Jump to content

ഉപയോക്താവ്:Sathisaniritty

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ പേര് സതീശൻ ഇരിട്ടി . കണ്ണൂർ ജില്ലയിലെ ഒരു കിഴക്കൻ മലയോരനഗരമായ ഇരിട്ടിയിൽ 1958ൽ ജനിച്ചു .↵മാതാവ് --മാവില ലക്ഷ്മിക്കുട്ടിയമ്മ പിതാവ് --പാലയാടൻ വീട്ടിൽ ഗോപാലൻ നായർ (പി.വി.ജി.നായർ )

മുപ്പത്തി രണ്ടു വർഷത്തോളം ഇരിട്ടി പട്ടണത്തിൽ മെഡിക്കൽ ഷോപ്പ് നടത്തി .ഇപ്പോൾ ജന്മഭൂമി ദിനപ്പത്രത്തിന്റെ ഇരിട്ടി മേഖലാ കരസ്പോന്ടെന്റ്റ് ആയി ജോലി ചെയ്യുന്നു .↵പിതാവ് പി.വി.ജി.നായർ ഒരുകവിയും ,ചിത്രകാരനും ,ചിത്രകലാദ്ധ്യാപകനുമായിരുന്നു .1920ൽ ജനിച്ച് ജോലിയിലിരിക്കെ 1973ൽ അന്തരിച്ച അദ്ദേഹം തന്റെ സമകാലികരായിരുന്ന മലബാറിലെ കവികളായിരുന്ന പി.കുഞ്ഞിരാമൻനായർ ,വി.വി.കെ ,പ്രശസ്ത മാപ്പിളകവിയായിരുന്ന ടി.ഉബൈദ് ,എൻ.കോയിത്തട്ട തുടങ്ങിയവരുമായി ↵ഉറ്റ സൌഹൃദം പുലർത്തിയിരുന്നു .ജീവിച്ചിരിക്കേ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു .ബാക്കിയുള്ളവ കൈയെഴുത്തു പ്രതികളായി അലമാരയിൽ കിടന്നു .അതേപോലെ അദ്ദേഹം വരച്ച നൂറോളം ചിത്രങ്ങളും അലമാരയിൽ കിടക്കുകയാണ് .ഞാൻ ചെറുപ്പംമുതലേ അൽപ്പം സാഹിത്യവുമായി ബന്ധം പുലർത്തിവരുന്നു ആനുകാലികങ്ങളിൽ കവിതകളായും ലേഖനങ്ങളായും എഴുതി വരാറുണ്ട് .ചിതൽ തിന്ന പുസ്തകം എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .പിതാവിന്റെ അലമാരയിൽ പൊടിപിടിച്ചു കിടക്കുന്ന ഈ വിലപ്പെട്ട രചനകളൊക്കെ എന്ത് ചെയ്യാനാവും എന്ന് ആലോചിച്ചപ്പോഴാണു വിക്കിപീഡിയ പരിശോധിക്കാൻ ഇടയായത് .അദ്ദേഹത്തെപറ്റി അദ്ദേഹം മലയാളത്തിനു ↵നൽകിയിരിക്കുന്ന സംഭാവനകളൊക്കെ വിവരിക്കുന്ന ലേഖനവും കൃതികളും ആധികാരികമായി പ്രസിദ്ധീകരിക്കാൻ പറ്റിയ ഒരുമാധ്യമമായി തോന്നിയതുകൊണ്ടാണ് വിക്കീപീടിയ ↵തിരഞ്ഞെടുക്കാൻ ഇടയായത് .പക്ഷേ അതിലെത്തിപ്പെട്ടപ്പോൾ പല കടബകളും കടക്കേണ്ടതുണ്ടെന്നു മനസ്സിലായി .എങ്കിലും ഇപ്പോൾ വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും മുന്നോട്ട് പോകുവാനുമുള്ള ൈധര്യം കിട്ടിയിരിക്കയാണ് .പി.വി.ജി.നായരുടെ കൃതികളുടെയും ചിത്രങ്ങളുടെയും വിക്കിപീഡിയ യിൽ ചേർക്കുവാനുള്ള പൂർണമായ ഉത്തരവാദിത്തവും അവകാശവും എന്നിൽ നിക്ഷിപ്തമാണ് .ഇങ്ങിനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നുവെന്ന് ലോകത്തെ അറിയിക്കുകയും ആധികാരികമായ ഒരു രേഖ സൃഷ്ടിക്കുവാനുമുള്ള എന്റെ ഈ എളിയ ശ്രമത്തിനു വിക്കിപീഡിയ യുടെ ഭാഗത്തുനിനും എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു .എനിക്ക് സമയം കിട്ടുന്ന മുറക്ക് ലേഖനങ്ങൾ സൃഷ്ടിക്കുബോൾ അതിനാവശ്യമായ മാർഗനിർദേശങ്ങൾ തരുമെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടുമെന്നും പ്രതീക്ഷിക്കുന്നു .--Sathisaniritty (സംവാദം) 08:35, 16 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sathisaniritty&oldid=1834916" എന്ന താളിൽനിന്ന് ശേഖരിച്ചത്