Jump to content

അനുരാധ കൊയ്‌രാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനുരാധ കൊയ്‌രാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുരാധ കൊയ്‌രാള
ജനനംഏപ്രിൽ 14, 1949
പൗരത്വംനേപ്പാൾi
തൊഴിൽസാമൂഹ്യപ്രവർത്തക
ജീവിതപങ്കാളി(കൾ)ദിനേഷ് പ്രസാദ് കൊയ്‌രാള (വിവാഹമോചനം നേടി)
മാതാപിതാക്ക(ൾ)Colonel Pratap Singh Gurung and Laxmi Gurung

അനേകായിരം സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അടിമത്തത്തിൽനിന്നും മോചിപ്പിച്ച നേപ്പാളി സാമൂഹ്യ പ്രവർത്തകയാണ് അനുരാധ കൊയ്‌രാള (ജനനം: ഏപ്രിൽ 14, 1949). ഇവർ 2010 ലെ സി.എൻ.എൻ. ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1] 40 ലക്ഷം രൂപയാണ് സമ്മാനം. 1993-ൽ അനുരാധയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മൈത്തി നേപ്പാൾ എന്ന സന്നദ്ധ സംഘടന, ഇതുവരെയായി 12,000 ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് സംരക്ഷിച്ചിട്ടുണ്ട്. മൈത്തി എന്നെ നേപ്പാളി വാക്കിന്റെ അർത്ഥം 'അമ്മയുടെ വീട്' എന്നാണ്‌.2017 ൽ പത്മശ്രീ ലഭിച്ചു.[2]

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ ,കൊച്ചി എഡിഷൻ , 2010 നവംബർ 23
  2. http://www.mathrubhumi.com/news/india/padma-awards-1.1682930
"https://ml.wikipedia.org/w/index.php?title=അനുരാധ_കൊയ്‌രാള&oldid=3990178" എന്ന താളിൽനിന്ന് ശേഖരിച്ചത്