Jump to content

മെത്രാൻ കായൽ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം, എറണാകുളം ജില്ലകളിലായി 467 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മെത്രാൻ കായൽ എന്ന കായൽ നിലം നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാന്നത് സംബന്ധിച്ച വിവാദമാണ് മെത്രാൻ കായൽ വിവാദം.

2011 -ൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ഒരു സ്വകാര്യ പദ്ധതിയാണിത്. വിശദമായ ചർച്ചയ്കും പരിശോധനയ്കും ശേഷം ആ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോൾ 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന സമയത്ത് മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്താത്ത ഇനമായി ഈ പദ്ധതി നിർദ്ദേശം വീണ്ടും വരുകയും നികത്തുന്നതിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകുകയുമാണുണ്ടായത്. ഇതേ തുടർന്ന് വ്യാപകമായ വിമർശനം ഉയർന്നുവരുകയും ഒരു കർഷകൻ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ ഉത്തരവിനെ തടയുന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു[1].

പദ്ധതി[തിരുത്തുക]

നാൾവഴി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മെത്രാൻ കായൽ നികത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു". കൊച്ചി: മാതൃഭൂമി. 8 മാർച്ച് 2016. Archived from the original on 9 മാർച്ച് 2016. Retrieved 9 മാർച്ച് 2016. {{cite news}}: |archive-date= / |archive-url= timestamp mismatch; 8 മാർച്ച് 2016 suggested (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെത്രാൻ_കായൽ_വിവാദം&oldid=2457309" എന്ന താളിൽനിന്ന് ശേഖരിച്ചത്