Jump to content

പോൾ പി. മാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ.പി മാണി
മുൻ (ഭക്ഷ്യ, പൊതുവിതരണം) മന്ത്രി, കേരളം
ഓഫീസിൽ
16-5-1972 – 25-3-1977
മുൻഗാമികെ.ആർ. ഗൗരിയമ്മ
പിൻഗാമിഇ. ജോൺ ജേക്കബ്
നിയമസഭാംഗം
ഓഫീസിൽ
മെയ് 16 1972 – മാർച്ച് 25 1977
മുൻഗാമിടി.കെ. രാമകൃഷ്ണൻ
പിൻഗാമിടി.കെ. രാമകൃഷ്ണൻ
മണ്ഡലംതൃപ്പൂണിത്തുറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1925-02-27) ഫെബ്രുവരി 27, 1925  (99 വയസ്സ്)
ചോറ്റാനിക്കര
മരണംഒക്ടോബർ 8, 2007(2007-10-08) (പ്രായം 82)
രാഷ്ട്രീയ കക്ഷികോൺഗ്രസ് ഐ
പങ്കാളിഅന്ന പോൾ
കുട്ടികൾ4

കേരളത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു പോൾ പി മാണി (27 ഫെബ്രുവരി 1927 - 8 ഒക്റ്റോബർ 2007). അച്ചുതമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

ചോറ്റാനിക്കരയിൽ പി. മാണിയുടെയും ഏലമ്മ മാണിയുടെയും മകനായി ജനിച്ചു. പിതാവ് പി. മാണി സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. നക്സലൈറ്റുകൾ പിതാവ് മാണി കൊല്ലപ്പെട്ടപ്പോൾ 1942-ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി പഠിപ്പുപേക്ഷിച്ചു[2]. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അദ്ദേഹം എറണാകുളം ഡി.സി സി പ്രസിഡണ്ട്, കെപിസിസി ട്രഷറർ, വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. [3] 1965ലും 1967ലും തൃപ്പൂണിത്തുറയിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ അതുവരെ എം എൽ എ ആയിരുന്ന ടി.കെ രാമകൃഷ്ണനെ അദ്ദേഹത്തിന്റെ തട്ടകമായ തൃപ്പൂണിത്തുറയിൽ തോൽപ്പിച്ചുകൊണ്ട് നാലാം കേരളനിയമസഭയിൽ എത്തി. അച്ചുതമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി ചെയർമാൻ ആയി. 2007-ൽ അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1965 തൃപ്പൂണിത്തുറ ടി.കെ. രാമകൃഷ്ണൻ സി.പി.എം, എൽ.ഡി.എഫ്. പോൾ. പി. മാണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1967 തൃപ്പൂണിത്തുറ ടി.കെ. രാമകൃഷ്ണൻ സി.പി.എം, എൽ.ഡി.എഫ്. പോൾ. പി. മാണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1970 തൃപ്പൂണിത്തുറ പോൾ. പി. മാണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.കെ. രാമകൃഷ്ണൻ സി.പി.എം, എൽ.ഡി.എഫ്.

മന്ത്രി[തിരുത്തുക]

  • പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ[5]
  • പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
  • സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
  • തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m498.htm
  2. https://wikitia.com/wiki/Paul_P_Mani
  3. http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 127
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  5. http://www.niyamasabha.org/codes/members/m493.htm
"https://ml.wikipedia.org/w/index.php?title=പോൾ_പി._മാണി&oldid=4071081" എന്ന താളിൽനിന്ന് ശേഖരിച്ചത്