Jump to content

സംവാദം:സുഷമ ബിന്ദു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈലോപ്പിള്ളി സ്മാരകപുരസ്കാരം, സംസ്ഥാവനിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കവിതാപുരസ്കാരം, അദ്ധ്യാപകലോകം കവിതാപുരസ്കാരം, എം.എം.സേതുമാധവൻ സ്മാരക കവിതാപുരസ്കാരം, കലാപൂർണ്ണ കവിതാപുരസ്കാരം, ലെനിൻ ഇറാനി കവിതാപുരസ്കാരം, സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. നൽകിയിരിക്കുന്ന [1] അവലംബം വളരെ ദുർബലമാണ്. ---------Vijayan Rajapuram {വിജയൻ രാജപുരം} 04:32, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

പുസ്തകത്തിലെ പരിചയക്കുറിപ്പ്

പാപ്പാത്തി ബുക്സ് ഇറക്കിയ ആൺകോന്തി എന്ന പുസ്തകത്തിലെ പരിചയക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ആ പട്ടിക തയ്യാറാക്കിയത്. അതിന്റെ ആധികാരികതയിൽ എനിക്ക് സംശയമില്ല. അതിൽ വസ്തുതാപരമായ തെറ്റുണ്ടെങ്കിൽ പറയൂ. ഇതിനെക്കാൾ പ്രബലമായ ഏത് അവലംബമാണ് വേണ്ടതെന്ന് പറഞ്ഞാൽ അത് ഹാജരാക്കാൻ പറ്റുമോ എന്ന് നോക്കാം.  മംഗലാട്ട്  ►സന്ദേശങ്ങൾ  04:39, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

  • സുഹൃത്തേ,

പാപ്പാത്തി ബുക്സ് ഇറക്കിയ ആൺകോന്തി എന്ന പുസ്തകത്തിലെ പരിചയക്കുറിപ്പിനെ അടിസ്ഥാനമാക്കി മാത്രം ഒരു വിജ്ഞാനകോശലേഖനത്തിന്റെ അവലംബം നൽകാമോ എന്നതാണെന്റെ സംശയം. ഇനി, അതുപോലും അവലംബമായി കാണിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കുമല്ലോ?. --Vijayan Rajapuram {വിജയൻ രാജപുരം} 08:06, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

  • ഒരു പുസ്തകത്തിൽ ഗ്രന്ഥകർത്താവിനെക്കുറിച്ചുള്ള പരിചയക്കുറിപ്പ് അവലംബമായി നല്കാവുന്നതല്ല എന്ന് വിക്കി നയരേഖയിലുണ്ടോ? പുസ്തകങ്ങളിലെ പരിചയക്കുറിപ്പുകൾ നുണയോ ബഡായി പറച്ചിലുകളോ ആണെന്നാണോ താങ്കൾ കരുതുന്നത്? എന്താണ് താങ്കൾക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടാവാൻ കാരണം? ഈ പുരസ്കാരങ്ങളെല്ലാം താങ്കൾക്കാണ് കിട്ടിയതെന്ന് കരുതുക. താങ്കളെക്കുറിച്ച് ഞാൻ വിക്കിപീഡിയയിൽ എഴുതുന്ന ലേഖനത്തിന് എന്ത് അവലംബമായിരിക്കും കൊടുക്കാനാവുക? ഇങ്ങനെ കുറേ അവാർഡുകൾ താങ്കൾക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുന്ന വല്ല ലേഖനങ്ങളിലെയും പരാമർശമല്ലാതെ വേറെന്താണ് കൊടുക്കാനാവുക. വ്യക്തികളെക്കുറിച്ചുള്ള പുതിയ ലേഖനങ്ങളെല്ലാം വെട്ടേണ്ടതാണ് എന്ന നിലപാട് വളരെ അനാരോഗ്യകരമാണ്. താങ്കൾക്ക് ആ ലേഖനങ്ങൾ നന്നാക്കാനാകില്ലെങ്കിൽ എങ്ങനെ നന്നാക്കാം എന്ന് ലേഖനം തുടങ്ങിയ ആൾക്ക് പറഞ്ഞുകൊടുക്കാനെങ്കിലും കഴിയണം. അതിന് കഴിയില്ലെങ്കിൽ വെട്ടണം എന്ന് പറയുകയാണ് വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തനം എന്നാണോ താങ്കൾ ധരിച്ചിട്ടുള്ളത്? കഷ്ടമാണ്.

