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതൽ വെളുത്തനിറമാണ്. ആൺശലഭം പെൺശലഭത്തേക്കാൾ കൂടുതൽ കറുത്തതും വലിപ്പമുള്ളതുമായിരിക്കും.