Jump to content

നാഷണൽ യൂത്ത് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ നാഷണൽ ലീഗിന്റെ യുവജന പ്രസ്ഥാനമാണ് നാഷണൽ യൂത്ത് ലീഗ്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന അഡ്വ: സിറാജ് ഇബ്രാഹിം ആണ് നാഷണൽ യൂത്ത് ലീഗിന്റെ പ്രഥമ ദേശീയ പ്രസിഡണ്ട്. നിലവിലെ ഐ.എൻ.എൽ.കേരള സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ.പി.അബ്ദുൽ വഹാബും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായിരുന്നിട്ടുണ്ട്. എൻ.വൈ.എൽ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ യൂത്ത് ലീഗിന് ദേശീയ സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് ശാഖാ കമ്മിറ്റികളുണ്ട്. എൻ.വൈ.എൽ. എന്നാലേഖിതമാം ചുവപ്പ് കലർന്ന ശുഭ്ര പതാകയാണ് നാഷണൽ യൂത്ത് ലീഗിന്റേത്. അഡ്വ: ഷമീർ പയ്യനങ്ങാടി കേരള സംസ്ഥാന പ്രസിഡണ്ടും ഫാദിൽ അമീൻ ജനറൽ സെക്രട്ടറിയുമാണ്.

"https://ml.wikipedia.org/w/index.php?title=നാഷണൽ_യൂത്ത്_ലീഗ്&oldid=3943908" എന്ന താളിൽനിന്ന് ശേഖരിച്ചത്