ആത്മ ഓൺലൈനിലെ പേജിൽ അവരുടെ കവിതകളാണ് ഉള്ളത്. ഒരു കവിയുടെ കവിതകൾ അവരെക്കുറിച്ചുള്ള ലേഖനത്തിന്റെ അനുബന്ധമാകേണ്ടതല്ലേ?വായനക്കാർക്ക് അവരുടെ രചനയിലേക്ക് നേരിട്ട് എത്താനുള്ള വഴി ഉണ്ടാവാൻ പാടില്ലെന്നാണോ? ഒരു കവിയുടെ രചന കവിയെക്കുറിച്ച് പറയുമ്പോൾ ശക്തമല്ലാത്ത അവലംബമാണ് എന്നത് ഫലിതം മാത്രമാണ്. ഒരു പക്ഷേ സാഹിത്യസംബന്ധിയായ കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അതിന് എന്തൊക്കെയാണ് അവലംംബമാക്കുന്നതെന്നും താങ്കൾക്ക് അറിയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ആ അജ്ഞത അധികാരമായി ഉപയോഗിക്കാവുന്നതാണോ എന്നതിനെക്കുറിച്ച് ആലോചിക്കുക.

 മംഗലാട്ട്  ►സന്ദേശങ്ങൾ  17:07, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

അവലംബത്തെക്കുറിച്ച് മാത്രം ..............

പ്രിയ മംഗലാട്ട്, മുകളിൽപ്പറ‍ഞ്ഞ കാര്യങ്ങൾക്കും [3] സംവാദം താളിലെ എന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കും നന്ദി.

  • // നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. // എന്നാണ് എഴുതിയത്. ലേഖനത്തിന് ആവശ്യമായ അവലംബങ്ങൾ നൽകി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് വിക്കിനയത്തിനെതിരല്ല എന്ന് കരുതുന്നു. ഞാൻ അതുമാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
  • // ഒരു പുസ്തകത്തിൽ ഗ്രന്ഥകർത്താവിനെക്കുറിച്ചുള്ള പരിചയക്കുറിപ്പ് അവലംബമായി നല്കാവുന്നതല്ല എന്ന് വിക്കി നയരേഖയിലുണ്ടോ? പുസ്തകങ്ങളിലെ പരിചയക്കുറിപ്പുകൾ നുണയോ ബഡായി പറച്ചിലുകളോ ആണെന്നാണോ താങ്കൾ കരുതുന്നത്? // എന്നൊക്കെ ചോദിക്കുമ്പാൾ, ആ അവലംബമെങ്കിലും തുടക്കത്തിലില്ലായിരുന്നു എന്നോർക്കുമല്ലോ?
  • അവലംബമായി ഇപ്പോഴുള്ള കണ്ണികളിലെന്താണുള്ളത്?
    • // ആത്മ ഓൺലൈനിലെ പേജിൽ അവരുടെ കവിതകളാണ് ഉള്ളത്. ഒരു കവിയുടെ കവിതകൾ അവരെക്കുറിച്ചുള്ള ലേഖനത്തിന്റെ അനുബന്ധമാകേണ്ടതല്ലേ?വായനക്കാർക്ക് അവരുടെ രചനയിലേക്ക് നേരിട്ട് എത്താനുള്ള വഴി ഉണ്ടാവാൻ പാടില്ലെന്നാണോ? ഒരു കവിയുടെ രചന കവിയെക്കുറിച്ച് പറയുമ്പോൾ ശക്തമല്ലാത്ത അവലംബമാണ് എന്നത് ഫലിതം മാത്രമാണ്. ഒരു പക്ഷേ സാഹിത്യസംബന്ധിയായ കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അതിന് എന്തൊക്കെയാണ് അവലംംബമാക്കുന്നതെന്നും താങ്കൾക്ക് അറിയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ആ അജ്ഞത അധികാരമായി ഉപയോഗിക്കാവുന്നതാണോ എന്നതിനെക്കുറിച്ച് ആലോചിക്കുക. എന്ന് താങ്കൾ സംവാദം താളിലെഴുതുന്നു. [[4]] എന്ന കണ്ണിയിൽ നിന്ന്: രുചി - സുഷമ ബിന്ദു കറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത എന്നു കാണുന്നു. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?.
    • [5] എന്ന കണ്ണിയിൽ എഴുത്തുകാരിയുടെ ചില ഓർമ്മക്കുറിപ്പുകൾ മാത്രം. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?
    • [6] എന്ന ബ്ലോഗിലാവട്ടെ, // ചിതൽ ................... തിന്നുതീർത്ത മരങ്ങളെ ചുമരിൽ വരയ്ക്കുകയാണ് ചിതൽ. പശ്ചാത്താപത്താൽ കെട്ടിപ്പൊക്കിയതാവണം സ്മാരകങ്ങളത്രയും… // എന്ന രണ്ടുവരിക്കവിയയും അതിനെയടിസ്ഥാനമാക്കിയുള്ള സുജനികയുടെ ഒരു കുറിപ്പും. ഇതിലെവിടെയാണ് പുരസ്കാരങ്ങൾ നേടിയതിന്റെ തെളിവ്?.
