Jump to content

അബൂബക്കർ അൽ ബഗ്ദാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അബൂബക്കർ അൽ ബാഗ്ദാദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Abu Bakr al-Baghdadi
A mugshot photo of Baghdadi detained at Camp Bucca, Iraq, 2004
1st Caliph of the Islamic State of Iraq and the Levant
ഭരണകാലം 7 April 2013 – 27 October 2019
മുൻഗാമി First to reign
പിൻഗാമി Abu Ibrahim al-Hashimi al-Qurashi
2nd Emir of the Islamic State of Iraq
ഭരണകാലം 18 April 2010 – 7 April 2013
മുൻഗാമി Abu Omar al-Baghdadi
പിൻഗാമി Last to reign
പേര്
ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ
അറബി: ابراهيم عواد ابراهيم علي البدري السامرائي

മതം സുന്നി ഇസ്ലാംsalafist

ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് (ISIL, ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം) എന്ന സായുധ(terrorist) ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കർ അൽ ബഗ്ദാദി. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ എന്നാണ്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുന്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ൻ കരുതപ്പെടുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. [1] Archived 2014-07-01 at the Wayback Machine., മാതൃഭൂമി.
"https://ml.wikipedia.org/w/index.php?title=അബൂബക്കർ_അൽ_ബഗ്ദാദി&oldid=4098655" എന്ന താളിൽനിന്ന് ശേഖരിച്ചത്