Jump to content

മരിയ ടാൾചിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maria Tallchief എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maria Tallchief
Ki He Kah Stah Tsa
Tallchief in 1961
ജനനം
Elizabeth Marie Tall Chief

(1925-01-24)ജനുവരി 24, 1925
മരണംഏപ്രിൽ 11, 2013(2013-04-11) (പ്രായം 88)
തൊഴിൽPrima ballerina
സജീവ കാലം1942–1966
ഉയരം5 ft 9 in (1.75 m)[1]
ജീവിതപങ്കാളി(കൾ)
(m. 1946; annulled 1952)

Elmourza Natirboff
(m. 1952; div. 1954)

Henry D. Paschen Jr.
(m. 1956; died 2004)
കുട്ടികൾElise Paschen
Former groupsBallet Russe de Monte Carlo
New York City Ballet
നൃത്തം
  • Sugar Plum Fairy in Balanchine's Nutcracker
  • Title character in Balanchine's Firebird

ഒരു അമേരിക്കൻ ബാലെ നർത്തകിയായിരുന്നു മരിയ ടാൾചിഫ്[2]. സാങ്കേതികത്തികവും മികവുറ്റ കലാത്മകതയുമാണ് ഇവരുടെ നർത്തനശൈലിയുടെ സവിശേഷത.

ജീവിതരേഖ[തിരുത്തുക]

1925 ജനുവരി 24-ന് ഫെയർ ഫാക്സിലെ ഒക്ലയിൽ ജനിച്ചു. ആദ്യം പിയാനോ ആയിരുന്നു അഭ്യസിച്ചിരുന്നത്. എന്നാൽ പിന്നീട് നൃത്തത്തിലേക്കു തിരിഞ്ഞു. പ്രശസ്ത നൃത്ത സംവിധായകനായ ബ്രോനിസ്ലേവ നിജിൻസ്ക്കയോടൊപ്പമാണ് ബാലെ അഭ്യസിച്ചു തുടങ്ങിയത്. 1942-ൽ 'റൂസ്സെ ഡിമോന്റി കാർലോം' എന്ന ബാലെയിലൂടെ അരങ്ങേറ്റം നടത്തി. അതിലെ അഭിനയം തന്നെ ഇവരെ പ്രശസ്തയാക്കാൻ പോന്നതായിരുന്നു. 1947-ൽ പാരീസ് ഓപ്പറയിൽ ഗസ്റ്റ് ആർട്ടിസ്റ്റായതോടെ ഇവർ കൂടുതൽ പേരും പെരുമയും നേടി. 1945-ൽ 'ന്യൂയോർക്ക് സിറ്റി' ബാലെ സംഘം സ്ഥാപിതമായപ്പോൾ, അതിലെ മുഖ്യതാരം മരിയയായിരുന്നു. വളരെക്കാലം മരിയ 'ന്യൂയോർക്ക് സിറ്റി'യിൽ നടിയായിരുന്നു. അവർക്കുവേണ്ടി ജോർജ് ബലാൻചിൻ ചിട്ടപ്പെടുത്തിയ ബാലെകളിലായിരുന്നു മരിയ ഏറെത്തിളങ്ങിയത്. അദ്ദേഹവുമായുള്ള ഗാഢമായ അടുപ്പത്തിന് അതു വഴിതെളിച്ചു. 1946-ൽ അവർ വിവാഹിതരായെങ്കിലും 1952-ൽ വേർപിരിഞ്ഞു. പിന്നീട് 1960-ൽ മരിയ അമേരിക്കൻ ബാലെ തിയെറ്ററിൽ ചേർന്നു.

ദി ഫയർ ബേസ്, ഓർഫ്യൂസ്, ദ് നട്ട് ക്രാക്കർ എന്നിവയാണ് ഇവരുടെ അഭിനയ-നടന പ്രതിഭ ഏറെത്തിളങ്ങിയ ബാലെകൾ. 1979-ൽ മരിയ സ്വന്തമായി ചിക്കാഗോ സിറ്റി ബാലെ എന്ന ബാലെ തിയെറ്റർ ആരംഭിച്ചു. ഇവരുടെ സഹോദരി മർജോറി ടാൾചിഫും അറിയപ്പെടുന്ന ബാലെ നർത്തകിയാണ്.

അവലംബം[തിരുത്തുക]

  1. Howard Chua-Eoan (April 12, 2013). "The Silent Song of Maria Tallchief: America's Prima Ballerina (1925-2013)". Time.
  2. http://www.imdb.com/name/nm0848126/bio

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മരിയ ടാൾചിഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മരിയ_ടാൾചിഫ്&oldid=3640324" എന്ന താളിൽനിന്ന് ശേഖരിച്ചത്