Jump to content

പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരകേരളത്തിലെ ദേശീയപ്രസ്ഥാനചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ് പയ്യന്നൂർ കോൺഗ്രസ് സമ്മേളനം. കേരളത്തിൽ നടന്ന നാലമത് കോൺഗ്രസ് സമ്മേളനമായിരുന്നു അത്. 1928 മെയ് 25, 26, 27 തീയതികളിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ്‌ ഇന്ത്യയിൽ ആദ്യമായി പൂർണസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത്.

പിന്നിൽ പ്രവർത്തിച്ചവർ[തിരുത്തുക]

മഹാകവി കുട്ടമത്തായിരുന്നു സ്വാഗതസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നത്. അജാനൂർ യുവജനസംഘം പ്രവർത്തകർ കെ. ടി. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ വളണ്ടിയർ‌മാരായി ആദ്യവസാനം പ്രവർത്തിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു യോഗാദ്ധ്യക്ഷൻ.

പ്രത്യേകത[തിരുത്തുക]

ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണസ്വാതന്ത്ര്യപ്രമേയം കെ. കേളപ്പൻ അവതരിപ്പിച്ചു. അതിനെ പിന്താങ്ങി സംസാരിച്ചത് വിദ്വാൻ പി. കേളുനായരാണ്‌