Jump to content

ചർച്ച് ആർക്കിടെക്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമേനിയയിലെ അപരാനിൽ നാലാം നൂറ്റാണ്ടിലെ കാസാ ബസിലിക്ക

ക്രിസ്ത്യൻ പള്ളികളുടെ കെട്ടിടങ്ങളുടെ വാസ്തുവിദ്യയെ സൂചിപ്പിക്കുന്നതാണ് ചർച്ച് ആർക്കിടെക്ചർ എന്ന സംജ്ഞ. ക്രിസ്തുമതത്തിന്റെ ഉദ്ഭവം മുതലിന്നോളമുള്ള വർഷങ്ങളിലായി ഇത് വികാസം പ്രാപിച്ചു വന്നു. ചെറിയ ചെറിയ നവീകരണങ്ങളിലൂടെയാണ് ചർച്ച് ആർക്കിടെക്ചർ വികാസമാരംഭിക്കുന്നത്. ഒപ്പം മറ്റു വാസ്തുവിദ്യകൾ സ്വാംശീകരിച്ചുകൊണ്ട് മുന്നേറിയ നിർമ്മാണ രീതികൾ പലപ്പോഴും വിശ്വാസരീതികളുടെ മാറ്റങ്ങൾക്കനുസൃതമായി മാറിക്കൊണ്ടിരുന്നു. പ്രാദേശികമായും സാമ്പ്രദായികമായുമൊക്കെയുള്ള സ്വാധീനങ്ങളും ചർച്ച് ആർക്കിടെക്ചറിന്റെ വികാസത്തെ നയിച്ചുവന്നു. ബൈസന്റിയത്തിലെ വലിയ പള്ളികൾ, റോമനെസ്ക് വാസ്തുകലാ പള്ളികൾ, ഗോതിക് കത്തീഡ്രലുകൾ, നവോത്ഥാനകാല ബസിലിക്കകൾ എന്നിവയൊക്കെയായിരുന്നു നിർമ്മാണ ശൈലികളായി കണക്കാക്കപ്പെട്ടിരുന്നത്. ഇടവക പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു, സാധാരണ ക്രൈസ്തവരുടെ മതകീയ ജീവിതം നിലനിന്നിരുന്നത് എന്ന് പറയാം. ഇവയിൽ പ്രാദേശികമായ സ്വാധീനങ്ങളും തന്മൂലമുള്ള വൈവിധ്യങ്ങളും പ്രകടമായി കാണാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചർച്ച്_ആർക്കിടെക്ചർ&oldid=3680450" എന്ന താളിൽനിന്ന് ശേഖരിച്ചത്