      • സുഷമ ബിന്ദു നല്ലൊരു എഴുത്തുകാരിയല്ലെന്നോ അവർക്ക് വിക്കിപീഡിയയിൽ ഇടമില്ലെന്നോ ആരും പറഞ്ഞിട്ടില്ല. ആവശ്യമായ അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോൾ ടാഗുകൾ നീക്കംചെയ്യപ്പെടുമെന്നാണെന്റെ അനുഭവം.
  • //ഈ പുരസ്കാരങ്ങളെല്ലാം താങ്കൾക്കാണ് കിട്ടിയതെന്ന് കരുതുക. താങ്കളെക്കുറിച്ച് ഞാൻ വിക്കിപീഡിയയിൽ എഴുതുന്ന ലേഖനത്തിന് എന്ത് അവലംബമായിരിക്കും കൊടുക്കാനാവുക? ഇങ്ങനെ കുറേ അവാർഡുകൾ താങ്കൾക്ക് കിട്ടിയിട്ടുണ്ടെന്ന് പറയുന്ന വല്ല ലേഖനങ്ങളിലെയും പരാമർശമല്ലാതെ വേറെന്താണ് കൊടുക്കാനാവുക. // - എന്നെല്ലാം ചോദിക്കുന്നത് വൈജ്ഞാനിക - ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാൾ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നു. നൽകുന്ന തെളിവുകൾ വിശ്വസനീയസ്രോതസ്സിൽ നിന്നാവണമെന്ന് തന്നെയാണെന്റെ ധാരണ. വിക്കിപീഡിയയെ വിശ്വസിച്ച് ഇവിടെയെത്തുന്ന നിരവധി പേരുണ്ട്. അവരെ വഴിതെറ്റിക്കാൻ നമുക്കെന്തവകാശം?
  • //അങ്ങനെയാണെങ്കിൽ ആ അജ്ഞത അധികാരമായി ഉപയോഗിക്കാവുന്നതാണോ എന്നതിനെക്കുറിച്ച് ആലോചിക്കുക// , //സഹതാപം തോന്നുന്നു, കുട്ടികളേ.//, //വെട്ടാൻ വാളുമായി വരുന്നത് // എന്നൊക്കെയുള്ള പ്രയോഗങ്ങൾ അത്ര സുഖകരമായി തോന്നുന്നില്ല. തിരുത്തലുകളിലൂടെയും ആരോഗ്യകരമായ സംവാദങ്ങളിലൂടെയുമാണ് ഓരോ ലേഖനവും മെച്ചപ്പെടുന്നത് എന്ന് വിശ്വസിക്കുന്നവരാണ് ഇവിടെ തുടരുന്നത്. ആരെഴുതുന്നു എന്നതല്ല; എന്തെഴുതുന്നു എന്നും എങ്ങനെയെഴുതുന്നു എന്നും മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. പ്രപഞ്ചമുള്ളിടത്തോളം ഞാനിവിടെയുണ്ടാവും എന്ന വിശ്വാസമൊന്നും നമുക്കുണ്ടാവേണ്ടതില്ല. ഇവിടെയുണ്ടാവുമ്പാൾ എഴുതാം; മാലിന്യങ്ങളെ നീക്കം ചെയ്യാമെന്ന കാഴ്ചപ്പാട് മാത്രം.
  • ലേഖനം മെച്ചപ്പെടുത്താനുള്ള അവലംബങ്ങൾക്കായി ഓൺലൈനിൽ തിരഞ്ഞു. ലഭിക്കാത്തതിനാൽ സാധിച്ചില്ല. നല്ല അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തി ലേഖനം നിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ----- നന്ദി. ---Vijayan Rajapuram {വിജയൻ രാജപുരം} 04:48, 23 ഫെബ്രുവരി 2020 (UTC)[മറുപടി]
പരിചയക്കുറിപ്പ് അവലംബം എന്ന നിലയിൽ അസ്വീകാര്യമാണോ?

