ശ്വസനവർണ്ണകങ്ങൾ
വിവിധജന്തുക്കളിൽ ശ്വസനത്തിന് സഹായിക്കുന്ന വർണ്ണവസ്തുക്കൾ (പിഗ്മെന്റുകൾ) ആണ് ശ്വസനവർണ്ണകങ്ങൾ. മനുഷ്യരിൽ രക്തത്തിന്റെ ഓക്സിജൻ സംവഹനശേഷി കൂട്ടുന്നതിന് ഇവ സഹായിക്കുന്നു. എല്ലാ കശേരുകികളും ഹീമോഗ്ലോബിനാണ് ശ്വസനവർണ്ണകമായി ഉപയോഗിക്കുന്നത്. മിക്ക അകശേരുകികളിലും കാണപ്പെടുന്ന ശ്വസനവർണ്ണകങ്ങളാണ് ഹീമോഗ്ലോബിൻ, ഹീമോസയാനിൻ, ഹീമെറിത്രിൻ, ക്ലോറോക്രുവോറിൻ എന്നിവ.[1]
ഹീമോഗ്ലോബിൻ
[തിരുത്തുക]ഓക്സീകരിക്കപ്പെട്ട ഹീമോഗ്ലോബിന്‍ കടുംചുവപ്പുനിറമാണ്. കശേരുകികളിൽ ചുവന്ന രക്താണുക്കളിലും അകശേരുകികളിൽ രക്തപ്ലാസ്മയിലും ഇവ കാണപ്പെടുന്നു. ഇവയിലെ ലോഹമൂലകം ഇരുമ്പാണ്.
ഹീമെറിത്രിൻ
[തിരുത്തുക]നിറമില്ലാത്ത വർണ്ണകമാണിത്. ഓക്സീകരിക്കപ്പെട്ട അവസ്ഥയിൽ ചുവപ്പോ ബ്രൗൺ നിറമോ ഉണ്ടാകും. മണ്ണിരകളുൾപ്പെടുന്ന അനലിഡ വിഭാഗത്തിലാണ് ഇവ കാണപ്പെടുന്നത്. ഇവയിലെ ലോഹമൂലകം ഇരുമ്പാണ്.
ഹീമോസയാനിൻ
[തിരുത്തുക]റമില്ല. ഓക്സീകരിക്കപ്പെട്ട അവസ്ഥയിൽ നീലനിറമാകുന്നു. ഇവയിലെ ലോഹമൂലകം കോപ്പറാണ്. ഷഡ്പദങ്ങൾ ഒഴികെയുള്ള ഫൈലം ആർത്രോപ്പോഡ വിഭാഗത്തിൽ കാണപ്പെടുന്നു.
ക്ലോറോക്രുവോറിൻ
[തിരുത്തുക]പച്ചനിറമുള്ള, ഇരുമ്പടങ്ങിയ വർണ്ണകം. ഓക്സീകരിക്കപ്പെട്ട ക്ലോറോക്രുവോറിന് കടുംചുവപ്പുനിറമാണ്. അനലിഡ വിഭാഗത്തിലെ ജീവജാലങ്ങളിൽ കാണപ്പെടുന്നു.
വനേഡിയം
[തിരുത്തുക]പ്രോട്ടോകോർഡേറ്റ് എന്ന ആദിമകശേരുകികളിൽ വനേഡിയം മൂലകസാന്നിദ്ധ്യത്തിൽ സീലോമിക് ദ്രവത്തിൽ കാണപ്പെടുന്നു.
എക്കൈനോക്രോം
[തിരുത്തുക]ചുവപ്പുനിറം, ഇരുമ്പടങ്ങിയ വർണ്ണകം. എക്കൈനോഡെർമെറ്റ എന്ന നക്ഷത്രമത്സ്യവിഭാഗത്തിൽ കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Respiratory_pigment
- ↑ CSIR-UGC NET Life Sciences, Ramesh publishing house, New Delhi, page: 332