Jump to content

ആരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യാഗത്തിന് അഗ്നി ഉണ്ടാക്കിയെടുക്കാൻ ഉപയോഗിക്കുന്ന മരക്കഷണമാണ് അരണി. 'നിർമന്ഥദാരുണിതു അരണി' എന്ന് അമരകോശത്തിൽ കാണുന്നു. അരണിമരത്തിന്റെ രണ്ടു കട്ടകൾ പരസ്പരം ഉരയ്ക്കുമ്പോൾ അഗ്നിയുണ്ടാകുന്നു. ഒരു കട്ട മുകളിലും മറ്റൊന്നു കീഴിലുമായി വച്ചുകൊണ്ടാണ് ഉരയ്ക്കേണ്ടത്. അവയ്ക്കു ക്രമത്തിൽ 'ഉത്തരാരണി' എന്നും 'അധരാരണി' എന്നും പറയുന്നു. അരണിയിൽനിന്നും ജനിക്കുന്ന അഗ്നിയല്ലാതുള്ള മറ്റൊരഗ്നിയും യാഗാദികർമങ്ങൾക്ക് അനുയോജ്യമല്ല. അതിനാൽ വൈദികങ്ങളായ കർമങ്ങളുടെ നിർവഹണത്തിന് അരണി അനിവാര്യമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആരണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആരണി&oldid=3012225" എന്ന താളിൽനിന്ന് ശേഖരിച്ചത്