വിജയൻ രാജപുരം സംശയിക്കുന്നത് ഇത്രയും അവാർഡുകൾ കിട്ടിയതായി പറയുന്നുണ്ടെങ്കിലും അതിന് തെളിവൊന്നും കാണുന്നില്ലല്ലോ എന്നാണെന്ന് കരുതുന്നു. പുസ്തകത്തിലെ പരിചയക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് അത് എഴുതിയത്. ഇക്കാര്യം ഞാൻ വ്യക്തമാക്കിയതുമാണ്. ഞാനെഴുതിയ ഓരോ വാക്യത്തിനും മറുപടി പറയണമെന്ന് കരുതുന്നത് കൌതുകകരമായി തോന്നി. പരിചയക്കുറിപ്പ് അസ്വീകാര്യമാണോ എന്ന എന്റെ ചേദ്യത്തിന് ഉത്തരം പറയാൻ മറക്കുകയും ചെയ്തു.  മംഗലാട്ട്  ►സന്ദേശങ്ങൾ  03:00, 24 ഫെബ്രുവരി 2020 (UTC)[മറുപടി]

  • പ്രിയ മംഗലാട്ട്,

ഞാനൊരു പുസ്തകമെഴുതി പ്രസിദ്ധികരിക്കുന്നുവെന്ന് കരുതുക. അതിൽ, പരിചയക്കുറിപ്പ് എഴുതുന്നത് ഞാൻ അല്ലെങ്കിൽ എന്റെ (പുസ്തകത്തിന്റെ ) പബ്ലിഷർ ആയിരിക്കുമല്ലോ? അല്ലെങ്കിൽ ഞങ്ങൾക്കു വേണ്ടി മറ്റൊരാൾ. അത് പുസ്തകത്തിന്റെ പ്രൊമോഷൻ ലക്ഷ്യമിട്ട് ചെയ്യുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതിന് അവലംബം നൽകേണ്ടതാണെന്ന് ആർക്കെങ്കിലും പറയാനാവുമോ? അതിനുള്ള അവസരവും സാധ്യതയും അവിടെയില്ലല്ലോ? പണം മുടക്കി പുസ്തകം അച്ചടിച്ചിറക്കുന്നവർക്ക് എന്തുമെഴുതാം. സ്വയം പുകഴ്ത്തലും പരസ്പരം സുഖിപ്പിക്കലും എല്ലാ മേഖലയിലുമുണ്ടെന്നത് പോലെ, സാഹിത്യകാരൻമാർക്കിടയിലുമില്ല എന്ന് കരുതുന്നില്ല. നമുക്ക് എന്താണ് ചെയ്യാനാവുക? വായിക്കാം അല്ലെങ്കിൽ വായിക്കാതിരിക്കാം. പക്ഷേ, അതല്ലല്ലോ വിക്കിപീഡിയ. അതിൽ എഴുതപ്പെടുന്നതിന് തെളിവുകൾ വേണം. എന്നെക്കുറിച്ചായാലും താങ്കളെക്കുറിച്ചായാലും മറ്റേത് മഹത് വ്യക്തിയെക്കുറിച്ചായാലും ഇത് തന്നെയാണ് നിലപാട്. ഇത്രയധികം അവാർഡുകൾ കിട്ടിയതാണെങ്കിൽ, അത് സംബന്ധിച്ച് പത്രവാർത്തകളുണ്ടാവുമല്ലോ? അവ നൽകുന്നതിനെന്താണ് തടസ്സം? താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയെഴുതിയത് കൗതുകകരമായിത്തോന്നി എന്ന പ്രയോഗം നന്നേ ബോധിച്ചു. പരിചയക്കുറിപ്പ് അസ്വീകാര്യമാണോ എന്ന് വ്യക്തമാക്കിയില്ല എന്ന പരാതിയും കണ്ടു! മുകളിൽ എഴുതിയതിൽത്തന്നെ അത് വ്യക്തമല്ലേ? പുകമറ സൃഷ്ടിച്ച് അവ്യക്തതയുണ്ടാവരുത് എന്നതിനാലാണ് വിശദമായിത്തന്നെ മുൻപ് എഴുതിയത്. നല്ലൊരു വിക്കി സൗഹൃദം ആഗ്രഹിച്ചു കൊണ്ട് ...... --Vijayan Rajapuram {വിജയൻ രാജപുരം} 04:59, 24 ഫെബ്രുവരി 2020 (UTC)[മറുപടി]

  • വിജയൻ രാജപുരം,

അവാർഡുകൾക്ക് പ്രമാണം എന്റെ പക്കലുള്ളത് പുസ്തകത്തിലെ പരിചയക്കുറിപ്പാണ്. അത് ഞാൻ അവലംബമായി ചേർക്കുകയും ചെയ്തിട്ടുണ്ട്. വിക്കി നയങ്ങൾ അനുസരിച്ച് അത് സ്വീകാര്യമാണോ എന്നതുമാത്രമാണ് പ്രശ്നം. പരിചയക്കുറിപ്പ് അസത്യമാണെന്ന് ഞാൻ കരുതുന്നില്ല. തെളിവില്ലാതെ അത് അസത്യമാണെന്ന് താങ്കൾക്കും പറയാനാവില്ല. അപ്പോൾ വിക്കി നയം അനുസരിച്ച് അസ്വീകാര്യമല്ലെങ്കിൽ അത് സ്വീകരിക്കുക. അതല്ലേ മാന്യത? അനാവശ്യമായ സന്ദേഹങ്ങൾ ആരോഗ്യകരമല്ല.

പരിചയക്കുറിപ്പുകൾ പുസ്തകത്തിൽ ചേർക്കുന്നത് ലോകം മുഴുവൻ പിന്തുടരുന്ന രീതിയാണ്. അതൊന്നും നുണപറച്ചിലിന് ആരും ഉപയോഗിക്കാറില്ല.

