സ്ട്രൈഗ ഇൻഡിക്ക
സ്ട്രൈഗ ഇൻഡിക്ക | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. indica
|
Binomial name | |
Striga indica |
ഇന്ത്യയിൽ കണ്ടുവരുന്ന പ്രത്യേകതരം കള്ളിമുൾച്ചെടിയായ യുഫോർബിയ ആന്റിക്വൊയോറത്തിന്റെ വേരുകളിൽ വളരുന്ന ഒരു പരാദസസ്യമാണ് സ്ട്രൈഗ ഇൻഡിക്ക (ശാസ്ത്രീയനാമം: Striga indica). 2013-ലാണ് ഈ സസ്യം കണ്ടെത്തപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്ന സ്‌ട്രൈഗ ബാത്തിലോട്ടി എന്ന സസ്യവുമായി പുതുതായി കണ്ടെത്തിയ സസ്യത്തിന് സാദൃശ്യമുണ്ടെന്ന് മനസ്സിലാക്കിയശേഷം നടത്തിയ പഠനത്തിലാണ് ഇത് പുതിയ സ്പീഷീസാണെന്ന് തിരിച്ചറിഞ്ഞത്.[1]
പശ്ചിമഘട്ടത്തിൽ തമിഴ്നാട് സംസ്ഥാനത്തുള്ള മധുക്കരൈ കുന്നുകളിൽ നിന്നാണ് ഈ പരാദസസ്യത്തെ കണ്ടെത്തിയത്. 40 സസ്യങ്ങൾ മാത്രമാണ് പരാദസസ്യകുടുംബമായ 'ഒറോബാങ്കഷിയേ' യിലെ സ്‌ട്രൈഗ ജീനസ്സിലുള്ളത്. ഇതിൽ മുപ്പത്തിരണ്ടെണ്ണം ദക്ഷിണാഫ്രിക്കയിലും ആറെണ്ണം ഇന്ത്യയിലും രണ്ടെണ്ണം അറേബ്യൻ ഉപദ്വീപിലുമാണ് വളരുന്നത്. ഇന്ത്യയിലുള്ള ആറ് പരാദസസ്യങ്ങളിൽ നാലെണ്ണം ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്നുണ്ട്. 1861 ന് മുമ്പാണ് സ്ട്രൈഗ ഇൻഡിക്ക ഒഴികെയുള്ള പരാദസസ്യങ്ങളെയെല്ലാം കണ്ടെത്തിയത്. ഇത് ഫലകചലനസിദ്ധാന്തത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.[1]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]