Jump to content

മയിലാട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയിലാട്ടം
ഡി.വി.ഡി. പുറംചട്ട
സംവിധാനംവി.എം. വിനു
നിർമ്മാണംജോബി വർഗ്ഗീസ്
ജോളി സ്റ്റീഫൻ
രചനമണി ഷൊർണൂർ
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
സായി കുമാർ
രംഭ
ഇന്ദ്രജ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോകൊമത്താപ്പള്ളി ഫിലിംസ്
വിതരണംലിബർട്ടി താര
കൊണത്താപ്പള്ളി റിലീസ്
റിലീസിങ് തീയതി2004 ജൂൺ 25
രാജ്യംഇന്ത്യ
ഭാഷമലയാളം

വി.എം. വിനുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, സായി കുമാർ, രംഭ, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയിലാട്ടം. ജയറാം വൈരുദ്ധ്യ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളായി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. കൊണത്താപ്പള്ളി ഫിലിംസിന്റെ ബാനറിൽ ജോബി വർഗ്ഗീസ്, ജോളി സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി താര, കൊണത്താപ്പള്ളി റിലീസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ പോളിക്രോം വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മാട്ടുപ്പെട്ടിക്കോയിലിലേ – അഫ്‌സൽ, ചിത്ര അയ്യർ
  2. മാമഴയിലേ – മധു ബാലകൃഷ്ണൻ
  3. കച്ചകെട്ടി താടാ – എം.ജി. ശ്രീകുമാർ, ജയറാം
  4. കാറ്റാടിക്കിളിയേ വാ – വി.എം. അജിത്ത്, കെ.എസ്. ചിത്ര
  5. മാമഴയിലേ – സുജാത മോഹൻ
  6. പാവനമേതോ – കെ.എസ്. ചിത്ര
  7. മുത്തു മണിയേ മുത്തം വച്ചുകോ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  8. പ്രേമാർദ്ര സ്വപ്നങ്ങളേ നിങ്ങൾ – എം.ജി. ശ്രീകുമാർ
  9. പ്രേമോപഹാരം – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മയിലാട്ടം_(ചലച്ചിത്രം)&oldid=4070106" എന്ന താളിൽനിന്ന് ശേഖരിച്ചത്