അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം
ദക്ഷണേന്ത്യയിലെ ഏക വീരഭദ്രസ്വാമി ക്ഷേത്രമായ അഷ്ടമുടി വീരഭദ്രക്ഷേത്രം കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന് മേൽക്കൂരയില്ല. തൃക്കരുവ കുറ്റഴികം ദേവസ്വം ഭരണയോഗമാണ് അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമിക്ഷേത്രത്തിൻറെയും തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെയും ഭരണകാര്യങ്ങൾ നിർവഹിച്ചു വരുന്നത്.[1]ആചാരനുഷ്‌ഠാനങ്ങളിലെ വ്യത്യസ്‌തതയാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. നാൽക്കാലികളുടെ രോഗശമനത്തിന് ഭക്തർ നടത്തുന്ന ഉരുൾ നേർച്ചയാണ് ഇവയിൽ പ്രധാനം.[2]
ഉരുൾ വഴിപാട്
[തിരുത്തുക]ഇരുപത്തെട്ടാം ഓണത്തിന് അഷ്ടമുടി ക്ഷേത്രത്തിൽ ഉരുൾനേർച്ച നടത്തി വരുന്നു. വീരഭദ്രന്റെ ഐതിഹ്യത്തെ മുൻനിറുത്തിയാണ് ഈ ആചാരം. [3]വിവിധ ജാതിമതസ്ഥരായ ജനങ്ങൾ ഇവിടത്തെ പ്രസിദ്ധമായ ഉരുൾ വഴിപാടിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട നേർച്ചകളിലൊന്നാണ് ഉരുൾ നേർച്ചയും നെയ്‌വിളക്കും. നാൽക്കാലികളുടെ രോഗശമനത്തിനായാണ് ഭക്തർ ഉരുൾ നേർച്ച നടത്തുന്നത്. നാൽക്കാലികൾക്ക് രോഗം വന്നാൽ അത് ശമിക്കുന്നതിനായി സ്വാമിക്ക് മുന്നിൽ നെയ്‌വിളക്ക് തെളിക്കുകയോ ഉരുൾ നേർച്ച നടത്തുകയോ ചെയ്‌താൽ രോഗം ഭേദമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ജാതിമത ഭേദമന്യേയാണ് നേർച്ച സമർപ്പിക്കാൻ ആളുകൾ ഇവിടെയെത്തുന്നത്.[4]
ഉത്സവത്തോട് അനുബന്ധിച്ച് വിശാലമായ ക്ഷേത്രപ്പറമ്പിൽ വൻമ്പിച്ച കാർഷിക വ്യാപാരമേളയും നടക്കാറുണ്ട്. കാർഷികഉപകരണങ്ങളുടെ വൻശേഖരം ഇവിടെ പ്രദർശിപ്പിക്കപ്പെടും. ഉത്സവം പ്രമാണിച്ച് സ്പെഷ്യൽ ബോട്ട് സർവീസും കെ.എസ്.ആർ.ടി.സി സർവീസുകളും സ്വകാര്യ ബസ് സർവീസുകളും അഷ്ടമുടിയിൽ എത്തിച്ചേരുന്നുണ്ട് . കൊല്ലം ചിന്നക്കടയിൽ നിന്നും തേവള്ളി – കടവൂർ, അഞ്ചാലുംമൂട് വഴി പതിനാല് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രസിദ്ധമായ അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമിക്ഷേത്രത്തിൽ എത്തിച്ചേരാം.
ജന്തുബലി
[തിരുത്തുക]മുൻകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ ജന്തുബലി നടന്നു വന്നിരുന്നു. 1893 ൽ ശ്രീനാരായണ ഗുരുവിന്റെ ഇടപെടലിനെത്തുടർന്നാണ് അതു നിന്നത്. പകരം കുമ്പളങ്ങ മുറിച്ച് ആ കർമ്മം നടത്തി വന്നു.[3]
ചിത്രശാല
[തിരുത്തുക]-
ഉരുൾ നേർച്ചക്കു മുമ്പായി അഷ്ടമുടിക്കായലിൽ കുളിക്കുന്നവർ
-
ഉരുൾ നേർച്ച
-
ഉരുൾ നേർച്ച
അവലംബം
[തിരുത്തുക]- ↑ "ക്ഷേത്ര ചരിത്രം". https://veerabhadraswamytemple.com. Veerabhadraswamytemple. Retrieved 30 December 2024.
{{cite web}}
: External link in
(help)|website=
- ↑ https://janmabhumi.in/2022/02/07/3033654/samskriti/ashtamudi-veerabhadhraswami/#google_vignette
- ↑ 3.0 3.1 ടി.ഡി., സദാശിവൻ (2005). തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവായുടെ സാംസ്കാരിക ചരിത്രം (1st ed.). കൊല്ലം: ഭരത പബ്ലിക്കേഷൻസ്. pp. 26–27.
- ↑ https://www.etvbharat.com/ml/!state/kollam-ashtamudi-veerabhadra-swami-temple-kerala-news-kls24102203144