ജിനു ജോസഫ്
ദൃശ്യരൂപം
(Jinu Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിനു ജോസഫ് [1] | |
---|---|
ജനനം | 21 December 1975 Kerala, India | (49 വയസ്സ്)
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2007 – മുതൽ |
ജീവിതപങ്കാളി(കൾ) | ലിയാ സാമുവേൽ (m. 2011) |
മലയാള ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്[2]. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വ്യക്തി ജീവിതം
[തിരുത്തുക]കൊച്ചി സ്വദേശിയായ ജിനു ജോസഫ്, രാജഗിരി പബ്ലിക് സ്കൂൾ, തേവര സേക്രഡ് ഹാർട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാലയ ജീവിതം പൂർത്തിയാക്കിയത്. സെൻറ്റ് ജോസഫ്‌സ് കോളേജിൽ നിന്നും ബി കോം ബിരുദവും നേടിയിട്ടുണ്ട്. ലിയാ സാമുവേലാണ് വധു.
സിനിമ ജീവിതം
[തിരുത്തുക]അമൽ നീരദ് സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.കേരള കഫെ, ചാപ്പ കുരിശ്, ഇയ്യോബിന്റെ പുസ്തകം, വികടകുമാരൻ, വരത്തൻ, വൈറസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | വേഷം | സംവിധായകൻ |
---|---|---|---|
2007 | ബിഗ് ബി | സീരിയൽ കില്ലർ | അമൽ നീരദ് |
2009 | കേരള കഫെ | ആൺകുട്ടിയുടെ അച്ഛൻ | അൻവർ റഷീദ് |
2009 | സാഗർ ഏലിയാസ് ജാക്കി | ഫെറാഡ് | അമൽ നീരദ് |
2010 | അൻവർ | അക്ബർ ജമാലുദ്ദീൻ | അമൽ നീരദ് |
2011 | ചാപ്പ കുരിശ് | ടോണി സെബാസ്റ്റ്യൻ | |
2012 | ബാച്ചിലർ പാർട്ടി | ജെറി കലപ്പുരക്കൽ | അമൽ നീരദ് |
2012 | ഉസ്താദ് ഹോട്ടൽ | ബീച്ച് ബേ ഇന്റർനാഷണലിന്റെ ഉടമ | അൻവർ റഷീദ് |
2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | റൈഡർ | |
2013 | നോർത്ത് 24 കാതം | ഹരിയുടെ ഓഫീസിലെ മാനേജർ | |
2013 | ഡി കമ്പനി | വിഷ്ണു | |
2014 | ഇയ്യോബിന്റെ പുസ്തകം | ഭഗവാൻ | അമൽ നീരദ് |
2014 | കർമ്മ കാർട്ടൽ | Q THE FILMMAKER | |
2015 | റാണി പത്മിനി | ഗിരി | ആഷിക് അബു |
2017 | കോമ്ററേഡ് ഇൻ അമേരിക്ക | സിറിൽ | അമൽ നീരദ് |
2018 | വികടകുമാരൻ | റോഷി ബാലചന്ദ്രൻ | ബോബൻ സാമുവേൽ |
2018 | വരത്തൻ | ജോർജ്ജ് | അമൽ നീരദ് |
2019 | വൈറസ് | ഡോ. ജോൺ ജേക്കബ് | ആഷിക് അബു |
2020 | അഞ്ചാം പാതിര | എ സി പി അനിൽ മാധവൻ | |
2020 | ട്രാൻസ് | ഫഹദിനെ ചികിത്സിക്കുന്ന ഡോക്ടർ | അൻവർ റഷീദ് [3] |
2021 | ഭീമന്റെ വഴി | കൊസ്തെപ് | |
TBA | സായാഹ്ന വാർത്തകൾ | ഫസൽ |
അവലംബം
[തിരുത്തുക]- ↑ "ജിനു ജോസഫ്". BookMyShow.
- ↑ "ജിനു ജോസഫ്-മലയാള ചലച്ചിത്ര അഭിനേതാവ്". the hindu – via thehindu.com.
- ↑ "ജിനു ജോസഫ്-ട്രാൻസ്". thenewsminute – via thenewsminute.com.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jinu Joseph എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.