Jump to content

പടിഞ്ഞാറൻ പാത (ചെന്നൈ സബർബൻ റെയിൽവേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടിഞ്ഞാറൻ പാത (ചെന്നൈ സബർബൻ റെയിൽവേ)
അടിസ്ഥാനവിവരം
സം‌വിധാനംചെന്നൈ സബർബൻ റെയിൽവേ
അവസ്ഥപ്രവർത്തിക്കുന്നു
സ്ഥാനംചെന്നൈ
തുടക്കംചെന്നൈ സെൻട്രൽ / ചെന്നൈ ബീച്ച്
ഒടുക്കംജോലാർപ്പേട്ട്
നിലയങ്ങൾ57
സേവനങ്ങൾ1 + 2 ബ്രാഞുകൾ (പടിഞ്ഞാറുവടക്കൻ പാത, പടിഞ്ഞാറുതെക്കൻ പാത)
പ്രവർത്തനം
ഉടമദക്ഷിണ റെയിൽവേ
പ്രവർത്തകർദക്ഷിണ റെയിൽവേ
ഡിപ്പോകൾആവടി
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം213 കി. മീ. (69 കി. മീ. സബർബൻ, 144 കി. മീ. മെമു)
മൊത്തം പാത നീളം526 കിലോമീറ്റർ
പാതകളുടെ എണ്ണം4 (ചെന്നൈ സെൻട്രൽ - തിരുവള്ളൂർ), 3(തിരുവള്ളൂർ - അരക്കോണം), 2 (അരക്കോണം - ജോലാർപ്പേട്ട്)
പാതയുടെ ഗേജ്ബ്രോഡ് ഗേജ്
മികച്ച വേഗംമണിക്കൂറിൽ 90 കി. മീ. വരെ

ചെന്നൈ സബർബൻ റെയിൽവേയുടെ പ്രധാന പാതകളിൽ ഒന്നാണ് പടിഞ്ഞാറൻ പാത. ചെന്നൈ സെൻട്രൽ അഥവാ ചെന്നൈ ബീച്ചിൽനിന്നും അരക്കോണം വരെ സബർബൻ (എമു) തീവണ്ടികളും ജോലാർപ്പേട്ട് വരെ മെമു തീവണ്ടികളും ഓടുന്നു. ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച്, എഗ്മോർ എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.

പ്രധാന നിലയങ്ങൾ: ചെന്നൈ സെൻട്രൽ - ബേസിൻ പാലം - പെരംബൂർ - വില്ലിവാക്കം - അമ്പത്തൂർ - ആവടി - തിരുവള്ളൂർ - അരക്കോണം - കാട്ട്പാടി - ജോലാർപ്പേട്ട് (213 കിലോമീറ്റർ)

ചെന്നൈ ബീച്ച് - റോയപുരം - വണ്ണാരപ്പേട്ട് - ബേസിൻ പാലം - തിരുത്തണി എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.

പടിഞ്ഞാറുവടക്കൻ പാത: ചെന്നൈ സെൻട്രൽ - അമ്പത്തൂർ - അരക്കോണം - തിരുപ്പതി (ആന്ധ്രാ പ്രദേശ്) (151 കിലോമീറ്റർ)

പടിഞ്ഞാറുതെക്കൻ പാത: ചെന്നൈ സെൻട്രൽ - അമ്പത്തൂർ - അരക്കോണം - കാട്ട്പാടി - വേലൂർ (140 കിലോമീറ്റർ)

ചെന്നൈ സെൻട്രലിൽനിന്നും പട്ടാഭിരം, ആവടി, തിരുവള്ളൂർ, അരക്കോണം, തിരുത്തണി എന്നിവിടങ്ങളിലേക്ക് 89 തീവണ്ടികളും തിരിച്ച് 91 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 24 തീവണ്ടികളും തിരിച്ച് 25 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 33% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.

കാണുക[തിരുത്തുക]