Jump to content

അന്തർ മസ്തിഷ്ക നിയന്ത്രണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതിക വിദ്യയിലൂടെ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ തലച്ചോറിലെ ചിന്തകളെ നിയന്ത്രിക്കാൻ സാധ്യമാകുന്നതിനെയാണ് അന്തർമസ്തിഷ്ക നിയന്ത്രണം എന്നു പറയുന്നത്. ബോസ്റ്റൺ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതാണ് ഈ മേഖലയിലെ ആദ്യ വിജയം. [1]

രാജേഷ് റാവു എന്ന ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ തന്റെ ശിരസ്സിൽ ഘടിപ്പിച്ച ഇലക്ട്രോണിക് സംവിധാനത്തിൽ നിന്നും ചിന്താ തരംഗങ്ങളെ ഇന്റർനെറ്റ് വഴി അയച്ച്, വാഷിങ്ടൺ സർവകലാശാലയുടെ ക്യാമ്പസിൽ മറ്റൊരു ഭാഗത്ത് ഇതേ പോലുള്ള ഇലക്ട്രോണിക് സംവിധാനം ശിരസ്സിൽ ഘടിപ്പിച്ചിരുന്ന സഹപ്രവർത്തകന്റെ ചിന്തകളെ നിയന്ത്രിക്കുക വഴി ഈ മേഖലയിൽ വിജയം കണ്ടെത്തിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]