ഇക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊണ്ട്, ലേഖനശീർഷകത്തിനു കീഴിലുള്ള പട്ട ഒഴിവാക്കുക, അല്ലെങ്കിൽ ലേഖനം ഒഴിവാക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ  07:16, 24 ഫെബ്രുവരി 2020 (UTC)[മറുപടി]

  • പ്രിയ മംഗലാട്ട്,

ലേഖനം നിലനിർത്തണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം. പല ഒറ്റവരിലേഖനങ്ങളും നിലനിർത്താനായി വിവരങ്ങളും അവലംബങ്ങളും ചേർത്ത് മെച്ചപ്പെടുത്താൻ പരിശ്രമിച്ചിട്ടുണ്ട്. സുഷമ ബിന്ദു എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇങ്ങനെ ലഭിക്കുന്നില്ല എന്നതാണ് പരിമിതി.

അവാർഡുകൾക്ക് പ്രമാണം പുസ്തകത്തിലെ പരിചയക്കുറിപ്പ് മാത്രമായി ചേർക്കുന്നത് ശരിയല്ല എന്ന നിലപാട് എന്തുകൊണ്ടാണെന്ന് ഞാൻ മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വസനീയമായ അവലംബങ്ങളോടെ ലേഖനം മെച്ചപ്പെടുത്തി ടാഗ് നീക്കം ചെയ്യാനാവട്ടെയെന്ന് പ്രതീക്ഷിക്കുന്നു. നമസ്കാരം. ------- --Vijayan Rajapuram {വിജയൻ രാജപുരം} 08:07, 24 ഫെബ്രുവരി 2020 (UTC)[മറുപടി]

വിക്കി നയങ്ങളുമായി പൊരുത്തപ്പെടാത്ത ഇടപെടലുകൾ നിറുത്തുക

പുസ്തകങ്ങളിലെ പരിചയക്കുറിപ്പുകൾ അവലംബങ്ങൾ എന്ന നിലയിൽ സ്വീകാര്യമല്ല എന്ന് വിക്കി നയങ്ങളിൽ ഇല്ല എന്നാണ് എന്റെ അറിവ്. പരിചയക്കുറിപ്പുകൾ ബഡായി പറച്ചിലും നുണകളുമാണ് എന്ന തോന്നൽ തികച്ചും വ്യക്തിപരമാണ്. ഇത്തരം വ്യക്തിപരമായ തോന്നലുകളുമായി പെരുമാറുന്നയാളുകൾ ഉള്ളയിടത്ത് പെരുമാറാതിരിക്കുക എന്നതാണ് എന്റെ നയം. മലയാളം വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഞാൻ വിട്ടുനില്ക്കാൻ അതു തന്നെയായിരുന്നു കാരണം. താങ്കളെപ്പോലുള്ളവരോട് ഇങ്ങനെ തർക്കിച്ച് നേരം കളയാൻ താല്പര്യമില്ലെന്നതിനാൽ ഞാൻ അവസാനിപ്പിക്കുന്നു.

താങ്കൾക്കും കൂട്ടുകാർക്കും പെരുമാറാനായുള്ള ഇടമായി വിക്കിപീഡിയ മലയാളം തുടർന്നും നിലനില്ക്കട്ടെ. അതാണ് അതിന്റെ നിലവാരം.

 മംഗലാട്ട്  ►സന്ദേശങ്ങൾ  !

