സംവാദം:ടൊർണേഡോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ മലയാളമെന്താ? ചുഴലിക്കാറ്റാണോ? പക്ഷേ ചുഴലിക്കാറ്റ് സൈക്ലോണല്ലേ? ആകെ കൺഫ്യൂഷൻ :(--അഭി 09:12, 24 ഡിസംബർ 2009 (UTC)[മറുപടി]

ഇതിനെ ടൊർണാഡോ എന്നുതന്നെയാണ് പഴയ സാമൂഹ്യപാഠം പുസ്തകത്തിൽ പഠിച്ചിരിക്കുന്നത്. --Vssun 09:15, 24 ഡിസംബർ 2009 (UTC)[മറുപടി]
ഇതിനു മലയാളമുണ്ടാവാനുള്ള സാധ്യതയില്ല. കാരണം അത് നമ്മുടെ കേരളത്തിലുണ്ടാകുന്നതായി എന്റെ അറിവിലില്ല. ടൊർണേഡോ എന്നു പറയുന്നത് ആ വായു സ്തംഭത്തേയാണ്‌ (തൂണു പോലെയുള്ള ;)) എല്ലാ ചുഴലിക്കാറ്റും ടൊർണേഡോ ഉണ്ടാക്കണമെന്നില്ല. en:Cyclone ചുഴലിക്കാറ്റ് തന്നെ, അതിൽ വിവിധ ചുഴലിക്കാറ്റുകളെപ്പറ്റി പറഞ്ഞിട്ടുണ്ട്. --ജുനൈദ് | Junaid (സം‌വാദം) 09:29, 24 ഡിസംബർ 2009 (UTC)[മറുപടി]


ഈ ലേഖനത്തിലെ funnel എന്ന രൂപത്തിനുള്ള മലയാളം വാക്ക് നാളം ചോർപ്പ് എന്നിവയിലേതാ? അതോ മറ്റുവല്ലതും? --ജുനൈദ് | Junaid (സം‌വാദം) 11:10, 24 ഡിസംബർ 2009 (UTC)[മറുപടി]

ഫണലിനെ കുനിൽ എന്ന് എന്റെ നാട്ടിൽ പറയാറുണ്ട്. ഉപയോഗം കേരളത്തിൽ വ്യാപകമല്ലെന്ന് കരുതുന്നു.--Vssun 11:37, 24 ഡിസംബർ 2009 (UTC)[മറുപടി]

ചോർപ്പും നാളവും(/നാളി) ഒക്കെ ഉപയോഗിക്കാമല്ലോ.

ചുഴലിക്കാറ്റ് എല്ലാം ടൊർണേഡോ ആകണമെന്നില്ല. കത്രീനയും റീത്തയുമൊക്കെ സൈക്ലോണുകൾ (ചക്രവാതം) മാത്രമല്ലേ. ഭ്രമിളം/ചുഴലി (Vortex) ആയുള്ള കാറ്റെല്ലാം ചുഴലിക്കാറ്റാണല്ലോ.
പുരാണത്തിലെ തൃണാവർത്തൻ ഒരുഗ്രൻ ടൊർണേഡോയാണ്‌. ചുഴലി, ചുഴി എന്നൊക്കെ അർത്ഥം വരുന്ന ആവർത്തം റ്റൊർണേഡോയ്ക്ക് പറ്റിയ പേരാണെന്നുതോന്നുന്നു. :) --തച്ചന്റെ മകൻ 19:01, 24 ഡിസംബർ 2009 (UTC)[മറുപടി]

പെരുമൺ ദുരന്തം ഉണ്ടായത് ടൊർണേഡോ മൂലമാണെന്നല്ലേ റിപ്പോർട്ട്? ആ താളിൽ ചുഴലിക്കാറ്റ് എന്നാണല്ലോ ഉപയോഗിച്ചിരിക്കുന്നത് --ശ്രീജിത്ത് കെ 16:48, 6 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടൊർണേഡോ&oldid=671713" എന്ന താളിൽനിന്ന് ശേഖരിച്ചത്