Jump to content

അർദ്ധനാരീശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർദ്ധനാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർദ്ധനാരീശ്വരൻ
ദേവനാഗിരിअर्धनारीश्वर
സംസ്കൃതംArdhanārīśvara
പദവിA combined form of Shiva and Parvati
ആയുധങ്ങൾത്രിശൂലം
വാഹനംNandi (usually), sometimes along with a lion
അർദ്ധനാരീശ്വരൻ
അർദ്ധനാരീശ്വരൻ (half male-half female God) The sculpture's left is female and the right is male, depicting Shiva and his consort Shakti/Parvati.
Elephanta caves, Mumbai, India.
ദേവനാഗരിअर्धनारी
AffiliationA combined form of Shiva and Parvati (Shakti)

പകുതി സ്ത്രീയും പകുതി പുരുഷനുമായ ദേവതയാണ്‌ അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ഉള്ള ശിവപാർവതിമാരുടെ സംയോജിത രൂപമാണിത്. ചിത്രങ്ങളിലും മറ്റും നേർപകുതിയായാണ് ചീത്രീകരിക്കുന്നത്. സ്ത്രീയും പുരുഷനും ട്രാൻസ്ജെന്ഡറുമെല്ലാം തുല്യരാണ് എന്ന സങ്കൽപ്പത്തിന്റെ പൗരാണിക രൂപമാവാം ഇത്. പ്രധാനമായും ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെട്ടിരുന്ന ഒരു ദ്രാവിഡ ദേവതയാണിത്. [അവലംബം ആവശ്യമാണ്]

ഐതിഹ്യം

[തിരുത്തുക]

അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചു. ഇതിൽ പരമശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീരൂപമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമാത്മ ഭാവമാണ് അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ സംയോഗം ആണ് ഇതെന്ന് താന്ത്രികർ വിശ്വസിക്കുന്നു.

പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

സ്ത്രീക്ക് പ്രാധാന്യം നൽകുന്ന ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർദ്ധനാരീശ്വരൻ&oldid=3988433" എന്ന താളിൽനിന്ന് ശേഖരിച്ചത്