അധിവൃക്കാഗ്രന്ഥികൾ
അഡ്രിനൽ ഗ്രന്ഥികൾ | |
---|---|
എൻഡോക്രൈൻ സിസ്റ്റം | |
അഡ്രിനൽ ഗ്രന്ഥികൾ | |
ലാറ്റിൻ | glandula suprarenalis |
ഗ്രെയുടെ | subject #277 1278 |
രീതി | endocrine Artery = superior suprarenal artery, middle suprarenal artery, Inferior suprarenal artery |
ധമനി | suprarenal veins |
നാഡി | celiac plexus, renal plexus |
ലസിക | lumbar glands |
ഭ്രൂണശാസ്ത്രം | mesoderm, neural crest |
കണ്ണികൾ | Adrenal+Glands |
വൃക്കകളുടെ മുകൾഭാഗത്ത് ത്രികോണാകൃതിയിൽ[1] കാണപ്പെടുന്ന മഞ്ഞ കലർന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികളാണ് അഡ്രിനൽ ഗ്രന്ഥികൾ. ഓരോന്നിനും 4 മുതൽ 7 ഗ്രാം വരെ തൂക്കംവരും. ഇതിന് കോർട്ടെക്സ് (cortex)[2] എന്നും മെഡുല്ല (medulla)[3] എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉത്ഭവത്തിലും ധർമത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചർമത്തിൽനിന്നാണ് അഡ്രിനൽ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകൾ - അഡ്രിനാലിനും നോർ അഡ്രിനാലിനും - ആണ് അഡ്രിനൽ മെഡുല്ലയുടെ ഹോർമോണുകൾ. ഇവ ഹൃദയം, രക്തവാഹികൾ, കുടലിലെ പേശികൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോൾ അഡ്രിനാലിന്റെ പ്രവർത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളിൽ ഈ ഹോർമോൺ കൂടുതലായി രക്തത്തിൽ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികൾ ചുരുങ്ങുകയും രക്തമർദം വർധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വർധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകൾ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ കരളിൽ സൂക്ഷിച്ചിരിക്കുന്ന ഗ്ലൈക്കോജനിൽ (glycogen)[4] നിന്നും കൂടുതൽ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികൾക്കുവേണ്ട ഒരു അടിയന്തരാവസ്ഥയിൽ ജീവികളെ കൊണ്ടെത്തിക്കുന്നു.
അഡ്രിനൽ കോർട്ടെക്സും ധാരാളം ഹോർമോണുകൾ - കോർട്ടിക്കോസ്റ്റിറോയിഡുകൾ - ഉത്പാദിപ്പിക്കുന്നുണ്ട്. കോർട്ടിക്കോസ്റ്റിറോണും കോർട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസർജനം നിയന്ത്രിക്കുമ്പോൾ, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവർത്തനം നിരോധിക്കുന്നു. യഥാർഥത്തിൽ ഈ ഹോർമോണിന്റെ അഭാവമാണ് എക്സോഫ്താൽമിക് ഗോയിറ്റർ (exophthalmic goitre)[5] എന്ന രോഗത്തിന് കാരണം. കോർട്ടെക്സിന്റെ അപുഷ്ടി അഡിസൺ രോഗത്തിനു വഴിതെളിക്കുന്നു.
കൂടുതൽ വൈറ്റമിൻ-സി ഉപ്യോഗിക്കുന്ന ഗ്രന്ഥിയാണിത്. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 page 180, All about human body, Addone Publishing Group
- ↑ "കോർട്ടെക്സ്". Archived from the original on 2016-03-24. Retrieved 2011-04-10.
- ↑ "മെഡുല്ല". Archived from the original on 2010-02-18. Retrieved 2011-04-10.
- ↑ ഗ്ലൈക്കോജൻ
- ↑ എക്സോഫ്താൽമിക് ഗോയിറ്റർ
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധിവൃക്കാഗ്രന്ഥികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |