Jump to content

അച്യുത്ശങ്കർ എസ്. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അച്യുത്ശങ്കർ എസ്.നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖ ശാസ്‍ത്രലേഖകരിൽ ഒരാളാണ് പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ. അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ദ്ധൻ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്.

ഡോ. അച്ചുത്ശങ്കർ എസ്. നായർ
ഡോ. അച്ചുത്ശങ്കർ എസ്. നായർ
ദേശീയതIndian

ജീവിതരേഖ

[തിരുത്തുക]

എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ. സുകുമാരൻനായരുടെ മകനാണ് അച്യുത്ശങ്കർ നായർ.വഞ്ചിയൂർ ഗവണ്മെന്റ് എൽ.പി സ്കൂൾ,ഗവണ്മെന്റ് മോഡൽ ഹൈസ്ക്കൂൾ,എസ്.എം.വി സ്കൂളുകളിൽ വിദ്യാഭ്യാസം.1978 - 1980 കാലഘട്ടത്തിൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് വൈദ്യുതി സാങ്കേതികവിദ്യയിൽ ബിരുദം നേടി.ബോംബേ ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദം.കേംബ്രിഡ്ജ് സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ ഗവേഷണപഠനം.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

പാലക്കാട് എഞ്ചിനീറിങ്ങ് കോളേജിൽ 87-93 കാലഘട്ടത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അച്യുത്ശങ്കർ എസ്.നായർ തുടർന്ന് മോഡൽ എഞ്ചിനീറിങ്ങ് കോളേജ്,യൂണിവേഴ്സിറ്റി ഓഫ് കൊറിയ,എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി - തിരുവനന്തപുരം,FTMS-Demontfort യൂണിവേഴ്സിറ്റി - മലേഷ്യ, ഡിബി യൂണിവേഴ്സിറ്റി - ജപ്പാൻ,കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

2001 - 2004 കാലഘട്ടത്തിൽ സി - ഡിറ്റിന്റെ ഡയറക്ടറായിരുന്ന അച്യുത്ശങ്കർ നിലവിൽ കേരള സർവ്വകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം ഡയറക്ടറാണ്.

പുസ്തകങ്ങൾ

[തിരുത്തുക]
  • ഗൂഗോളവൽക്കരണം
  • 'ഇടിച്ചക്കപ്ലാമ്മൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങിനെ?
  • ഇൻഫർമേഷൻ ടെക്നോളജി
  • ജാവ പഠിച്ചു തുടങ്ങാം
  • ഇന്റർനെറ്റ്
  • സി പ്രോഗ്രോമിംഗ്
  • ലിനക്സും ഫ്രീ സോഫ്റ്റ്വെയറും
  • സ്കൈലാബ് - എ ഫ്രീ സോഫ്റ്റ്‌വേർ അൾട്ടർനേറ്റീവ് ടു മാത്‌ലാബ് (2011)
  • കമ്പ്യൂട്ടർ പരിചയവും പ്രയോഗവും
  • ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങൾ

ബഹുമതികൾ

[തിരുത്തുക]
  • കേരള സർക്കാറിന്റെ യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം (1991)
  • കേമ്പ്രിജ് ബാർക്ലേ സ്കോളർഷിപ്പ് (1991)
  • ഐ.എസ്.ടി.ഇ. യുടെ യുവ സാങ്കേതിക അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം(1994)
  • ഇൻഡ്യൻ കമ്പ്യൂട്ടർ സൊസൈറ്റി,ഐ.ഇ.ഇ.ഇ,ഐ.എസ്.ടി.ഇ,കമ്പ്യൂട്ടേഷണൽ ബയോളജിയ്ക്കായുള്ള അന്താരാഷ്ട്ര സമിതി,കേരള സർക്കാരിന്റെ സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷണൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വങ്ങൾ
"https://ml.wikipedia.org/w/index.php?title=അച്യുത്ശങ്കർ_എസ്._നായർ&oldid=3089301" എന്ന താളിൽനിന്ന് ശേഖരിച്ചത്