അൽഫോൻസ് കണ്ണന്താനം
അൽഫോൺസ് കണ്ണന്താനം | |
---|---|
കേന്ദ്ര സഹമന്ത്രി(സംസ്ഥാന ചുമതല)(ഇലക്ട്രോണിക്സ്,ഐടി,ടൂറിസം) | |
ഓഫീസിൽ 3 സെപ്റ്റംബർ 2017 - 24 മെയ് 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
രാജ്യസഭാംഗം | |
ഓഫീസിൽ 2017-2022 | |
മണ്ഡലം | രാജസ്ഥാൻ |
കേരള,നിയമസഭാംഗം | |
ഓഫീസിൽ 2006-2011 | |
മണ്ഡലം | കാഞ്ഞിരപ്പള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മണിമല, ചങ്ങനാശേരി, കോട്ടയം ജില്ല | 8 ഓഗസ്റ്റ് 1953
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | ഷീല |
കുട്ടികൾ | 2 sons |
As of 4 ഓഗസ്റ്റ്, 2024 ഉറവിടം: oneindia |
2017 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് അൽഫോൺസ് കണ്ണന്താനം ഐ.എ.എസ് (റിട്ട.) (ജനനം: 8 ഓഗസ്റ്റ് 1953) 2017 മുതൽ 2022 വരെ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും 2006 മുതൽ 2011 വരെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടി സ്വതന്ത്രനായി കാഞ്ഞിരപ്പളളിയിൽ നിന്നും നിയമസഭാംഗമായ കണ്ണന്താനം 2011-ൽ മാർക്സിസ്റ്റ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 ഓഗസ്റ്റ് 8-ന് ജനിച്ചു. മലയാളം മീഡിയം സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കേവലം 42% മാർക്ക് കിട്ടിയാണ് പത്താം തരം വിജയിച്ചത്!. ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു. 1979-ൽ ഐ.എ.എസ് ലഭിച്ചു. 'ദേവികുളം സബ്കളക്ടർ, 'മിൽമ' മാനേജിങ്ങ് ഡയറക്ടർ,കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കുടുംബ ജീവിതം
[തിരുത്തുക]ദേവികുളം സബ്കളക്ടർ ആയിരിക്കുമ്പോഴായിരുന്നു അൽഫോണ്സിൻറെ വിവാഹം. ഭാര്യ ഷീല, അദ്ദേഹത്തിന് രണ്ട് മക്കൾ ആകാശും, ആദർശും.
ഒറ്റനോട്ടത്തിൽ
[തിരുത്തുക]- 1953 ഓഗസ്റ്റ് 8-ന് കേരളത്തിലെ കോട്ടയം ജില്ലയിൽ മണിമല ഗ്രാമത്തിൽ അൽഫോന്‍സ് ജനിച്ചു.
- 1968-ൽ 42% മാർക്കോടെ പത്താം തരം വിജയിച്ചു.
- 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
- 1979-81- ഐ.എ.എസ് അക്കാദമിയിൽ പരിശീലനം.
- 1981-1983- ദേവികുളം സബ്കളക്ടർ.
- 1983-1985- വിദ്യാഭ്യാസ സെക്രട്ടറി.
- 1985-88- മിൽമ എന്നു പരക്കെ അറിയപ്പെടുന്ന കേരളാ മിൽക്ക് ഫെഡറേഷൻറെ മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ്.
- 1988-1991- കോട്ടയം ജില്ലാ കളക്ടർ.
- 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി.
- 1992-2000- ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി ചെയർമാൻ.
- 2001- ഗതാഗതം.
- 2001- എൻട്രന്‍സ് എക്സാം ചെയർമാൻ.
- 2001-2005- ലാന്‍ഡ് യൂസ് കമ്മീഷണർ.
- 2005-06- ലാന്‍ഡ് റവന്യൂ കമ്മീഷണർ.
- 2006 – രാക്ഷ്ട്രീയത്തിലേക്ക്-കാഞ്ഞിരപ്പള്ളി നിയോജനകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 2011 മാർച്ച് - ബി.ജെ.പി.യിൽ ചേർന്നു.
- 2017 സെപ്റ്റംബർ 3-ന് കേന്ദ്രമന്ത്രി
രാജ്യസഭാംഗത്വം
[തിരുത്തുക]- 2017-2023 : ബി.ജെ.പി., രാജസ്ഥാൻ
ഇന്ത്യ മാറ്റത്തിന്റെ മുഴക്കം
[തിരുത്തുക]ശ്രീ.അൽഫോൻസ് കണ്ണന്താനത്തിന്റെ ആത്മകഥാ പുസ്തകമാണ് ഇന്ത്യ മാറ്റത്തിൻറെ മുഴക്കം (16th September 1996) ഡി.സി. ബുക്സാണിത് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 1996-ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്. 1995-ൽ ഈ പുസ്തകം എഴുതിയതിനു ശേഷം ശ്രീ.അൽഫോൻസിന്റെ ജീവിതത്തിൽ പലതും സംഭവിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു എന്നു പറയാൻ ധൈര്യം കാണിച്ചതിന് സർവ്വീസിൽ നിന്നും മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2006-ൽ സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാക്ഷ്ട്രീയത്തിൽ കയറി മുപ്പത്തിരണ്ടാം ദിവസം വൻഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയി.
പുസ്തകത്തെക്കുറിച്ച്
[തിരുത്തുക]സാധാരണ ബ്യൂറോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹം താൻ അലങ്കരിച്ച ഓരോ പദവിയിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് എങ്ങനെയാണെന്ന് പുസ്തകത്തിൽ വിവരിക്കുന്നു. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻറെ ഉദ്ദേശ്യം[അവലംബം ആവശ്യമാണ്]. ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല,അവയെ സാർത്ഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു[അവലംബം ആവശ്യമാണ്]. പുസ്തകത്തിൻറെ പന്ത്രണ്ടാമത് എഡിഷൻ നവംബർ -2008-ൽ പുറത്തിറങ്ങുകയുമുണ്ടായി. എം. പി.സദാശിവൻ വിവർത്തനം ചെയ്ത ഈ പുസ്തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ https://starsunfolded.com/alphons-kannanthanam/
- ↑ https://ipious.blogspot.com/2017/09/alphons-kannanthanam-ias-profile.html?m=1
- ↑ https://alchetron.com/Alphons-Kannanthanam
- ↑ https://www.business-standard.com/article/current-affairs/alphons-kannanthanam-a-former-ias-officer-makes-his-way-to-modi-cabinet-117090300333_1.html
- ↑ https://www.onmanorama.com/news/kerala/2017/10/17/alphons-kannanthanam-bridge-kerala-cpm-bjp-congress.amp.html
പുറം കണ്ണികൾ
[തിരുത്തുക]- http://www.alphonskannanthanam.com/ Archived 2011-07-07 at the Wayback Machine.
- 1953-ൽ ജനിച്ചവർ
- ഓഗസ്റ്റ് 8-ന് ജനിച്ചവർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- കേന്ദ്രമന്ത്രിമാർ
- മലയാളികളായ കേന്ദ്രമന്ത്രിമാർ
- ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ
- കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ
- രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- രാജ്യസഭാംഗങ്ങൾ
- ബിജെപിയിൽ ചേർന്ന കേരളത്തിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥർ
- ബിജെപിയിൽ ചേർന്ന കേരളത്തിലെ പ്രമുഖർ