ഉള്ളടക്കത്തിലേക്ക് പോവുക

നീൽസ് ഹെൻറിക് ആബേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആബേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Niels Henrik Abel
Niels Henrik Abel
ജനനം(1802-08-05)5 ഓഗസ്റ്റ് 1802
മരണം6 ഏപ്രിൽ 1829(1829-04-06) (പ്രായം 26)
Froland, Norway
ദേശീയതNorwegian
കലാലയംRoyal Frederick University
അറിയപ്പെടുന്നത്Abelian function
Abelian group
Abel's theorem
Scientific career
FieldsMathematics

പ്രശസ്തനായ നോർവേജിയൻ ഗണിതശാസ്ത്രജ്ഞനായിരുന്നു നീൽസ് ഹെൻറിക് ആബേൽ. നോർവെയുടെ ഭാഗമായിരുന്ന ഫീനോസ് ദ്വീപിൽ 1802 ആഗസ്റ്റ് 5-ന് ജനിച്ച ആബേൽ ഒരു ലൂതറർ വൈദികന്റെ ഏഴു മക്കളിൽ രണ്ടാമനായിരുന്നു. 1829 ഏപ്രിൽ 6-ന് നോർവേയിലെ തന്നെ ഫ്രോലൻഡിൽ വച്ച് ക്ഷയം ബാധിച്ച് മരണമടഞ്ഞു.

27-ആം വയസ്സിൽ തന്നെ മരണമടഞ്ഞെങ്കിലും ചെറുപ്രായത്തിൽ തന്നെ ആബേൽ ഗണിതശാസ്ത്രത്തിൽ കാതലായ കണ്ടുപിടിത്തങ്ങൾ നടത്തിയിരുന്നു. അഞ്ചാം വർഗ്ഗ ബഹുപദങ്ങൾക്ക് ബിജീയനിർദ്ധാരണം സാധ്യമല്ല എന്ന് തെളിയിച്ചതാണ് ആബേലിന്റെ ഏറ്റവും വലിയ സംഭാവന. ദ്വിപദപ്രമേയത്തിന്റെ തെളിവ് അഭിന്നകസംഖ്യകളെയും ഉൾക്കൊള്ളിക്കുന്ന തരത്തിൽ വികസിപ്പിച്ചത് അദ്ദേഹമാണ്. ഗ്രൂപ് സിദ്ധാന്തം എന്ന ഗണിതശാഖയ്ക്ക് തുടക്കമിട്ടു (ഗാൽവയും സ്വതന്ത്രമായി ഇത് വികസിപ്പിച്ചിരുന്നു). എലിപ്റ്റിക് ഫങ്ഷനുകളെക്കുറിച്ചും കാര്യമായ പഠനങ്ങൾ നടത്തിയെങ്കിലും ഇവ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് പുറത്തുവന്നത്.

ഗണിതശാസ്ത്രജ്ഞർക്കുള്ള നോബേൽ സമ്മാനം എന്ന പേരിൽ അറിയപ്പെടുന്ന ആബേൽ പുരസ്കാരം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ്. ഏതാണ്ട് ഒരു മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഇത് ഓരോ വർഷവും നോർവേയിലെ രാജാവാണ് സമ്മാനിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നീൽസ്_ഹെൻറിക്_ആബേൽ&oldid=3089169" എന്ന താളിൽനിന്ന് ശേഖരിച്ചത്