  • സുഹൃത്തേ,

വിക്കിപീഡിയക്ക് അങ്ങ് നൽകിയ സംഭാവനകളെ നന്ദിയോടെ കാണുന്നു. പക്ഷേ, ഇവിടെ പരാമർശിച്ച കാര്യങ്ങളിലെ എതിരഭിപ്രായം പറയാതെ വയ്യ. പുസ്തകങ്ങളിലെ പരിചയക്കുറിപ്പുകൾ പരസ്യഭാഗമായി പ്രസിദ്ധീകരിക്കുന്നതിനാൽ, അവ അവലംബങ്ങൾ എന്ന നിലയിൽ സ്വീകരിക്കാമെന്ന് എവിടേയും കാണുന്നില്ല. [[7]] ഈ കണ്ണിയിലും [[8]] ഈ കണ്ണിയിലും [[9]] ഈ കണ്ണിയിലുമെല്ലാം പറയുന്നവ ശ്രദ്ധിച്ചു. അവിടെയെല്ലാം ആവശ്യപ്പെടുന്നത് വിശ്വസനീയമായ തെളിവുകൾ നൽകണമെന്നുതന്നെയാണ്.

ഒരു വിക്കിപീഡിയനെന്ന നിലയിൽ ഇടപെടുമ്പോൾ അവിടെ വ്യക്തിവിരോധം പ്രകടിപ്പിക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നഭ്യർത്ഥിക്കുന്നു. വിശ്വസനീയമായ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ടാഗ് ചെയ്തത് അമാന്യപ്രവർത്തനമായി വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു. // അതല്ലേ മാന്യത?, താങ്കൾക്കും കൂട്ടുകാർക്കും പെരുമാറാനായുള്ള ഇടമായി വിക്കിപീഡിയ മലയാളം തുടർന്നും നിലനില്ക്കട്ടെ. അതാണ് അതിന്റെ നിലവാരം. // എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഒരു വിക്കിപീഡിയനിൽ നിന്ന്; അതിലുപരി ഒരു അദ്ധ്യാപകനിൽനിന്ന് കേൾക്കേണ്ടിവരുന്നത് അത്ര സുഖകരമല്ല എന്നറിയിക്കട്ടെ? ഭീഷണിപ്പെടുത്തിയും പരിഭവം കാട്ടിയും അധീശത്വം കാട്ടേണ്ടയിടവുമല്ല ഇത്. താങ്കൾ വിശേഷിപ്പിച്ച നിലവാരത്തിലേക്ക് വിക്കിപീഡിയ താഴ്ന്നുപോകാതിരിക്കുന്നതിനാണ് മറ്റുള്ളവർ ഇടപെടേണ്ടിവരുന്നത്. ഇത്തരം ബാലിശമായ കലഹങ്ങളിൽ ഊർജ്ജം ചിലവഴിക്കാനില്ല. ഇവിടെ തുടരുന്നതും തുടരാതിരിക്കുന്നതും ഓരോരുത്തരുടേയും സൗകര്യം. വിട്ടുപോകുമ്പോഴല്ല; ഒത്തുകൂടുമ്പോഴാണ് ശക്തിയെന്ന തിരിച്ചറിവുണ്ട്. ഇവിടെ വിട്ടാരും പോകരുതെന്ന് തന്നെയാണ് ആഗ്രഹവും. ഇവിടെ തുടരുമ്പോൾ വിക്കിപീഡിയയുടെ വിശ്വാസ്യതയെ സംരക്ഷിക്കാൻ ബാധ്യതയുണ്ട് എന്ന ഉത്തമബോധ്യത്തോടെത്തന്നെ ഇവിടെയുണ്ടാവും. സൗഹൃദപൂർവ്വം, --Vijayan Rajapuram {വിജയൻ രാജപുരം} 17:49, 24 ഫെബ്രുവരി 2020 (UTC)[മറുപടി]

മായ്ക്കുക

[തിരുത്തുക]

@Vijayanrajapuram: മായ്ക്കാൻ നിർദ്ദേശിച്ചിട്ടെന്തുകൊണ്ടാണ് പിന്തിരിഞ്ഞത്?--റോജി പാലാ (സംവാദം) 08:51, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സുഷമ_ബിന്ദു&oldid=3427822" എന്ന താളിൽനിന്ന് ശേഖരിച്ചത്