Jump to content

സബീർ ഭാട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സബീർ ഭാട്ടിയ
ജനനം30 December 1968 (1968-12-30) (55 വയസ്സ്)[1]
ദേശീയതIndian
കലാലയം
തൊഴിൽEntrepreneur
അറിയപ്പെടുന്നത്Hotmail.com
ജീവിതപങ്കാളി(കൾ)
Tanya Sharma
(m. 2008; div. 2013)
കുട്ടികൾ1

ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ (പഞ്ചാബി: ਸਬੀਰ ਭਾਟਿਯਾ, ഹിന്ദി: सबीर भाटिया). ഇന്ത്യയിലെ ചണ്ഡീഗഡിൽ 1969-ൽ ഒരു സൈനികഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. പ്രശസ്തമായ ഇ മെയിൽ സം‌വിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ്‌ ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു.)[3] വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന്‌ വിറ്റത്.[4]

ഹാർഡ്‌വെയർ എഞ്ചിനീയറായും ഫയർപവർ സിസ്റ്റംസ് ഇൻ‌കോർപ്പറേഷനായും ഭാട്ടിയ ഹ്രസ്വകാലം ആപ്പിൾ കമ്പ്യൂട്ടറിൽ ജോലി ചെയ്തു. അദ്ദേഹം തന്റെ സഹപ്രവർത്തകനായ ജാക്ക് സ്മിത്തിനൊപ്പം 1996 ജൂലൈ 4, അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിൽ, ഐഎസ്പി(ISP) അടിസ്ഥാനമാക്കിയുള്ള ഇ-മെയിലിൽ നിന്നുള്ള "സ്വാതന്ത്ര്യത്തെ" പ്രതീകപ്പെടുത്തിക്കൊണ്ട് ഹോട്ട്മെയിൽ(Hotmail) സ്ഥാപിച്ചു. ലോകത്തെവിടെ നിന്നും ഒരു ഉപയോക്താവിന്റെ ഇൻബോക്‌സ് ആക്‌സസ് ചെയ്യാനുള്ള കഴിവ് ഇതിനുണ്ടായിരുന്നു.[5]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.iloveindia.com/indian-heroes/sabeer-bhatia.html
  2. യു ട്യൂബിൽ നിന്ന്
  1. Bhatia, Sabeer (10 August 2002). "Sabeer Bhatia downloaded". The Times of India. Archived from the original on 18 May 2010. Retrieved 11 April 2017.
  2. Gibbs, Samuel (11 April 2014). "The most powerful Indian technologists in Silicon Valley". The Guardian. Archived from the original on 11 April 2016. Retrieved 11 April 2016.
  3. Bhatia, Sabeer (10 August 2002). "Sabeer Bhatia downloaded". The Times of India. Archived from the original on 18 May 2010. Retrieved 11 April 2016.
  4. "Sabeer Bhatia bio". its.caltech.edu. Retrieved 2018-12-11.
  5. "Sabeer Bhatiya : The founder of "Hotmail.com"". 4to40.com. Archived from the original on February 10, 2007. Retrieved June 11, 2022.
"https://ml.wikipedia.org/w/index.php?title=സബീർ_ഭാട്ടിയ&oldid=3829282" എന്ന താളിൽനിന്ന് ശേഖരിച്ചത്