അഷ്ടമാർഗ്ഗങ്ങൾ
ദൃശ്യരൂപം
ബുദ്ധമതത്തിലെ അതിപുരാതനവും അടിസ്ഥാനപരവുമായ ഒന്നാണ് അഷ്ടമാർഗ്ഗങ്ങൾ. ദുഃഖമയമായ ജീവിതത്തെ ദുഖഃവിമുക്തമാക്കി നിർവാണത്തിൽ പരിലയിപ്പിക്കുന്നതിനുള്ള എട്ട് വഴികളാണ് ഇവ. അഷ്ടമാർഗ്ഗങ്ങളാണ് ആര്യസത്യങ്ങളിൽ നാലാമത്തേത്.
അഷ്ടമാർഗ്ഗങ്ങൾ ഇവയാണ്:
- സദ്‌ദൃഷ്ടി / സദ്‌വീക്ഷണം
- സദ്‌ചിന്ത
- സദ്‌വചനം
- സദ്‌കർമം
- സദ്‌ജീവനം
- സദ്‌ശ്രമം
- സദ്‌ശ്രദ്ധ
- സദ്‌ധ്യാനം
പരസ്പര വിരുദ്ധങ്ങളായ രണ്ട് ജീവിതവീക്ഷണങ്ങളിലൂടെ ഒരു നടപാത വെട്ടിത്തുറന്നു കൊണ്ട് ഇതിനെ മധ്യ മാർഗ്ഗമെന്നും വിളിക്കുന്നു.ജീവിതം പോലെ തന്നെ ബഹുമുഖമാണ് മാർഗ്ഗവും.ഈ പാതയുടെ മാഹാത്മ്യം ജ്വലിപ്പിക്കുവാൻ വേണ്ടി ബ്രഹ്മമയാനം, ധർമ്മയാനം എന്നീ പേരുകൾ സംയുക്ത നികായത്തിൽ ഇതിന് നൽകിയിരിക്കുന്നു. ആര്യ മാർഗ്ഗത്തിലൂടെയുള്ള പുരോഗതി ഒരു സമരം തന്നെയാണ്. ദുഃഖാനുഭവങ്ങൾ തരണം ചെയ്ത് ജ്ഞാനം സമ്പാദിച്ചു നിർവാണമടയുവാനുള്ള മാർഗ്ഗമായാണ് ബുദ്ധൻ മധ്യ മാർഗ്ഗത്തെ നിർദ്ദേശിച്ചത്.