Jump to content

അന്ത്യേഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്യമായ ഇഷ്ടി, അതായത് അവസാനത്തിൽ ചെയ്യേണ്ടതായ യാഗം. ആഹവനീയൻ, ഗാർഹപത്യൻ, ദക്ഷിണൻ, സഭ്യൻ, ആവസ്ഥ്യൻ എന്നീ പഞ്ചാഹ്നികളെ ഉപാസിക്കുന്ന ആഹിതാഗ്നിയായ ദീക്ഷിതന്റെ മരണാനന്തരക്രിയകൾ. ശവദാഹം മുതൽ പിണ്ഡംവരെ ചെയ്യേണ്ട പിതൃകർമം ഇതിൽ ഉൾക്കൊള്ളുന്നു. അന്ത്യേഷ്ടിയുടെ നിർവഹണക്രമം ആശ്വലായന ഗൃഹ്യസൂത്രത്തിൽ നാലാം അധ്യായം ഒന്നുമുതൽ നാലുവരെയുള്ള ഖണ്ഡങ്ങളിൽ വിസ്തരിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യേഷ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യേഷ്ടി&oldid=1086357" എന്ന താളിൽനിന്ന് ശേഖരിച്ചത്