Jump to content

അടിസ്ഥാനകണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അടിസ്ഥാന കണികകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക

ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ കണികാഭൗതികശാസ്ത്രത്തിൽ അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നറിയപ്പെടുന്നത്. ക്വാർക്കുകൾ, ലെപ്റ്റോണുകൾ, ഗേജ് ബോസോണുകൾ എന്നിവയാണ്‌ സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ചുള്ള അടിസ്ഥാനകണങ്ങൾ.

ക്വാർക്കുകൾ അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. ഇലക്ട്രോൺ, മ്യൂഓൺ, ടൗഓൺ എന്നിവയും ഇവയുടെ ന്യൂട്രിനോകളുമാണ്‌ അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ. ഫോട്ടോൺ, ഗ്ലൂഓൺ എന്നിവയും വെക്ടർ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകൾ.

ഇതിൽ ക്വാർക്കുകളും ലെപ്റ്റോണുകളും ഫെർമിയോണുകളാണ്‌. പ്രപഞ്ചത്തിലെ ദ്രവ്യമാകെ നിർമ്മിതമായിരിക്കുന്നത് ഇവയിൽ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളുടെ വാഹകരുമാണ്‌.

"https://ml.wikipedia.org/w/index.php?title=അടിസ്ഥാനകണം&oldid=3507808" എന്ന താളിൽനിന്ന് ശേഖരിച്ചത്