പി. അനിൽ
പി. അനിൽ | |
---|---|
ജനനം | അനിൽ 3 May 1963 (61 വയസ്സ്) |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1989 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | കല്പന (വി.മോ) |
കുട്ടികൾ | ശ്രീമയി കുമാർ |
മാതാപിതാക്ക(ൾ) | പുരുഷോത്തമൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ |
പുരസ്കാരങ്ങൾ | 2008 - സത്യൻ മെമ്മോറിയൽ അവാർഡ് 2001 - ഏഷ്യാനെറ്റ് അവാർഡ് 1996 - ഫിലിം ഫെയർ അവാർഡ് 2004 - ഫിലിം ക്രിട്ടിക്സ് അവാർഡ് |
വെബ്സൈറ്റ് | http://www.anilfilmdirector.com |
മലയാളത്തിലെ ഒരു പ്രശസ്ത ചലച്ചിത്ര സംവിധായകനാണ്പി. അനിൽ.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴയിൽ പുരുഷോത്തമൻ നായർ- ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു.കല്പനയാണ് ഭാര്യ . ഒരു മകൾ ശ്രീമയി. 16 വർഷത്തിനുശേഷം അവർ ദാമ്പത്യമൊഴിഞ്ഞു.
ചലച്ചിത്രജീവിതം
[തിരുത്തുക]ഒന്ന് രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പരിചയവുമായാണ് അനിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ജെ പള്ളാശ്ശേരിയുടെ കഥയിൽ സംവിധാനം അനന്തവൃത്താന്തമാണ് ചെയ്ത ആദ്യ ചിത്രം. തുടർന്ന് പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രംകലൂർ ടെന്നീസിന്റെ തിരക്കഥയിൽ ചെയ്യുന്ന അവസരത്തിൽ അസോസിയേറ്റായിരുന്ന ബാബു നാരായണനുമായി സൌഹൃദത്തിലാകുകയും അവർ ഒരുമിച്ച് സിനിമ ചെയ്യുവാൻ തീരുമാനിക്കയും ചെയ്തു. പിന്നീട് 18 ചിത്രങ്ങളോളം നീണ്ടുനിന്ന അനിൽ - ബാബു എന്ന കൂട്ടുകെട്ട് അങ്ങനെയാണ് ഉണ്ടായത്. . വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. അഞ്ചിൽ ഒരാൾ അർജുനൻ, മാന്ത്രികൻ, കളഭം തുടങ്ങി നിരവധി ചിത്രങ്ങൾ പിന്നീട് സ്വന്തമായും അനിൽ സംവിധാനം ചെയ്തു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]നമ്പർ | ചിത്രം | തിരക്കഥ | വർഷം |
---|---|---|---|
1 | ക്ലൈമാക്സ് | കലൂർ ഡെന്നീസ് | 2013 |
2 | മാന്ത്രികൻ | രാജൻ കിരിയത്ത് | 2012 |
3 | ഹൈഡ് ആന്റ് സീക്ക് | [[]] | 2012 |
4 | അഞ്ചിൽ ഒരാൾ അർജുനൻ | ടി എ റസാക്ക് | 2007 |
5 | കളഭം | ബിജു വട്ടപ്പാറ | 2006 |
6 | ലോകനാഥൻ ഐ എ എസ് | ബിജു വട്ടപ്പാറ | 2005 |
7 | ഞാൻ സൽപ്പേര് രാമൻകുട്ടി | കലവൂർ രവികുമാർ | 2004 |
8 | പറയാം | സുരേഷ് പൊതുവാൾ | 2004 |
9 | കുസൃതി | രാജൻ കിരിയത്ത് | 2003 |
10 | പകൽപ്പൂരം | രാജൻ കിരിയത്ത് | 2002 |
11 | വാൽക്കണ്ണാടി | [[]] | 2002 |
12 | ഉത്തമൻ | ടി എ റസാക്ക് | 2001 |
13 | ഇങ്ങനെ ഒരു നിലാപക്ഷി | ശത്രുഘ്നൻ | 2000 |
14 | പട്ടാഭിഷേകം | രാജൻ കിരിയത്ത് | 1999 |
15 | മയിൽപ്പീലിക്കാവ് | സാബ് ജോൺ | 1998 |
16 | മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | എ കെ സന്തോഷ്, എ കെ സാജൻ | 1997 |
17 | കളിയൂഞ്ഞാൽ | ശത്രുഘ്നൻ | 1997 |
18 | അരമനവീടും അഞ്ഞൂറേക്കറും | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1996 |
19 | ഹാർബർ | ജെ പള്ളാശ്ശേരി | 1996 |
20 | അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | ജെ പള്ളാശ്ശേരി | 1995 |